- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; അശ്ലീല സന്ദേശങ്ങൾ അയച്ചു; തട്ടിപ്പുകാരിയുടെ പരാതിയിലെ എഫ്‌ഐആറിൽ പി സി ജോർജിന് എതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; തനിക്കെതിരെ പിണറായി വിജയന്റെ കാശും വാങ്ങി കാണിക്കുന്ന മര്യാദകേടിന് ദൈവം ക്ഷമിക്കട്ടെ എന്ന് പിസി
തിരുവനന്തപുരം: പി സി ജോർജിനെ തട്ടിപ്പുകേസിലെ പ്രതിയുടെ പീഡന പരാതിയിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ, പ്രഥമ വിവര റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയുടെ അന്തസ് ഹനിക്കും വിധം ബലപ്രയോഗത്തിന് ഐ.പി.സി 354, ലൈംഗിക താൽപര്യത്തോടെയുള്ള സ്പർശനത്തിന് സെക്ഷൻ 354 എ തുടങ്ങിയവ പ്രകാരമാണ് ചുമത്തിയിട്ടുള്ളത്. പീഡനം നടന്നത് ഫെബ്രുവരി 10 ന് എന്ന് എഫ്‌ഐആറിൽ പറയുന്നു. തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിലായിരുന്നു പി.സി ജോർജിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. ഈ ചോദ്യം ചെയ്യലിനിടെയാണ് ജോർജിനെതിരെ പീഡന കേസെടുത്തത്. ഗൂഢാലോചനക്കേസിൽ സാക്ഷിയായ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പീഡനക്കേസിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോൾ വനിതാ മാധ്യമപ്രവർത്തകയെ അപമാനിക്കാനും പിസി ജോർജ് ശ്രമിച്ചു. അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പിസി ജോർജിന്റെ അപമര്യാദയോടെയുള്ള പെരുമാറ്റമുണ്ടായത്. പീഡന കേസിലെ ഇരയുടെ പേര് എന്തിന് പറഞ്ഞുയെന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന്, പിന്നെ താങ്കളുടെ പേര് പറയട്ടെ എന്നാണ് പിസി ജോർജ് പ്രതികരിച്ചത്. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ പ്രതികരിച്ചതോടെ പിസി ജോർജിന്റെ കൂടെയുണ്ടായിരുന്നവർ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
അറസ്റ്റിന് ശേഷം പിസി ജോർജ് നടത്തിയ പ്രതികരണം:
'ഈ ഒരു കാര്യം കൊണ്ടെന്നും പിണറായി വിജയൻ രക്ഷപ്പെടില്ല. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് മറുപടി നൽകി കൊണ്ടിരിക്കെ 11 മണിക്കാണ് ഈ കേസെടുത്തത്. തുടർന്നാണ് അറസ്റ്റ് നടന്നത്. ഞാൻ ഒളിക്കാൻ ഉദേശിക്കുന്നില്ല. റിമാൻഡ് ചെയ്താലും സന്തോഷം. ശേഷം വസ്തുത ഞാൻ തെളിയിക്കും. ഞാൻ ഒരു സ്ത്രീയെയും പീഡിപ്പിക്കില്ല. ഞാൻ പൊതുപ്രവർത്തകനാണ്. അടുത്തുവരുന്ന എല്ലാ പെൺകുട്ടികളെയും മോളേ, ചക്കരേ, സ്വന്തമേ എന്ന് അല്ലാതെ വിളിക്കാറില്ല. ആ സ്നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്കെതിരെ പിണറായി വിജയന്റെ കാശും വാങ്ങി കാണിക്കുന്ന മര്യാദകേടിന് ദൈവം ക്ഷമിക്കട്ടേ.''
എ ആർ ക്യാംപിലേക്കാണ് അറസ്റ്റ് ചെയ്ത് പി സി ജോർജിനെ എത്തിച്ചിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം. സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിലാണ് പി സി ജോർജ് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായത്. പരാതിക്കാരിയുടെ രഹസ്യ മൊഴിയിൽ പേടിയില്ലെന്നും കണ്ടിട്ടുള്ള നേതാക്കളിൽ ഏറ്റവും മാന്യൻ താൻ ആണെന്ന് പരാതിക്കാരി മുൻപ് പറഞ്ഞിട്ടുണ്ടെന്നും പിസി രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ