- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി ആനൂകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ച് തീരും വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ദീർഘകാല അവധിയിൽ! ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നതും മോദിയെ; ഗുരുതര ആരോപണങ്ങളുമായി പി.ചിദംബരം വീണ്ടും
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം രംഗത്തെത്തി. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്ര മേദിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് ചിദംബരം ആരോപിച്ചു. എല്ലാ ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്നും ചിദംബരം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് തന്റെ അഞ്ചാമത്തെ ഗുജറാത്ത് സന്ദർശനം നടത്തുന്നത്. ഈ സന്ദർശനത്തിൽ വഡോദരയിൽ 1,140 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചിദംബരം തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷവും ഗുജറാത്തിലെ തീയതി പുറത്ത് വിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് വിമർശനത്തിനിടയാക്കിയത്. ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം രംഗത്തെത്തി. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്ര മേദിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് ചിദംബരം ആരോപിച്ചു.
എല്ലാ ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്നും ചിദംബരം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് തന്റെ അഞ്ചാമത്തെ ഗുജറാത്ത് സന്ദർശനം നടത്തുന്നത്. ഈ സന്ദർശനത്തിൽ വഡോദരയിൽ 1,140 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചിദംബരം തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷവും ഗുജറാത്തിലെ തീയതി പുറത്ത് വിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് വിമർശനത്തിനിടയാക്കിയത്. ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും വോട്ടർമാരെ പ്രീണിപ്പിക്കുന്നതിന് ബിജെപിയെ സഹായിക്കാനാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
അതേസമയം, കോൺഗ്രസും ചിദംബരവും തെരഞ്ഞെടുപ്പിന് ഭയപ്പെടുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം എതിരാകുമെന്ന ഭയം മൂലമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.