- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ കയറിയാൽ അടി ഉറപ്പ്; പ്രകോപനം പാടില്ലെന്ന് യാക്കോബായ വിശ്വാസികളെ വിലക്കിയെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുമോയന്ന് ആശങ്ക; പിറവം രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിക്കേസിൽ സുപ്രീംകോടതി വിധി യാക്കോബായക്കാർക്ക് എതിരായതോടെ സംഘർഷത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സോഷ്യൽമീഡിയയും നിരീക്ഷണത്തിൽ
കൊച്ചി:മലങ്കര യാക്കോബായ ഓർത്തഡോക്‌സ് സഭാതർക്കം രൂക്ഷമായ പിറവത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് സാധ്യതയുള്ളതായി ഇന്റലിജന്റസ് റിപ്പോർട്ട്.പിറവം രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രൽ പള്ളി കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. യാക്കോബായ സഭക്ക് എതിരായ വിധിയെ തുടർന്ന് പിറവത്ത് യാക്കോബായ വിഭാഗത്തിന്റെ നേതൃത്വത്തിൽ യോഗവും റാലിയും നടത്തി നടത്തി വരികയാണ്.ഓർത്തഡോക്‌സ് വിഭാഗം ആഹ്‌ളാദ പ്രകടനവും നടത്തി. സമാധാനപരമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെങ്കിലും വരും ദിവസങ്ങളിൽ പ്രശ്‌നമുണ്ടാകാൻ സാധ്യതയുള്ളതായി പൊലീസ് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.സുപ്രീം കോടതി വിധി പ്രകാരം ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ കയറി സ്ഥാനമുറപ്പിക്കാൻ ശ്രമിച്ചാൽ യാക്കോബായ വിഭാഗം തടസം നിൽക്കുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്യുമെന്നാണ് പൊലീസ് കരുതുന്നത്. വിശ്വാസികളോട് യാതൊരു പ്രകോപനവും ഉണ്ടാക്കരുതെന്ന് ഇരു വിഭാഗങ്ങളിലെ നേതൃത്വം പറഞ്ഞിട്ടുണ്ടെങ്കിലും വികാരപരമായ അന്തരീക്ഷത്തിൽ വിശ്വാസികളെ നിയന്ത്രിക്കാൻ നേതൃത്വത്തിന് സാധി
കൊച്ചി:മലങ്കര യാക്കോബായ ഓർത്തഡോക്‌സ് സഭാതർക്കം രൂക്ഷമായ പിറവത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് സാധ്യതയുള്ളതായി ഇന്റലിജന്റസ് റിപ്പോർട്ട്.പിറവം രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രൽ പള്ളി കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. യാക്കോബായ സഭക്ക് എതിരായ വിധിയെ തുടർന്ന് പിറവത്ത് യാക്കോബായ വിഭാഗത്തിന്റെ നേതൃത്വത്തിൽ യോഗവും റാലിയും നടത്തി നടത്തി വരികയാണ്.ഓർത്തഡോക്‌സ് വിഭാഗം ആഹ്‌ളാദ പ്രകടനവും നടത്തി.
സമാധാനപരമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെങ്കിലും വരും ദിവസങ്ങളിൽ പ്രശ്‌നമുണ്ടാകാൻ സാധ്യതയുള്ളതായി പൊലീസ് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.സുപ്രീം കോടതി വിധി പ്രകാരം ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ കയറി സ്ഥാനമുറപ്പിക്കാൻ ശ്രമിച്ചാൽ യാക്കോബായ വിഭാഗം തടസം നിൽക്കുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്യുമെന്നാണ് പൊലീസ് കരുതുന്നത്.
വിശ്വാസികളോട് യാതൊരു പ്രകോപനവും ഉണ്ടാക്കരുതെന്ന് ഇരു വിഭാഗങ്ങളിലെ നേതൃത്വം പറഞ്ഞിട്ടുണ്ടെങ്കിലും വികാരപരമായ അന്തരീക്ഷത്തിൽ വിശ്വാസികളെ നിയന്ത്രിക്കാൻ നേതൃത്വത്തിന് സാധിച്ചെന്ന് വരില്ല.ഈ സാഹചര്യത്തിൽ പരസ്പരം ഏറ്റുമുട്ടലിനുള്ള സാധ്യത ഉണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
പിറവം പള്ളിയുടെ വിഷയത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായാൽ സമീപ പ്രദേശങ്ങളിലെ പള്ളികളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുമെന്നും ഇത് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാവാൻ സാധ്യതയുള്ളതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.ഇതിനിടെ സമൂഹമാധ്യമങ്ങൾ വഴി ഇരുവിഭാഗത്തെ ആളുകൾ തമ്മിൽ വാഗ്വാദവും നടക്കുന്നുണ്ട്.സംഘർഷത്തിലേക്ക് നയിക്കുന്ന തരത്തിൽ പ്രകോപനപരമായ പോസ്റ്റുകളോ സന്ദേശങ്ങളോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടോയെന്നും പൊലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ട്. സഭാതർക്കം യാക്കോബായ ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലാണെങ്കിലും സംഘർഷമുണ്ടായാൽ സമാധാന അന്തരീക്ഷം തകരുന്നത് പൊതുസമൂഹത്തിനാണെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.