- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒട്ടകപക്ഷിയുടെ കീഴ്ത്താടി കമ്പിവേലിയിൽ കുരുങ്ങി ഗുരുതരമായി പരിക്കേറ്റു; പക്ഷിയെ മയക്കി കിടത്തിയ ശേഷം എല്ല് പൊട്ടിയ സ്ഥാനത്ത് സ്റ്റെയിൻലസ് കമ്പി ഘടിപ്പിച്ചു മൃഗഡോക്ടർമാരുടെ സംഘം; കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയയായ ഒട്ടകപക്ഷി ആരോഗ്യം വീണ്ടെടുത്തു
കണ്ണൂർ: കേരളത്തിൽ നടന്ന അത്യപൂർവ്വ ശസ്ത്രക്രിയകളിൽ ഒന്ന് അടുത്തിടെ കേരളത്തിൽ നടന്നു. അപൂർവ്വ ശസ്ത്രക്രിയയിലൂടെ ആരോഗ്യം വീണ്ടെടുതിരിക്കുന്നത് ഒന്നര വയസ്സുള്ള ഒട്ടകപക്ഷിക്കാണ്. പയ്യന്നൂർ പോത്താംകണ്ടത്തെ ആനന്ദ് ആശ്രമത്തിലെ ഒന്നര വയസ്സുള്ള ഒട്ടകപ്പക്ഷിയെയാണ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. കീഴ്‌ത്താടിക്ക് കൂടിന്റെ കമ്പിവേലിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റതിനാലാണ് അപൂർവയിനം ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
ശസ്ത്രക്രിയയ്ക്കുശേഷം ഒന്നര വയസ്സുള്ള പെൺ ഒട്ടകപ്പക്ഷി സുഖംപ്രാപിക്കുന്നു. കണ്ണൂർ ജില്ലയിലെ മൃഗാശുപത്രിയിലെ സർജൻ ഡോക്ടർ ഷെറിൻ ബി സാരംഗോമിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഷെറിനിന്നോപം ശസ്ത്രക്രിയയിൽ ഡോക്ടർമാരായ ശരത്തും സിറിൽ അലോഷ്യസ് സും പങ്കെടുത്തു. ഇത്തരത്തിൽ ഒട്ടകപ്പക്ഷി കായ ശസ്ത്രക്രിയ നടത്തുന്നത് രാജ്യത്തുതന്നെ അപൂർവം ആണെന്ന് ഡോക്ടർമാർ പറഞ്ഞു.
135 കിലോ ഓളം വരുന്ന ഒട്ടകപ്പക്ഷിക്ക് മയക്കുമരുന്ന് കൊടുത്തു മയക്കിക്കിടത്തിയ ശേഷം ആണ് ശസ്ത്രക്രിയ നടത്തിയത്. എല്ല് പൊട്ടിയ സ്ഥാനത്ത് സ്റ്റെയിൻലസ് കമ്പി ഘടിപ്പിച്ചു. ഓർത്തോപീഡിയക്ക് വയറിങ് എന്ന് ചികിത്സാരീതിയാണ് ഇവിടെ സ്വീകരിച്ചത്. വെറും അരമണിക്കൂറിനുള്ളിൽ തന്നെ ഡോക്ടർമാർ ശസ്ത്രക്രിയ പൂർത്തിയാക്കി. ശസ്ത്രക്രിയയ്ക്കുശേഷം ഒട്ടകപ്പക്ഷി ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു.