- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കാലത്തെ സുന്ദരമായ ഓർമ്മകളിലേക്ക് മടങ്ങി ഡോ. പി.കെ.ജയശ്രീ; കലക്ടറായി ചുമതലയേൽക്കുക ജന്മനാട്ടിൽ; കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് നിയുക്ത കോട്ടയം കലക്ടർ
കോട്ടയം: ജില്ലയുടെ പുതിയ കലക്ടറായി ഡോ പി കെ ജയശ്രീ അധികാരമേൽക്കുമ്പോൾ ഡോക്ടർക്ക് അത് കുട്ടിക്കാലത്തെ ഏറ്റവും സുന്ദരമായ ഓർമ്മകളിലേക്കുള്ള മടക്കയാത്ര കൂടിയാണ്.തന്റെ ജന്മനാട്ടിലാണ് ഡോക്ടർ കലക്ടറായി ചാർജ്ജെടുക്കുന്നത്. വൈക്കം ഉദയനാപുരം പുഴക്കര കുടുംബാംഗമായ ജയശ്രീ പഠിച്ചതും വളർന്നതും തൃശ്ശൂരിലാണ്. അച്ഛൻ പരേതനായ പി.എൻ. കൃഷ്ണൻ കുട്ടിനായർ അഗ്രികൾച്ചർ സർവകലാശാലയിൽ രജിസ്ട്രാറായിരുന്നതിനാൽ അവിടെയായിരുന്നു പഠനം.
ജില്ലയുടെ 47-ാമത് കളക്ടറായി ഡോ. പി.കെ.ജയശ്രീ ബുധനാഴ്ച ചാർജെടുക്കുമ്പോൾ സ്വന്തം നാട്ടിലേക്കുള്ള മടങ്ങിവരവ് കൂടിയാണ്.അവധിക്കാലത്താണ് കുടുംബവീട്ടിൽ വരിക. പഞ്ചായത്ത് വകുപ്പ് ഡയറക്ടർ പദവിയിൽനിന്ന് കളക്ടറായി എത്തുമ്പോൾ കോവിഡ് പ്രതിരോധം തന്നെയാകും മുന്നിലുള്ള വെല്ലുവിളി.കുട്ടിക്കാലത്ത് ജന്മനാട്ടിലേക്ക് വരുന്നതാണ് ഓർമ്മ. അവധിക്കാലത്താണ് ജന്മനാട്ടിലേക്കെത്തുക.കുട്ടിക്കാലത്ത് കോട്ടയത്തെത്തുമ്പോഴുള്ള ഗൃഹാതുരത്വമാണ് എനിക്കിപ്പോഴുമെന്ന് ജയശ്രീ ഓർത്തെടുക്കുന്നു. പറ്റുമ്പോഴൊക്കെ വൈക്കത്ത് അഷ്ടമി തൊഴാൻ വന്നിട്ടുണ്ടെന്നും ജയശ്രി പറയുന്നു.
വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തുതോറും നടത്തിവന്ന പ്രവർത്തനത്തിന്റെ തുടർച്ചയായിട്ടേ ജയശ്രീ വെല്ലുവിളിയെ കാണുന്നുള്ളൂ.പ്രവർത്തനത്തിന് തുടക്കമിടേണ്ടത് വാർഡുതലത്തിലാണ്. വാർഡുതല സമിതികൾ ഊർജിതമായി പ്രവർത്തിക്കണം. പഞ്ചായത്ത് ഭരണസമിതിക്ക് വലിയ പങ്കുണ്ട്. ക്വാറന്റീൻ മുതൽ വാക്സിനേഷൻ വരെയുള്ള കാര്യങ്ങളിൽ ഈ സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ജയശ്രീ പറയുന്നു.
കോട്ടയത്ത് ഡെപ്യൂട്ടി കളക്ടറായി ജോലി ചെയ്തിട്ടുണ്ട്. അന്ന് ശർമ്മിള മേരി ജോസഫായിരുന്നു കളക്ടർ. 14 മാസത്തെ പരിശീലനത്തിന്റെ ഭാഗമായി ചങ്ങനാശേരി താലൂക്ക് ഓഫീസറായും തഹസിൽദാരായും ജോലി ചെയ്തിട്ടുണ്ട്.എൻ.എസ്.എസ്. മുൻ ജനറൽ സെക്രട്ടറി അഡ്വ. പി.കെ.നാരായണപ്പണിക്കരുടെ ഭാര്യയുടെ സഹോദരി പി.എം.രാധാമണിയാണ് ജയശ്രീയുടെ അമ്മ. മുൻ എസ്.ബി.ഐ. സീനിയർ മാനേജർ കാഞ്ഞങ്ങാട് പെരിയവേങ്ങയിൽ പി.വി.രവീന്ദ്രൻ നായരാണ് ഭർത്താവ്. കാസർകോട് കേന്ദ്രസർവകലാശാല മെഡിക്കൽ ഓഫീസർ ഡോ. ആരതി ആർ.നായർ, അപർണ ആർ. നായർ(സോഫ്‌റ്റ്‌വേർ എൻജിനീയർ) എന്നിവരാണ് മക്കൾ. മരുമകൻ: ഹരികൃഷ്ണൻ(സോഫ്റ്റ്‌വെയർ എൻജിനീയർ). കൊച്ചുമകൾ: മേഘ.
മറുനാടന് മലയാളി ബ്യൂറോ