ന്യൂഡൽഹി: ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി വി സിന്ധു ഫൈനലിൽ പ്രവേശിച്ചു. ലോക രണ്ടാം നമ്പർ താരം കരോലിന മാരിനെ അട്ടിമറിച്ചാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശനം. സ്‌കോർ 21-15, 18-21, 21-17.

ആദ്യമായാണ് സിന്ധു ഡെന്മാർക്ക് ഓപ്പൺ ഫൈനലിൽ എത്തുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നാലാംസീഡ് ചൈനയുടെ ലീ സുവറേ ആണ് സിന്ധുവിന്റെ എതിരാളി. നേരത്തെ മുൻ ലോക ഒന്നാംനമ്പർ താരം ചൈനയുടെ വാങ്ഹിയാനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം സെമിയിലെത്തിയത്. ലോക 13-ാം നമ്പർ താരമാണ് പി.വി സിന്ധു.