- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മാസത്തിനിടെ മരിച്ചത് 60 അന്തേവാസികൾ; ചെന്നൈയിൽ മലയാളിയായ ഫാ. തോമസ് നടത്തുന്ന അഗതി മന്ദിരത്തിൽ നടക്കുന്നത് അവയവ കച്ചവടമോ? അന്തേവാസികളെ ഇവിടെ നിന്നും മാറ്റാൻ നിർദ്ദേശിച്ച് സാമൂഹിക ക്ഷേമ വകുപ്പ്: സ്വന്തമായി സെമിത്തേരിയും സർക്കാർ അനുമതിയുമുള്ള സെന്റ് ജോസഫ് അഗതി മന്ദിരത്തിനെതിരെ നാട്ടുകാർ
ചെന്നൈ: ചെന്നൈയിൽ മലയാളിയായ ഫാ. ആർ വി തോമസ് നടത്തുന്ന സെന്റ് ജോസഫ് അഗതി മന്ദിരത്തിനെതിരെ നാട്ടുകാർ രംഗത്ത്. അഗതി മന്ദ്രിതത്തിന്റെ മറവിൽ അവയവ കച്ചവടം നടക്കുന്നു എന്നാണ് നാ്ടടുകാർ പരാതി പെടുന്നത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 60 അന്തേവാസികൾ മരിച്ചതായി സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ കണ്ടെത്തി. ഇവരുടെ അവയവങ്ങൾ കച്ചവടം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. അതേസമയം അഗതി മന്ദിരത്തിന്റെ പ്രവർത്തനം നിയമാനുസൃതമാണെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും മന്ദിരം നടത്തുന്ന മലയാളിയായ ഫാ.ആർ.വി. തോമസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇവിടെ നിന്നും പുറപ്പെട്ട ആംബുലൻസിൽ നിന്നും കരച്ചിൽ കേട്ട നാട്ടുകാർ വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ഒരു വയോധികനെയും വയോധികയേയും കൂടാതെ മൃതദേഹവും കണ്ടെത്തിയിരുന്നു. തുടർന്നാണ് മന്ദിരത്തിനെതിരേ പരാതിയുമായി നാട്ടുകാരെത്തിയത്. ഇതോടെ സാമൂഹിക ക്ഷേമ വകുപ്പ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ഏഴുവർഷമായി അഗതികളാ
ചെന്നൈ: ചെന്നൈയിൽ മലയാളിയായ ഫാ. ആർ വി തോമസ് നടത്തുന്ന സെന്റ് ജോസഫ് അഗതി മന്ദിരത്തിനെതിരെ നാട്ടുകാർ രംഗത്ത്. അഗതി മന്ദ്രിതത്തിന്റെ മറവിൽ അവയവ കച്ചവടം നടക്കുന്നു എന്നാണ് നാ്ടടുകാർ പരാതി പെടുന്നത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 60 അന്തേവാസികൾ മരിച്ചതായി സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ കണ്ടെത്തി.
ഇവരുടെ അവയവങ്ങൾ കച്ചവടം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. അതേസമയം അഗതി മന്ദിരത്തിന്റെ പ്രവർത്തനം നിയമാനുസൃതമാണെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും മന്ദിരം നടത്തുന്ന മലയാളിയായ ഫാ.ആർ.വി. തോമസ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഇവിടെ നിന്നും പുറപ്പെട്ട ആംബുലൻസിൽ നിന്നും കരച്ചിൽ കേട്ട നാട്ടുകാർ വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ഒരു വയോധികനെയും വയോധികയേയും കൂടാതെ മൃതദേഹവും കണ്ടെത്തിയിരുന്നു. തുടർന്നാണ് മന്ദിരത്തിനെതിരേ പരാതിയുമായി നാട്ടുകാരെത്തിയത്. ഇതോടെ സാമൂഹിക ക്ഷേമ വകുപ്പ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ ഏഴുവർഷമായി അഗതികളായ വയോധികർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. നിലവിൽ മുന്നൂറിലധികം അന്തേവാസികളുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി സാമൂഹിക ക്ഷേമവകുപ്പ് അധികൃതരും റവന്യു വകുപ്പ് അധികൃതരും പൊലീസും ഇവിടെ പരിശോധന നടത്തി.
അന്തേവാസികളെ ഉടൻ ഇവിടെനിന്ന് മാറ്റണമെന്ന് സാമൂഹിക ക്ഷേമ വകുപ്പ്, ജില്ലാ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ദിരത്തിന്റെ പ്രവർത്തനം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ആർ.ഡി.ഒ. നോട്ടീസ് നൽകിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസും ഇവിടെ പരിശോധന നടത്തി.
ശവസംസ്‌കാരം നടത്താൻ ഇവിടെത്തന്നെ സെമിത്തേരിയുമുണ്ട്. സർക്കാർ അനുമതിയോടെയാണ് സെമിത്തേരിയുടെ പ്രവർത്തനമെന്നാണ് മന്ദിരം അധികൃതരുടെ വിശദീകരണം.