- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർലിയൻസ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ; സൈനാ നേവാൾ സെമിയിൽ, കിഡംബി ശ്രീകാന്ത് പുറത്ത്; വനിതാ ഡബിൾസിൽ അശ്വനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യം മുന്നോട്ട്
പാരീസ്: ഓർലിയൻസ് മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം സൈനാ നേവാൾ സെമിഫൈനലിൽ. മൂന്നു ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ അമേരിക്കയുടെ ഐറിസ് വാങ്ങിനെ തോൽപ്പിച്ചാണ് സൈനയുടെ സെമി പ്രവേശനം. സ്‌കോർ: 21-19, 17-21, 21-19.
പുരുഷ വിഭാഗത്തിൽ കിഡംബി ശ്രീകാന്ത് പുറത്തായി. ഫ്രാൻസിന്റെ തോമ ജൂനിയറിനോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ശ്രീകാന്തിന്റെ തോൽവി. സ്‌കോർ: 19-21, 17-21.
വനിതാ ഡബിൾസിൽ ഇന്ത്യൻ താരങ്ങളായ അശ്വനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യം സെമിയിൽ കടന്നു. ഇംഗ്ലണ്ടിന്റെ ലൗറൻ സ്മിത്ത്-സി. ബ്രിച്ച് സഖ്യത്തെ കീഴടക്കി (2114, 2118).
ഇതിനു പിന്നാലെ മിക്സഡ് ഡബിൾസിൽ ധ്രുവ് കപിലയ്ക്കൊപ്പവും അശ്വനി പൊന്നപ്പ സെമി ബർത്ത് ഉറപ്പിച്ചു. ഇംഗ്ലണ്ടിന്റെ മാക്സ് ഫിൻ - ജെസ്സിക്ക പുഗ് സഖ്യത്തെയാണ് അശ്വനി പൊന്നപ്പ - ധ്രുവ് സഖ്യം തോൽപ്പിച്ചത് (2113, 2118).
അതേസമയം യുവതാരം ഇറ ശർമ ഡെന്മാർക്കിന്റെ ലിനെ ക്രിസ്റ്റഫർസനോട് ക്വാർട്ടറിൽ കീഴടങ്ങി (1121, 821).
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ കൃഷ്ണ പ്രസാദ് ഗാരഗ - വിഷ്ണു വർധൻ സഖ്യവും സെമിയിൽ കടന്നു. ഫ്രാൻസിന്റെ ക്രിസ്റ്റോ പോപോവ് - തോമ ജൂനിയർ സഖ്യത്തെയാണ് ഇവർ മറികടന്നത് (2117, 1021, 2220).
സ്പോർട്സ് ഡെസ്ക്