ബീജിങ്: ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി സിന്ധു ചൈന ഓപ്പൺ സൂപ്പർ സീരീസ് സെമിയിൽ കടന്നു. ക്വാർട്ടറിൽ ചൈനയുടെ ഹി ബിങ്ജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോർ: 22-20, 21-10.