- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓറഞ്ചിന്റെ ചാകരക്കാലം; കേടാകാതിരിക്കാൻ സ്‌പ്രേ പ്രയോഗവും പഴുപ്പിക്കാൻ കാർബൈഡും; വാങ്ങി നേരിട്ടു കഴിക്കുന്നതു ദോഷകരം; എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ ഭക്ഷ്യസുരക്ഷാ വിഭാഗം
കൊച്ചി: ഇപ്പോൾ സംസ്ഥാനത്തെങ്ങും ഓറഞ്ചിന്റെ ആദായ വിൽപ്പന പൊടിപൊടിക്കുന്ന സമയമാണ്. കുറച്ചു മാസം മുമ്പ് വരെ 60 രൂപയും നൂറുരൂപയും ഉണ്ടായിരുന്ന ഓറഞ്ചിന് ഇപ്പോൾ വില കിലോഗ്രാമിന് 25 രൂപയാണ്. നാലു കിലോയ്ക്ക് മൊത്തമായാണ് ഈ വില. ഒരു കിലോയ്ക്ക് 30 ഈടാക്കുന്നവരുമുണ്ട്. സീസണായതോടെ കഴിഞ്ഞ വർഷത്തെക്കാൾ കൂടിയ അളവിൽ ഓറഞ്ച് എത്തിയിട്ടുണ്ട്. റോഡരികി
കൊച്ചി: ഇപ്പോൾ സംസ്ഥാനത്തെങ്ങും ഓറഞ്ചിന്റെ ആദായ വിൽപ്പന പൊടിപൊടിക്കുന്ന സമയമാണ്. കുറച്ചു മാസം മുമ്പ് വരെ 60 രൂപയും നൂറുരൂപയും ഉണ്ടായിരുന്ന ഓറഞ്ചിന് ഇപ്പോൾ വില കിലോഗ്രാമിന് 25 രൂപയാണ്. നാലു കിലോയ്ക്ക് മൊത്തമായാണ് ഈ വില. ഒരു കിലോയ്ക്ക് 30 ഈടാക്കുന്നവരുമുണ്ട്.
സീസണായതോടെ കഴിഞ്ഞ വർഷത്തെക്കാൾ കൂടിയ അളവിൽ ഓറഞ്ച് എത്തിയിട്ടുണ്ട്. റോഡരികിലും ഫ്രൂട്ട്‌സ് സ്റ്റാളുകളിലും ഓറഞ്ച് കച്ചവടം തകർക്കുമ്പോൾ ഓറഞ്ച് കഴിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ഓറഞ്ചിലുള്ള വിഷാംശം മൂലം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവരാണ് ചികിത്സ തേടുന്നത്. തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം നിരവധി പേർ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കുള്ളിൽ ഇത് വർദ്ധിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ നിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾക്കാണ് പെട്ടെന്ന് വിഷബാധയേൽക്കുന്നത്. ഈ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടൽ അനിവാര്യമാണ്.
ശരീരം ചൊറിഞ്ഞ് തടിക്കുക, ഛർദ്ദി, ക്ഷീണം മുതലായവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഓറഞ്ചിന്റെ തൊലി കടിക്കുകയും മണക്കുകയും ത്വക്കുമായി കൂടുതൽ സമ്പർക്കത്തിലേർപ്പെടുകയും ചെയ്യുന്നവർക്ക് പെട്ടെന്ന് വിഷബാധയേൽക്കും. മുതിർന്നവരെക്കാൾ കൊച്ചു കുട്ടികൾക്കാണ് പെട്ടെന്ന് ഇതിന്റെ ദോഷഫലങ്ങൾ ഉണ്ടാകുന്നത്. സീസൺ ആയതിനാൽ ഓറഞ്ച് പഴുപ്പിക്കാൻ കാർബൈഡ് ഉപയോഗിക്കുന്നുണ്ട്. അതിലുപരി പഴുത്ത് വിപണിയിലേക്ക് പോകുന്ന ഓറഞ്ച് ദിവസങ്ങളോളം കേടാകാതിരുന്നാൽ മാത്രമെ കച്ചവടം ശരിയായ രീതിയിൽ ചെയ്യാനൊക്കു.
ഓറഞ്ച് കേടാകാതിരിക്കാൻ പാക്കിങ്ങിനുമുമ്പ് മൊത്തമായി കീടനാശിനികൾ സ്‌പ്രേ ഉപയോഗിച്ചുതളിച്ചാണ് ലോറിയിലേക്ക് കയറ്റുന്നത്. പഴുത്താലും 10 ദിവസം വരെയെങ്കിലും ഇതുകൊണ്ട് പഴങ്ങൾക്ക് കേടുപാടുകൾ സംഭവിക്കില്ല. സൂക്ഷ്മാണുക്കളുടേയും മറ്റും പ്രവർത്തനം കീടനാശിനി പ്രയോഗത്തിൽ ഇല്ലാതാകും. അതുകൊണ്ടുതന്നെ ഓറഞ്ചിന്റെ തൊലി ചീഞ്ഞ് നാശമാകുന്ന വിഷയമില്ല. കാഴ്‌ച്ചക്ക് ഭംഗിയുള്ള ഓറഞ്ചിന്റെ ഉൾഭാഗത്താണ് പലപ്പോഴും കേടുണ്ടാകാറുള്ളത്. തൊലിപ്പുറത്തുള്ള കീടനാശിനി കാരണം തൊലിക്ക് കേടുവരില്ലെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ ഉൾഭാഗം ചീയാറുണ്ട്.വിൽക്കാൻ കഴിയാതെ വരുമ്പോൾ കച്ചവടക്കാർ ഇത് മൊത്തമായി ഉപേക്ഷിക്കാറുണ്ട്. അപ്പോഴും ഒറ്റനോട്ടത്തിൽ കേടില്ലെന്നേ ഓറഞ്ച് കണ്ടാൽ തോന്നുകയുള്ളു. കീടനാശിനി തൊലിപ്പുറത്തിന് പുറമെ ഉള്ളിലെ അല്ലിയിലേക്കും ചെറുതായി വ്യാപിച്ചിരിക്കും.
ഈ വിഷമുള്ള ഓറഞ്ച് ചെറിയ അളവിൽ കഴിച്ചാലും മുതിർന്നവർക്ക് പെട്ടെന്ന് അസ്വസ്ഥതകൾ ഉണ്ടാവില്ല. രണ്ടിൽ കൂടുതൽ ഓറഞ്ചു കഴിക്കുമ്പോൾ മാത്രമേ ചെറിയ തോതിൽ അസ്വസ്ഥതകൾ തോന്നുകയുള്ളു. ഇത് കൂടുതൽ കഴിച്ചതുകൊണ്ടാണെന്നേ കരുതുകയുള്ളൂ. റോഡിലിട്ട് വിൽക്കുന്ന ഓറഞ്ചിനെക്കാൾ ഫ്രീസറിൽ എത്തുന്ന ഓറഞ്ചിലാണ് കൂടുതൽ വിഷാംശമുള്ളത്. അംഗീകൃത ഫ്രൂട്‌സ് വ്യാപാരികൾ, ഓറഞ്ചിൽ വിഷം തളിച്ച് വിൽപ്പനക്കു വരുന്നതായുള്ള വാർത്തകൾ നിഷേധിക്കുന്നുണ്ട്. റോഡിൽ വാഹനങ്ങളിൽ നിർത്തിയിട്ടുവിൽക്കുന്ന ഓറഞ്ചിനെ കുറിച്ച് അറിയില്ലെന്നും വ്യാപാരികൾ പറയുന്നുണ്ട്. കാറുകളിൽ വരുന്നവരും ബസ് യാത്രക്കാരും മറ്റും ഓറഞ്ച് വാങ്ങി നേരിട്ടു കഴിക്കുകയാണ് ചെയ്യുന്നത്. ഇത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
കുറച്ച് സമയത്തെങ്കിലും വെള്ളത്തിലിട്ടോ കഴുകിയോ ഉപയോഗിച്ചാൽ തൊലിപ്പുറമെയുള്ള വിഷത്തിൽ നിന്ന് കുറച്ചൊക്കെ രക്ഷപ്പടാം. എന്നാൽ സംസ്ഥാനത്ത് റോഡരികിൽ ഓറഞ്ച് വിൽപ്പന നടത്തുന്നവരും മറ്റും ഓറഞ്ചിൽ ഒരു കൃത്രിമവും ചെയ്യുന്നില്ല. ലോഡുകളിൽ വിഷം തളിച്ചെത്തിക്കുന്ന ഓറഞ്ച് ഇവർ വിൽക്കുക മാത്രമാണ് ചെയ്യുന്നത്. സംഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മരുന്നിനുപോലും ഒരിടത്തു പോലും ഓറഞ്ചിൽ പരിശോധന നടത്തിയിട്ടില്ല.