- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനു വി ജോണിന്റെ വാക്ക് കരീമിനെതിരെ മാത്രമല്ല, പാർട്ടി സെക്രട്ടറിക്ക് നേരായാണ്, മുഖ്യമന്ത്രിക്ക് നേരെയാണ്; ഇവനെയൊക്കെ കരണത്ത് അടിച്ചു വിടേണ്ട സമയം കഴിഞ്ഞു.. എന്താണ്, സഖാക്കളുടെ കൈയിൽ എല്ലില്ലാത്തത്? ആക്രമണ ആഹ്വാനവുമായി പി വി അൻവർ എംഎൽഎ
തലശ്ശേരി: വിനു വി ജോണിനോടുള്ള കലിപ്പു തീർന്നിട്ടില്ല സഖാക്കൾക്ക്. കരീമിനെതിരെ ആക്രമണത്തിന് വിനു ആഹ്വാനം ചെയ്തുവെന്ന നുണപ്രചരണം നടത്തു കൊണ്ടാണ് അവർ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം വിനുവിനെതിരെ രംഗത്തുവന്നിരുന്നു. കൂടാതെ സിപിഎം സൈബർ സഖാക്കളും വിനുവിനെതിരെ ആക്രമണ ആഹ്വാനവുമായി രംഗത്തെത്തി. ഇപ്പോൾ നിലമ്പൂർ എംഎൽഎ പി വി അൻവറും വിനുനിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ള പ്രസംഗമാണ് തലശ്ശേരിയിൽ നടത്തിയത്.
ഈ പ്രസംഗത്തിന്റെ വീഡിയോ സൈബർ ഇടത്തിൽ വ്യാപകമായി സഖാക്കൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന വിധത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഇവനെയൊക്കെ കരണത്ത് അടിച്ചു വിടേണ്ട സമയം കഴിഞ്ഞു.. എന്താണ്, സഖാക്കളുട കൈയിൽ കൈയിൽ എല്ലാല്ലാത്തത് എന്ന് ഞാൻ പലതവണ ആലോചിച്ചു പോകുകയാണ് എന്ന വിധത്തിലാണ് അൻവറിന്റെ പ്രസംഗം.
അൻവർ തലശ്ശേരിയിൽ പറഞ്ഞത് ഇങ്ങനെ:
''ഇന്നലെ ഏഷ്യാനെറ്റിൽ ഇരുന്നൊരുത്തൻ നടത്തിയ പ്രതികരണം കണ്ടവരാണ് നമ്മൾ. കേരളത്തിലെ പത്രമാധ്യമ പ്രവർത്തകരുടെ കൂട്ടത്തിൽ ഏറ്റവും മലീമസമായ, ഏറ്റവും വൃത്തികെട്ട, മനുഷ്യന് മുഖത്തു നോക്കാൻ കഴിയാത്ത മനുഷത്തിന്റെ ഒരു അംശമില്ലാതെ വെറു നാവ് മാത്രമുള്ള, അവന് എത്ര തന്തയാണെന്ന് അറിയാത്ത, അവന്റെ വായിൽ നിന്നാണ് പറഞ്ഞത് മൂക്ക് അടിച്ചു പൊട്ടിക്കണം എന്ന വാക്ക് വന്നത്. ആ വാക്ക് എളമരം കരീമിനെതിരെ മാത്രമല്ല, പാർട്ടി സെക്രട്ടറിക്ക് നേരായാണ്, മുഖ്യമന്ത്രിക്ക് നേരെയാണ്, പാർട്ടിക്ക് നേരെയാണ്, തലശ്ശേരിയിലെ എംഎൽഎയായ ഷംസീറിന് നേരെയാണ്. എവിടേക്കാണ് അവരുടെ പോക്ക്...? ഇവനെയൊക്കെ കരണത്ത് അടിച്ചു വിടേണ്ട സമയം കഴിഞ്ഞു.. എന്താണ്, സഖാക്കളുട കൈയിൽ കൈയിൽ എല്ലാല്ലാത്തത് എന്ന് ഞാൻ പലതവണ ആലോചിച്ചു പോയിട്ടുണ്ട്.
എംഎൽഎ എന്ന മൂന്നക്ഷരം ഉള്ളതുകൊണ്ട് മാത്രമാണ് നമുക്ക് സാധിക്കാത്തതും ഇവനെ പോലുള്ള ചെറ്റകൾ ചിലച്ചു കൊണ്ടിരിക്കുന്നതും. ഇവനെതിരെ മാന്യമായ ഭാഷയിൽ മാത്രം സംസാരിച്ചാൽ പോരാ. പിണറായി കുടുംബത്തെ കുറിച്ച് കോടിയേരി കുടുംബത്തിനെതിരെ ഉത്തരവാദിത്തപ്പെട്ട പാർട്ടി നേതാക്കളുടെ കുടുംബങ്ങൾക്കെതിരെ എന്തെല്ലാം ചെയ്തു ഇവർ. എന്തെല്ലാം തോന്ന്യവാസം പറഞ്ഞു. ഇതെല്ലാം അതിജീവിച്ച് ജനങ്ങൾ അംഗീകരിച്ചില്ലെന്നതിന്റെ തെളിവായി 91 സീറ്റുകൾ നേടി ഇടതു മുന്നണി വീണ്ടും അധികാരത്തിൽ വന്നിട്ട് അഞ്ചാറ് മാസമേ ആയുള്ളൂ. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇവന്റെയെക്കെ വൃത്തികേട് കേട്ടു നിൽക്കാൻ സാധിക്കുമോ? അത് എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. ഇവരെ മനുഷ്യരുടെ ഇടയിൽ നിന്നും നാടു കടത്തേണ്ടതാണ്. വികസന കാര്യത്തിവായി പത്ത് ശതമാനം പോലും സമയം ആ വാർത്താ ചാനൽ ചെലവഴിച്ചില്ല. കേന്ദ്രം ഭരിക്കുന്ന ആർഎസ്എസിന്റെയും ഫാസിസ്റ്റുകളുടെയും ചട്ടുകമായി കിടക്കുന്നു. ഇവിടെ സമരം ചെയ്യാൻ അവകാശമുണ്ടെന്നാണ് പറയുന്നത്. അത് ആർഎസ്എസുകാർ നൽകിയതല്ല. കേരളത്തിന്റെ ജനവികാരം കണ്ടില്ലെന്നാണ് കരുതുന്നതെങ്കിൽ പ്രതിരോധം ഉയരും. നാവ് മര്യാദക്ക് വച്ചാൽ അത് നന്നായിരിക്കും.''
അൻവറിന്റെ പ്രകോപന പ്രസംഗം സൈബറിടത്തിൽ വിനുവിന് എതിരായാ ഭീഷണിയായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതാണ് ഇതെന്ന നിരവധി പേർ അഭിപ്രായപ്പെടുകയും ചെയ്യുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫേസ്‌ബുക്കിലൂടെയും ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി. ജോണിനെതിരെ പി വി അൻവർ രംഗത്തുവന്നിുന്നു.
റാബീസ് വാക്സിൻ എത്രയും പെട്ടെന്ന് ഏഷ്യാനെറ്റിന്റെ ഓഫീസിൽ എത്തിക്കണമെന്ന് പി.വി. അൻവർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. 'ഈ മരുന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ സ്റ്റുഡിയോയിൽ അടിയന്തരമായി എത്തിച്ച് നൽകേണ്ടതുണ്ട്.ന്യൂസ് അവർ തുടങ്ങാറായി. കഴിയുന്നവർ ഏഷ്യാനെറ്റ് മാനേജ്‌മെന്റിനെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കുടലൊന്നും മതിയാകാതെ ഒരാൾ അവിടെ കിടന്ന് കുരയ്ക്കുന്നുണ്ട്. നാട്ടുകാർ സ്റ്റുഡിയോയിൽ കയറി അപകടം ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാക്കരുത്,'അദ്ദേഹം പറഞ്ഞു.
എളമരം കരീമിനെ വിനു വി. ജോൺ ആക്ഷേപിച്ചെന്ന് ആരോപിച്ചു ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചിരുന്നു. വിനു ചർച്ചയിൽ പറഞ്ഞ ഭാഗം അടർത്തിയെടുത്തായിരുന്നു സൈബർ ആക്രമണം. 'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേദമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വരുത്തണമായിരുന്നു,' എന്ന ഭാഗമാണ് വ്യാപകമായി തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് പ്രചരിപ്പിച്ചത്. ഈ ചർച്ചക്ക് പിന്നാലെയാണ് സംയുക്ത ട്രേയ്ഡ് യൂണിയൻ ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയതും.
മറുനാടന് മലയാളി ബ്യൂറോ