- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
കാസർകോട്: ഒരു സിപിഎം നേതാവിന്റെ മകൾ മതം മാറി മറ്റൊരു സമുദായത്തിൽ പെട്ടയാളെ വിവാഹം കഴിച്ചാൽ അതൊരു തെറ്റാണോ? ഒരിക്കലും അല്ല. എന്നാൽ, ഇസ്ലാമിലേക്ക് മാറിയ മകളുടെ വിവാഹത്തെ മതേതര വിവാഹം എന്നു വേഷം കെട്ടിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് ഭീരുത്വം തന്നെയാണ്. അത് സഖാക്കൾക്ക് ഒരിക്കലും ചേർന്നതല്ല. പ്രത്യേകിച്ചു പാർട്ടിയുടെ ആചാര്യന്റെ കൊച്ചുമകളും ഒരു ഉന്നതനായ നേതാവിന്റെ മകളുടെയും കാര്യത്തിലാകുമ്പോൾ. എകെജിയുടെ ചെറുമകളും കാസർകോട് എംപി പി കരുണാകരൻ-ലൈല കരുണാകരൻ ദമ്പതികളുടെ മകളുമായ ദിയ കരുണാകരന്റെ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി ചർച്ചക്ക് ഇടയാക്കിയിരിക്കുന്നത്. ദ്വീർഘകാലത്തെ പ്രണയത്തിന് ഒടുവിലാണ് വയനാട് പനമരം ഉസ്മാൻ-സഫിയ ദമ്പതികളുടെ മകൻ മർസദ് സുഹൈലും ദിയയും തമ്മിൽ വിവാഹിതരായത്. രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ''മതേതര വിവാഹം' എന്നാണ് ദേശാഭിമാനിയിൽ അടക്കം പുറത്തുവന്ന വാർത്തകൾ. സൈബർ ലോകത്തും വ്യാപകമായി സിപിഎം അനുനായികൾ ഈ ''മതേതര വിവാഹം' ആഘോഷിച്ചിര
കാസർകോട്: ഒരു സിപിഎം നേതാവിന്റെ മകൾ മതം മാറി മറ്റൊരു സമുദായത്തിൽ പെട്ടയാളെ വിവാഹം കഴിച്ചാൽ അതൊരു തെറ്റാണോ? ഒരിക്കലും അല്ല. എന്നാൽ, ഇസ്ലാമിലേക്ക് മാറിയ മകളുടെ വിവാഹത്തെ മതേതര വിവാഹം എന്നു വേഷം കെട്ടിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് ഭീരുത്വം തന്നെയാണ്. അത് സഖാക്കൾക്ക് ഒരിക്കലും ചേർന്നതല്ല. പ്രത്യേകിച്ചു പാർട്ടിയുടെ ആചാര്യന്റെ കൊച്ചുമകളും ഒരു ഉന്നതനായ നേതാവിന്റെ മകളുടെയും കാര്യത്തിലാകുമ്പോൾ.
എകെജിയുടെ ചെറുമകളും കാസർകോട് എംപി പി കരുണാകരൻ-ലൈല കരുണാകരൻ ദമ്പതികളുടെ മകളുമായ ദിയ കരുണാകരന്റെ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി ചർച്ചക്ക് ഇടയാക്കിയിരിക്കുന്നത്.
ദ്വീർഘകാലത്തെ പ്രണയത്തിന് ഒടുവിലാണ് വയനാട് പനമരം ഉസ്മാൻ-സഫിയ ദമ്പതികളുടെ മകൻ മർസദ് സുഹൈലും ദിയയും തമ്മിൽ വിവാഹിതരായത്. രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ''മതേതര വിവാഹം' എന്നാണ് ദേശാഭിമാനിയിൽ അടക്കം പുറത്തുവന്ന വാർത്തകൾ. സൈബർ ലോകത്തും വ്യാപകമായി സിപിഎം അനുനായികൾ ഈ ''മതേതര വിവാഹം' ആഘോഷിച്ചിരുന്നു.
അച്ഛന്റെ പാതയിൽ കമ്മ്യൂണിസ്റ്റ് നിഷ്ടകളുമായി പോകേണ്ടെന്ന തീരുമാനിച്ച വ്യക്തിയാണ് ദിയ. അതുകൊണ്ട് തന്നെ സ്വന്തം വിവാഹം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ട അവകാശവും അവർക്കുണ്ട്. അവർ തിരഞ്ഞെടുത്ത വഴിയെ പി കരുണാകരനും അംഗീകരിക്കുകയായിരുന്നു. എന്നാൽ, അദ്ദേഹം മകളുടെ വിവാഹം നടത്തിയ രീതിയാണ് ഇപ്പോൾ സൈബർ ലോകത്തിന്റെ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. മതേതര വിവാഹമാണ് നടത്തിയതെന്ന് വരുത്താൻ വേണ്ടി സാരിയും പൊട്ടും മാലയും തൊടിച്ച് കാസർകോട് വെച്ച് വിവാഹം നടത്തി. ഇതിന് ശേഷം ഭർതൃവീട്ടിൽ എത്തിയപ്പോൾ മുസ്ലിം വേഷങ്ങൾ അണിഞ്ഞ് തട്ടവുമിട്ടാണ് വധു എത്തിയത്. സൈബർലോകത്ത് പ്രചരിക്കുന്ന ചിത്രങ്ങളും ഇതിന്റെ തെളിവാണ്.
ഇന്ത്യൻ വോളിബോൾ താരം കൂടിയായ മർസദ് സുഹൈൽ റെയിൽവേയിൽ ടിടിഇ ആയി ജോലി ചെയ്യുകയാണ്. വയനാട് പനമരം സ്വദേശീയ മർസദിന്റെ വീട്ടുകാരുടെ നിർബന്ധപ്രകാരം നിക്കാഹ് നടത്തുകയും ചെയ്തുവെന്നാണ് അറിയുന്നത്. ഇക്കാര്യം വ്യക്തമാകുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ശരീഫ് ഫൈസി വയനാട് എന്ന മൗലവിയുടെ കാർമികത്വത്തിലാണ് നിക്കാഹ് നടന്നതെന്നാണ് പുറത്തുവന്ന വീഡിയോയിൽ പറയുന്നത്. ഈ വീഡിയോയിൽ ദിയ മുസ്ലീമായി മതം മാറിയിരുന്നതായും പറയുന്നുണ്ട്. അതുകൊണ്ട് അമുസ്ലീമായ ആളുടെ വിവാഹമല്ല താൻ നടത്തിക്കൊടുത്തതെന്നും ഇതിന് പി കരുണാകരന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നതായും വീഡിയോയിൽ ശരീഫ് ഫൈസി പറയുന്നു.
മകൾ മുസ്ലീമായി മതം മാറിയെങ്കിൽ ഇസ്ലാമിക ആചാര പ്രകാരം മാത്രം വിവാഹം നടത്തിയാൽ പോരെ എന്നും പിന്നെ എന്തിനാണ് മതേതര വിവാഹം എന്ന പേരിൽ ഒരു നാടകം കളിച്ചതെന്നുമാണ് ചോദ്യം. കാഞ്ഞങ്ങാട് നടന്ന വിവാഹ ചടങ്ങിൽ സാരിയുടുത്ത് അണിഞ്ഞൊരുങ്ങിയ ദിയയെയാണ് കാണുന്നത്. എന്നാൽ, ചുരം കയറി പനമരത്ത് എത്തിയപ്പോൾ തട്ടമിട്ട് വേഷം മാറി. ഇസ്ലാമികമായി നിക്കാഹ് നടത്തുകയും ചെയ്തു. ഈ ഇരട്ടത്താപ്പിനെയാണ് സൈബർ ലോകം ചോദ്യം ചെയ്യുന്നത്. മകൾ മതം മാറി വിവാഹം ചെയ്തു എന്നു പറയാൻ എന്നാണ് കമ്മ്യൂണിസ്റ്റുകാരനായ എംപി മടിക്കുന്നതെന്നാണ് ചോദ്യം. മതം മാറുന്നത് തീർത്തും ഒരു വ്യക്തിയുടെ കാര്യമായിരിക്കെ അക്കാര്യം മറച്ചു വെക്കേണ്ട കാര്യമെന്താണെന്നാണ് ഇവരുടെ ചോദ്യം.
നേരത്തെ കാഞ്ഞങ്ങാട് നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, തോമസ് ഐസക്ക്, എംഎം മണി, കെടി ജലീൽ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പിബി അംഗം എംഎ ബേബി തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
പി കരുണാകരൻ എംപിയുടെ മകളുടെ വിവാഹം സംബന്ധിച്ച് സോഷ്യൽമീഡിയയിൽ നേരത്തെ വ്യാപക പ്രചരണമുണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾക്കെതിരെ പി കരുണാകരൻ എംപി തന്നെ ഫേസ്‌ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തി.
തന്റെ മകൾ ദിയ കരുണാകരന്റെയും വോളിബോൾ താരം മർസദ് സുഹൈലിന്റെയും വിവാഹം ഇരുവരുടെയും വീട്ടുകാർ ചേർന്ന് ആലോചിച്ച് ഉറപ്പിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വിവാഹം കഴിഞ്ഞ ശേഷം കാസർകോട് ലളിതമായ ചടങ്ങിൽ വിവാഹം നടന്നെന്ന് കാണിച്ച് പി കരുണാകരനും ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.
കരുണാകരൻ എം പിയുടെ മകളുടെ നിക്കാഹിന് കാർമികത്വം നൽകിയ ശരീഫ് ഫൈസി വയനാടിന്റെ വിശദീകരണം.