- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ജയരാജനെതിരേ കേസുകളുടെ പരമ്പര; അരിയിൽ ഷുക്കൂർ വധക്കേസ് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നു; പൊലീസ് സ്‌റ്റേഷൻ മാർച്ചിൽ അറസ്റ്റ് വാറണ്ടായി; ടി പി വധ ഗൂഢാലോചനക്കേസും ഭീഷണിയാകും
കണ്ണൂർ: സിപിഐ(എം) ജില്ലാ സെക്രട്ടറി പി.ജയരാജനെതിരേ കേസുകളുടെ പരമ്പര തന്നെ വരുന്നു. എംഎസ്എഫ്പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ് ജില്ലാ സെഷൻസ് കോടതി വീണ്ടും പരിഗണിച്ചു. വരുന്ന മാർച്ച് 30 ന് തുടർനടപടികൾക്കായി മാറ്റിവച്ച കേസിൽ പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎയുമാണ് പ്രതികൾ. ഷുക്കൂർ വധക്കേസിൽ പ്രതിസ്ഥാനത്തു നിന്നു
കണ്ണൂർ: സിപിഐ(എം) ജില്ലാ സെക്രട്ടറി പി.ജയരാജനെതിരേ കേസുകളുടെ പരമ്പര തന്നെ വരുന്നു. എംഎസ്എഫ്പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ് ജില്ലാ സെഷൻസ് കോടതി വീണ്ടും പരിഗണിച്ചു. വരുന്ന മാർച്ച് 30 ന് തുടർനടപടികൾക്കായി മാറ്റിവച്ച കേസിൽ പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎയുമാണ് പ്രതികൾ. ഷുക്കൂർ വധക്കേസിൽ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു.
അതേതുടർന്ന് ജയരാജനും രാജേഷിനും കോടതി താത്കാലിക സ്‌റ്റേ അനുവദിച്ചു. കഴിഞ്ഞ ദിവസം കോടതി സ്‌റ്റേ നീക്കിയതിനെ തുടർന്നാണ് ഷുക്കൂർ വധക്കേസ് ജില്ലാ കോടതി വീണ്ടും പരിഗണിച്ചത്. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം കോടതി മുമ്പാകെ ഉടൻ സമർപ്പിക്കും. അതേസമയം, ഷുക്കൂർ വധക്കേസ് സിബിഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ആർ.എംപി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിപ്പിക്കണമെന്ന ആവശ്യം സജീവമായിരിക്കയാണ്. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കണ്ട് സിബിഐ.അന്വേഷണത്തിനായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ബിജെപി.-ആർ.എസ്.എസ്. നേതൃത്വങ്ങളോടും ഇക്കാര്യംആവശ്യപ്പെട്ട് ആർ.എം. പി. നേതാക്കൾ സന്ദർശനം നടത്തിയിരുന്നു. അതേ തുടർന്ന് സംസ്ഥാന ബിജെപി. നേതൃത്വം കേന്ദ്രനേതൃത്വത്തോട് വിശദമായി കാര്യങ്ങൾ ധരിപ്പിച്ചു കഴിഞ്ഞു.
ടി.പി.കേസിന്റെ പേരിൽ സിബിഐ.അന്വേഷണത്തിൽ സമ്മർദ്ദം ചെലുത്താത്ത സംസ്ഥാന സർക്കാരിനെതിരെ ആർ.എം. പി.യും വിമർശനം ഉയർത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കെപിസിസി. യോഗം ആർ.എംപി.യുടെ ആവശ്യം ന്യായമാണെന്ന് വിലയിരുത്തിയിരുന്നു. അതോടെ യു.ഡി.എഫ്.സർക്കാർ ടി.പി.കേസിലെ ഗൂഢാലോചന സിബിഐ.യെക്കൊണ്ട് അന്വേഷിപ്പിക്കാൻ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടുമെന്നാണ് സൂചന.
പൊലീസ് സ്‌റ്റേഷൻ മാർച്ച് കേസിൽ പി.ജയരാജനെതിരെ മറ്റൊരു അറസ്റ്റ് വാറണ്ട് കൂടി പുറപ്പെടുവിച്ചിട്ടുണ്ട്. സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിന് ജയരാജനെതിരെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2013 ജനുവരി 22 ന് മയ്യിൽ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയ സംഭവത്തിലാണ് കോടതി ഉത്തരവ്. ഈ കേസിൽ ജയരാജൻ ഒന്നാം പ്രതിയും ജയിംസ് മാത്യു എംഎൽഎ. രണ്ടാം പ്രതിയുമാണ്. രണ്ടു പേർക്കും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.