- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാളി സ്ത്രീകളെ വീട്ടിൽ ലൈംഗിക അടിമകളാക്കി പീഡിപ്പിച്ച സൗദി നയതന്ത്രജ്ഞൻ ഇന്ത്യ വിട്ടു; മുങ്ങിയത് പൊലീസ് നടപടി വൈകിയപ്പോൾ; ഒരു ദിവസം എട്ട് പേർ വരെ തങ്ങളെ ബലാത്സംഗം ചെയ്തെന്ന് ഇരകൾ
ഗുഡ്ഗാവ്: രണ്ട് നേപ്പാൾ വനിതകളെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച സൗദി അറേബ്യൻ നതതന്ത്ര പ്രതിനിധി ഇന്ത്യ വിട്ടതായി റിപ്പോർട്ട്. പീഡിപ്പിച്ച ഉദ്യോഗസ്ഥൻ ഇന്ത്യ വിട്ടതായി ദേശീയ ചാനലുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾ ശക്തമായി ഉയർന്നതും
ഗുഡ്ഗാവ്: രണ്ട് നേപ്പാൾ വനിതകളെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച സൗദി അറേബ്യൻ നതതന്ത്ര പ്രതിനിധി ഇന്ത്യ വിട്ടതായി റിപ്പോർട്ട്. പീഡിപ്പിച്ച ഉദ്യോഗസ്ഥൻ ഇന്ത്യ വിട്ടതായി ദേശീയ ചാനലുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾ ശക്തമായി ഉയർന്നതും പീഡന വിവരത്തിൽ പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥൻ ഇന്ത്യയിൽ നിന്നും കടന്നത്. കേസിൽ നേരത്തെ മുതൽ തന്നെ വിഷയത്തിൽ പൊലീസിന് സർവത്ര ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ ഇയാൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് സാധിച്ചില്ല. ഇതോടെയാണ് ഇദ്ദേഹം ഇന്ത്യ വിട്ടതെന്നാണ് റിപ്പോർട്ടുകൾ.
സൗദി നയതന്ത്രജ്ഞൻ നേപ്പാളി യുവതികളെ വീട്ടുതടങ്കലിലിട്ട് മാനഭംഗപ്പെടുത്തിയ കേസിൽ വിദേശകാര്യ മന്ത്രാലയം പൊലീസിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ഉടൻ പൂർത്തിയാക്കി നയതന്ത്രജ്ഞനെതിരെ നടപടികൾ സ്വീകരിക്കാൻ നേപ്പാൾ അംബാസിഡർ ദീപ് ഉപാധ്യായ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.
സംഭവം പുറത്തുവന്ന രണ്ട് ദിവസം കഴിഞ്ഞിട്ടും നതതന്ത്ര പരിരക്ഷ ഇവർക്കുണ്ടെന്നത് തന്നെയാണ് അന്വേഷണം കാര്യമായി മുന്നോട്ടു പോകാത്തതിന് കാരണവും. തിങ്കളാഴ്ചയാണ് ഗുഡ്ഗാവിലെ വസതിയിൽ നിന്ന് രണ്ട് നേപ്പാളി സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തിയത്. കൂടുതൽ നടപടികൾക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കാത്തിരിക്കുകയായിരുന്നു പൊലീസ്.
വീട്ടിൽ പാർപ്പിച്ച് രണ്ട് സ്ത്രീകളെ നാല് മാസം ലൈംകഗികമായി പീഡിപ്പിച്ചുവെന്നാണ് പുറത്തുവന്ന വിവരം. പൊലീസ് രേഖപ്പെടുത്തിയ എഫ്.ഐ.ആറിൽ ആരോപണവിധേയരുടെ ആരുടേയും പേര് രേഖപ്പെടുത്തിയിട്ടില്ല. നയതന്ത്രബന്ധവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പൊലീസ് നടപടിയെടുക്കാനാകാതെ കുഴയുകയാണ്. രണ്ട് നേപ്പാൾ സ്വദേശികളുടേയും മൊഴിയെടുത്ത ശേഷം ഇവരെ ഉടൻ നേപ്പാളിലെത്തിക്കാനാണ് ഒരുങ്ങഉന്നത്.
പൊലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൗദി എംബസിയുമായി ചർച്ച ചെയ്ത ശേഷം നടപടി സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഭവം കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ എംബസി ഇതിൽ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. സൗദി ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് പുതുതായി ജോലിക്കുവന്ന സ്ത്രീ ഇരുവരുടേയും സ്ഥിതി കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരാണ് വിവരം മൈതേയി ഇന്ത്യ എന്ന സന്നദ്ദ സംഘടനയെ അറിയിച്ചത്. സംഘടനയുടെ പരാതി പ്രകാരം 40ഓളം വരുന്ന പൊലീസ് സംഘം ഫ്‌ലാറ്റിലെത്തിയാണ് ഇവരെ മോചിപ്പിച്ചത്. പൊലീസ് എത്തുമ്പോൾ ഒരു സൗദിക്കാരി ഇവരെ അടിക്കുകയായിരുന്നുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേപ്പാൾ ഭൂകമ്പത്തിനുശേഷം കഷ്ടതയിൽ കഴിയുന്ന രണ്ട് കുടുംബത്തിലെ സ്ത്രീകളെ ജോലി നൽകാമെന്ന് പറഞ്ഞാണ് ഡൽഹിയിലെത്തിച്ചത്. സൗദി എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഇവരെ വീട്ടുജോലിക്കായി 'പണം നൽകി വാങ്ങി'യെന്നാണ് ആരോപണം. ആദ്യം സൗദിയിലെ ജിദ്ദയിലായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. മൂന്നു മാസം മുൻപാണ് ഇന്ത്യയിൽ കൊണ്ടുവന്നത്. അവർ തങ്ങനെ നിരന്തരം ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചാൽ ക്രൂരമായി മർദ്ദനമായിരുന്നു ലഭിച്ചിരുന്നത്. ഭക്ഷണം പോലും നിഷേധിച്ചിരുന്നുവെന്നും ഇവർ പറഞ്ഞു.
ഒരു ദിവസം ഏഴ്എട്ട് പേർ വരെ തങ്ങളെ ബലാത്സംഗം ചെയ്തുവെന്നാണ് ഇരകളാക്കപ്പെട്ട സ്ത്രീകൾ പറയുന്നത്. സൗദി അറേബ്യക്കാർ തന്നെയാണ് പീഡിപ്പിച്ചതെന്നുമാണ് ഇവർ പറയുന്നത്. ഗുഡ്ഗാവിലെ ഫ്‌ലൂറ്റിലും വച്ച് ഇവരെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു. സൗദി ഉദ്യോഗസ്ഥന്റെ ഭാര്യയും കുട്ടികളും വീട്ടിലില്ലാത്ത സമയത്തായിരുന്നു ഉദ്യോഗസ്ഥനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത്. ഇവരിൽ ഇന്ത്യക്കാരുമുണ്ടെന്നും ഇവർ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നയതന്ത്രജ്ഞന്റെ ഭാര്യക്ക് പീഡനം സംബന്ധിച്ച് അറിവുണ്ടായിരുന്നു. അവർ തങ്ങളെ സഹായിച്ചില്ലെന്നു മാത്രമല്ല, ക്രൂരമായി മർദിക്കുകയും ചെയ്തു. നൈിത്താൾ, ആഗ്ര എന്നിവിടങ്ങളിലേക്കും തങ്ങളെ കൊണ്ടുപോയി. അവിടെ പ്രത്യേക അതിഥികൾ എന്ന് പരിചയപ്പെടുത്തിയ ആൾക്കാരും പീഡിപ്പിച്ചു. പ്രകൃതിവിരുദ്ധ ബന്ധത്തിനും മറ്റും ഉദ്യോഗസ്ഥനും കൂട്ടുകാരും തങ്ങളെ നിർബന്ധിച്ചു. അനുസരിച്ചില്ലെങ്കിൽ മൃഗീയമായി മർദിക്കും ഇരുവരും പരാതിയിൽ പറഞ്ഞു. ഒരിക്കൽ കത്തികൊണ്ട് തന്നെ കൈയിൽ ഉദ്യോഗസ്ഥൻ വരഞ്ഞെന്നും പീഡനത്തിന് ഇരയായ മുതിർന്ന സ്ത്രീ പറഞ്ഞു. ഒരു അടിമയേപ്പോലെ തങ്ങളെ ശാരീരികമായി ഉപദ്രവിച്ചതായും പലപ്പോഴും പട്ടിണിയായിരുന്നുവെന്നും ഇവർ പറഞ്ഞു. നേപ്പാളിലെ മൊറാങ് സ്വദേശിയായ അമ്പതുകാരിയും ബാങ്‌ലുങ് സ്വദേശിയായ ഇരുപതുകാരിയുമാണ് പീഡനത്തിന് ഇരയായത്.
അതേസമയം നേപ്പാളിൽ ഭൂകമ്പം ഉണ്ടായതോടെ ലോകത്തെ പല സെക്‌സ് റാക്കറ്റുകളും നേപ്പാളി സ്ത്രീകളെ നോട്ടമിട്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഭൂകമ്പത്തിന് ശേഷം സൗദിയിലേക്ക് പോയ 28ലേറെ വരുന്ന നേപ്പാളി സ്ത്രീകൾ എവിടെയാണെന്ന കാര്യത്തിൽ പോലും ഇപ്പോഴും യാതൊരു വിവരവും ഇല്ല. ഇവർ സൗദിയിൽ തന്നെ അടിമകളെ പോലെ കഴിയുകയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.