- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഹ്റു ജീവിച്ചിരുന്നപ്പോൾ തന്നെ ശിശുദിനം ആഘോഷിച്ചിരുന്നു; നെഹ്റു പിന്തുടർന്നത് ഹിറ്റ്ലർ മാതൃക; വരും തലമുറയെ തന്റെ അനുയായികളാക്കി വളർത്താനാണ് ഈ നടപടി; ശിശുദിനം നെഹ്റുവിന്റെ തന്നെ സൃഷ്ടിയാണെന്നുള്ള ആരോപണവുമായി ആർഎസ്എസ് മാസിക ഓർഗനൈസർ; നെഹ്റുവിനെ താഴ്ത്തിക്കെട്ടാനായി മറ്റൊരു വിവാദവുമായി സംഘ്പരിവാർ
ന്യൂഡൽഹി: ശിശുദിനം നെഹ്റുവിന്റെ തന്നെ സൃഷ്ടിയാണെന്നും നെഹ്റു മരിക്കുന്നതിന് മുമ്പു തന്നെ ശിശുദിനം ആഘോഷിക്കാൻ ഉത്തരവിട്ടിരുന്നുവെന്നും ആർഎസ്എസ് വാരികയായ ഓർഗനൈസർ. നവംബർ 14ന് ഇറങ്ങിയ ഓർഗനൈസറിന്റെ മുഖപ്രസംഗത്തിലാണ് വിവാദപരമായ പ്രസ്താവന അച്ചടിച്ച് ഇറങ്ങിയിരിക്കുന്നത്. 1964-ൽ നെഹ്റു മരിക്കുന്നതിന് പത്തു വർഷം മുമ്പേ തന്നെ ശിശുദിനം ആഘോഷിക്കാൻ തുടങ്ങിയിരുന്നു. തന്റെ പൊതുജനസ്വീകാര്യത വർധിപ്പിക്കുന്നതിനും വരും തലമുറയെ തന്റെ അനുയായികളാക്കി വളർത്താനുമാണ് തന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കാൻ ചാച്ചാ നെഹ്റു ഉത്തരവിട്ടെന്നുമാണ് ഓർഗനൈസർ മാസികയുടെ ആരോപണം. നെഹ്റുവിനെ ഏകാധിപതിയായ ഹിറ്റ്ലറിനോട് ഉപമിച്ചിരിക്കുന്ന മുഖപ്രസംഗത്തിൽ 1955ൽ തന്നെ ശിശുദിനം ആഘോഷിച്ചുവന്നിരുന്നതായി പറയുന്നു. അതായത് നെഹ്റു മരിക്കുന്നതിന് ഒമ്പതു വർഷം മുമ്പ്. നെഹ്റുവിന്റെ മരണശേഷമാണ് ശിശുദിനം ആഘോഷിക്കാൻ തുടങ്ങിയെന്നാണ് നാമെല്ലാവരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ നെഹ്റു ജീവിച്ചിരുന്നപ്പോൾ തന്നെ തന്റെ ജന്മദിനായ നവംബർ 14 ശിശുദിനമായി ആഘോഷിക്ക
ന്യൂഡൽഹി: ശിശുദിനം നെഹ്റുവിന്റെ തന്നെ സൃഷ്ടിയാണെന്നും നെഹ്റു മരിക്കുന്നതിന് മുമ്പു തന്നെ ശിശുദിനം ആഘോഷിക്കാൻ ഉത്തരവിട്ടിരുന്നുവെന്നും ആർഎസ്എസ് വാരികയായ ഓർഗനൈസർ. നവംബർ 14ന് ഇറങ്ങിയ ഓർഗനൈസറിന്റെ മുഖപ്രസംഗത്തിലാണ് വിവാദപരമായ പ്രസ്താവന അച്ചടിച്ച് ഇറങ്ങിയിരിക്കുന്നത്. 1964-ൽ നെഹ്റു മരിക്കുന്നതിന് പത്തു വർഷം മുമ്പേ തന്നെ ശിശുദിനം ആഘോഷിക്കാൻ തുടങ്ങിയിരുന്നു. തന്റെ പൊതുജനസ്വീകാര്യത വർധിപ്പിക്കുന്നതിനും വരും തലമുറയെ തന്റെ അനുയായികളാക്കി വളർത്താനുമാണ് തന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കാൻ ചാച്ചാ നെഹ്റു ഉത്തരവിട്ടെന്നുമാണ് ഓർഗനൈസർ മാസികയുടെ ആരോപണം.
നെഹ്റുവിനെ ഏകാധിപതിയായ ഹിറ്റ്ലറിനോട് ഉപമിച്ചിരിക്കുന്ന മുഖപ്രസംഗത്തിൽ 1955ൽ തന്നെ ശിശുദിനം ആഘോഷിച്ചുവന്നിരുന്നതായി പറയുന്നു. അതായത് നെഹ്റു മരിക്കുന്നതിന് ഒമ്പതു വർഷം മുമ്പ്. നെഹ്റുവിന്റെ മരണശേഷമാണ് ശിശുദിനം ആഘോഷിക്കാൻ തുടങ്ങിയെന്നാണ് നാമെല്ലാവരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ നെഹ്റു ജീവിച്ചിരുന്നപ്പോൾ തന്നെ തന്റെ ജന്മദിനായ നവംബർ 14 ശിശുദിനമായി ആഘോഷിക്കാൻ നെഹ്റു തന്നെ ഉത്തരവിട്ടിരുന്നുവെന്നാണ് ഓർഗനൈസറുടെ വെളിപ്പെടുത്തൽ. 1955-ൽ പ്രശസ്ത പത്രപ്രവർത്തകനായ ആർ കെ മലാനി എഴുതിയ ഒരു ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ഓർഗനൈസർ അതിന്റെ മുഖപ്രസംഗത്തിൽ നെഹ്റുവിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്.
കുട്ടികളോട് നെഹ്റുവിനുള്ള അമിത സ്നേഹമല്ല അതിനുപിന്നിലുള്ളത്. മറിച്ച് പൊതുജനപിന്തുണ വർധിപ്പിക്കുന്നതിനും അക്കാലത്തുള്ള സോവിയറ്റ് യൂണിയൻ നേതാക്കളുടെ ശ്രദ്ധ നേടുന്നതിനുമായിരുന്നു ഈ നീക്കമെന്നും ആരോപിക്കുന്നു. കുട്ടികളുമായി യാതൊരു ബന്ധവും അക്കാലത്ത് ശിശുദിനം സംഘടിപ്പിക്കുമ്പോൾ നെഹ്റുവിന്റെ മനസിലില്ല. ഇതേ രീതിതന്നെയാണ് ജർമൻ ഏകാധിപതിയായിരുന്ന ഹിറ്റ്ലറും പിന്തുടർന്നിരുന്നത്. ഹിറ്റ്ലർ യൂത്ത് എന്നൊരു സംഘടന സ്ഥാപിക്കുക വഴി ഭാവിതലമുറയെ തന്റെ അനുഭാവികളാക്കാനാണ് ഹിറ്റ്ലർ ശ്രമിച്ചത്. ശിശുദിനം സ്ഥാപിക്കുക വഴി നെഹ്റുവും ലക്ഷ്യം കണ്ടിരുന്നത് അതാണെന്ന് ഓർഗനൈസർ ആരോപിക്കുന്നു.
നിലവിലുള്ള ശിശുദിനാഘോഷം വെറുതെ സമയം കൊല്ലിയാണെന്നും ഇന്ത്യയുടെ പുതുതലമുറയ്ക്ക് ശിശുദിനാഘോഷം കൊണ്ട് ഒരു പ്രയോജനമില്ലെന്നും ഓർഗനൈസർ മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. ശിശുദിനാഘോഷത്തിന്റെ പേരിൽ മണിക്കൂറുകളാണ് വിദ്യാർത്ഥികൾ തങ്ങളുടെ പഠനസമയത്തിൽ നിന്നു പാഴാക്കുന്നതെന്നും ഓർഗനൈസറിൽ വിമർശിക്കുന്നുണ്ട്.