ദുബായ്: ബിഡബ്ല്യുഎഫ് സൂപ്പർ സീരീസ് ഫൈനൽസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സെമിയിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് തോൽവി. ഗ്രൂപ്പ് മത്സരത്തിൽ കരോലിന മാരിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ സിന്ധുവിനെ ദക്ഷിണ കൊറിയയുടെ സുംഗ് ജി ഹ്യുനാണ് വീഴ്‌ത്തിയത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു സുംഗിന്റെ വിജയം. ആദ്യസെറ്റ് സുംഗ് നേടിയെങ്കിലും രണ്ടാം സെറ്റിൽ ശക്തമായ പോരാട്ടം നടത്തിയ സിന്ധു സെറ്റ് സ്വന്തമാക്കി. എന്നാൽ മൂന്നാം സെറ്റിൽ തുടക്കം മുതൽ വ്യക്തമായ ലീഡുമായി മുന്നേറിയ സുംഗിനെ മറികടക്കാൻ സിന്ധുവിനായില്ല. സ്‌കോർ: 11-21, 23-21, 21-19.