ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി. കശ്യപ് സെമിഫൈനലിൽ കടന്നു. ലോക ഒന്നാം നമ്പർ ചൈനയുടെ ചെൻ ലോംഗിനെ അട്ടിമറിച്ചാണു കശ്യപ് അവസാന നാലിൽ എത്തിയത്. 21-17, 21-14 എന്ന സ്‌കോറിനാണു കശ്യപ് ലോക ഒന്നാം നമ്പർ താരത്തെ ക്വാർട്ടറിൽ തോൽപ്പിച്ചത്. ചെൻ ലോംഗിനെതിരേ കശ്യപിന്റെ രണ്ടാം വിജയമാണിത്.