ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഓശാനാ പെരുന്നാൾ ആഘോഷിക്കുന്നു. ഇന്ന് പള്ളികളിൽ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടക്കും. കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായർ ആഘോഷിക്കുന്നത്.

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമാകും. അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ വ്യാഴാഴ്ച പെസഹ ദിനം ആചരിക്കും. പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. കുരിശു മരണത്തിന്റെ ഓർമകൾ പുതുക്കുന്ന ദുഃഖവെള്ളിയിൽ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. 27ന് ഞായറാഴ്ച ഉയിർപ്പുതിരുനാൾ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് പരിസമാപ്തിയാകും.