- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ്ണു പ്രാണോയിയുടെ മരണത്തിൽ ഒന്നാം പ്രതിയായ കോളജ് ചെയർമാൻ പി. കൃഷ്ണദാസിന് ഹൈക്കോടതിയിൽനിന്ന് മുൻകൂർജാമ്യം; അഞ്ചു ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന കോടതി നിർദ്ദേശം പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയെന്ന ആരോപണങ്ങൾക്കിടെ
കൊച്ചി: ജിഷ്ണു പ്രാണോയിയുടെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി എടുത്ത കേസിലെ ഒന്നാം പ്രതിയായ നെഹ്രു ഗ്രൂപ്പ് ഓഫ് കോളജ് ചെയർമാൻ പി. കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസ് നല്കിയ ഹർജിയിലാണ് കോടതി തീരുമാനം. കേസ് ഇനി വരുന്ന 21ന് വീണ്ടും പരിഗണിക്കുമെന്നും കൃഷ്ണദാസിന്റെ ജാമ്യം നീട്ടണമെന്ന കാര്യം അന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. വരുന്ന അഞ്ചുദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. കൃഷ്ണദാസിനു പുറമേ, പാമ്പാടി നെഹ്രു എൻജിനിയറിങ് കോളജിലെ വൈസ് പ്രിൻസിപ്പൽ പ്രൊഫ. എൻ.കെ. ശക്തിവേൽ, കോളജ് പിആർഒ സഞ്ജിത്ത് വിശ്വനാഥൻ, അദ്ധ്യാപകൻ സി.പി. പ്രവീൺ, ദിപിൻ എന്നിങ്ങനെ അഞ്ചുപേരാണ് കേസിലെ പ്രതികൾ. കൃഷ്ണദാസ് ഒഴികെയുള്ള നാലുപേരും ഇപ്പോഴും ഒളിവിലാണ്. പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയെന്ന ആരോപണങ്ങൾക്കിടെയാണ് ഇപ്പോൾ കൃഷ്ണദാസിന് മുൻകൂർ ജാമ്യം ലഭിക്കുന്നതും. കോളെജിൽ നടന്ന പരീക്ഷയിൽ ജിഷ്ണു കോപ്പിയടിച്ചെന്ന കള്ളക്കഥ ചെയർമാന്റെ നിർദേശ പ്രകാര
കൊച്ചി: ജിഷ്ണു പ്രാണോയിയുടെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി എടുത്ത കേസിലെ ഒന്നാം പ്രതിയായ നെഹ്രു ഗ്രൂപ്പ് ഓഫ് കോളജ് ചെയർമാൻ പി. കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസ് നല്കിയ ഹർജിയിലാണ് കോടതി തീരുമാനം. കേസ് ഇനി വരുന്ന 21ന് വീണ്ടും പരിഗണിക്കുമെന്നും കൃഷ്ണദാസിന്റെ ജാമ്യം നീട്ടണമെന്ന കാര്യം അന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. വരുന്ന അഞ്ചുദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.
കൃഷ്ണദാസിനു പുറമേ, പാമ്പാടി നെഹ്രു എൻജിനിയറിങ് കോളജിലെ വൈസ് പ്രിൻസിപ്പൽ പ്രൊഫ. എൻ.കെ. ശക്തിവേൽ, കോളജ് പിആർഒ സഞ്ജിത്ത് വിശ്വനാഥൻ, അദ്ധ്യാപകൻ സി.പി. പ്രവീൺ, ദിപിൻ എന്നിങ്ങനെ അഞ്ചുപേരാണ് കേസിലെ പ്രതികൾ. കൃഷ്ണദാസ് ഒഴികെയുള്ള നാലുപേരും ഇപ്പോഴും ഒളിവിലാണ്. പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയെന്ന ആരോപണങ്ങൾക്കിടെയാണ് ഇപ്പോൾ കൃഷ്ണദാസിന് മുൻകൂർ ജാമ്യം ലഭിക്കുന്നതും.
കോളെജിൽ നടന്ന പരീക്ഷയിൽ ജിഷ്ണു കോപ്പിയടിച്ചെന്ന കള്ളക്കഥ ചെയർമാന്റെ നിർദേശ പ്രകാരമാണ് മറ്റുനാല് പ്രതികൾ കൂടി നടപ്പിലാക്കിയത്. സർവ്വകലാശാല പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യർത്ഥി പ്രതിഷേധത്തിന് നേതൃത്വം നൽകിയതാണ് ജിഷ്ണുവിനെ കൃഷ്ണദാസിന്റെ നോട്ടപുള്ളിയാക്കിയതെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആരോപണം.
പീഡനത്തിന് നേതൃത്വം നൽകിയത് പി. കൃഷ്ണദാസ്, പ്രൊഫസർ എൻ.കെ. ശക്തിവേൽ, സഞ്ജിത്ത് വിശ്വനാഥൻ എന്നിങ്ങനെ മൂന്നുപേരാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോപ്പിയടിച്ചുവെന്നാരോപിച്ച് ജിഷ്ണുവിനെ ഈ മുന്നുപേർ ചേർന്ന് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ കൊണ്ടുപോയി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.
അദ്ധ്യാപകർ ജിഷ്ണുവിനെ അടിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് സഹപാഠികൾ നൽകിയ മൊഴിയും. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് കോളേജ് അധികൃതരുടെ പീഡനത്തെ തുടർന്ന് ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്.