- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തരായ പൊലീസ് ഓഫീസർമാരുടെ മൗനവും പിന്മാറ്റവും സർക്കാർ നാണക്കേടായി; ഐജി ശ്രീജിത്ത് അയ്യപ്പനോട് കരഞ്ഞ് മാപ്പു ചോദിച്ചതിന് പിന്നാലെ വിജയ് സാഖറേയും പി വിജയനും വിനോദ് കുമാറും സ്ഥലം വിട്ടത് സേനയിലും ചർച്ചയാകുന്നു; സർക്കാരിനെ വലച്ചത് ശബരിമല സീസണിൽ ഡ്യൂട്ടി ചോദിച്ച് വാങ്ങുന്ന വിജയന്റെ അവധി; സുപ്രീംകോടതി വിധി വരുന്നത് വരെ മൂന്ന് ഐപിഎസുകാരും അവധിയിൽ തുടരും
പത്തനംതിട്ട: ശബരിമലയിൽ അതീവ ജാഗ്രത നിലനിൽക്കേ ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാറും സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ജിമാരായ പി. വിജയനും വിജയ് സാക്കറെയും അവധിയിൽ പ്രവേശിച്ചത് പൊലീസിനുള്ളിലും ചർച്ചയാകുന്നു. ഇതിൽ പി വിജയന്റെ അവധിയാണ് സർക്കാരിനും തലവേദനയാകുന്നത്. പൊലീസിലെ അറിയപ്പെടുന്ന അയ്യപ്പഭക്തനാണ് വിജയൻ. എസ് പി റാങ്കിൽ നിന്ന് പ്രെമോഷൻ കിട്ടിയപ്പോഴും തീർത്ഥാടനകാലത്ത് ശബരിമല ഡ്യൂട്ടി ചോദിച്ച് വാങ്ങുന്ന ഉദ്യോഗസ്ഥനായിരുന്നു വിജയൻ. ശബരിമലയിൽ പൊലീസിന് ഏറെ പേരും പെരുമയും ഉണ്ടാക്കി കൊടുത്ത പുണ്യം പൂങ്കാവനം പദ്ധതിയുടെ ചാലക ശക്തി. ഇങ്ങനെ ശബരിമലയിൽ സത്യസന്ധമായി ഇടപെടൽ നടത്തിയ വിജയന്റെ പിന്മാറ്റമാണ് പൊലീസ് സേനയിലെ ഏറ്റവും പുതിയ ചർച്ചാവിഷയം. 2 മുതൽ 14 വരെയാണ് വിനോദ് കുമാർ അവധിയിൽ പോയത്. പി. വിജയനും വിജയ് സാക്കറെയും രണ്ടാഴ്ചയോളം അവധിയിലാണ്. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഇവർ അവധിയിൽ പ്രവേശിച്ചതെന്നും അതു പ്രകാരം അവധി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഐ.ജി അശോക് യാദവിന് ഇന്റലിജൻസി
പത്തനംതിട്ട: ശബരിമലയിൽ അതീവ ജാഗ്രത നിലനിൽക്കേ ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാറും സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ജിമാരായ പി. വിജയനും വിജയ് സാക്കറെയും അവധിയിൽ പ്രവേശിച്ചത് പൊലീസിനുള്ളിലും ചർച്ചയാകുന്നു. ഇതിൽ പി വിജയന്റെ അവധിയാണ് സർക്കാരിനും തലവേദനയാകുന്നത്. പൊലീസിലെ അറിയപ്പെടുന്ന അയ്യപ്പഭക്തനാണ് വിജയൻ. എസ് പി റാങ്കിൽ നിന്ന് പ്രെമോഷൻ കിട്ടിയപ്പോഴും തീർത്ഥാടനകാലത്ത് ശബരിമല ഡ്യൂട്ടി ചോദിച്ച് വാങ്ങുന്ന ഉദ്യോഗസ്ഥനായിരുന്നു വിജയൻ. ശബരിമലയിൽ പൊലീസിന് ഏറെ പേരും പെരുമയും ഉണ്ടാക്കി കൊടുത്ത പുണ്യം പൂങ്കാവനം പദ്ധതിയുടെ ചാലക ശക്തി. ഇങ്ങനെ ശബരിമലയിൽ സത്യസന്ധമായി ഇടപെടൽ നടത്തിയ വിജയന്റെ പിന്മാറ്റമാണ് പൊലീസ് സേനയിലെ ഏറ്റവും പുതിയ ചർച്ചാവിഷയം.
2 മുതൽ 14 വരെയാണ് വിനോദ് കുമാർ അവധിയിൽ പോയത്. പി. വിജയനും വിജയ് സാക്കറെയും രണ്ടാഴ്ചയോളം അവധിയിലാണ്. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഇവർ അവധിയിൽ പ്രവേശിച്ചതെന്നും അതു പ്രകാരം അവധി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഐ.ജി അശോക് യാദവിന് ഇന്റലിജൻസിന്റെ ചുമതല നൽകിയിട്ടുണ്ട്. വർഷങ്ങളായി ശബരിമലയിലെ സ്പെഷ്യൽ ഓഫീസറാണ് പി. വിജയൻ. സുരക്ഷാ ചുമതലയ്ക്ക് പുറമേ ശബരിമലയെ മാലിന്യമുക്തമാക്കാനുള്ള പുണ്യം പൂങ്കാവനം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് വിജയനായിരുന്നു. കേരളാ പൊലീസിനും ശബരിമലയിൽ ഏറ്റവും പേരുണ്ടാക്കിയ പദ്ധതിയാണ് ഇത്. വിശ്വാസപരമായ കാര്യങ്ങളാലാണ് വിജയൻ അവധിയെടുത്തതെന്നാണ് സൂചന.
തുലാമാസ പൂജാകാലത്ത് ശബരിമലയിലെ ക്രമസമാധാനച്ചുമതല വിജയ് സാക്കറെ വഹിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന സർക്കാർ തീരുമാനം ഇവരിൽ പ്രതിഷേധമുണ്ടാക്കി. വ്യക്തിപരമായ ആവശ്യത്തിന് അവധി എടുത്തതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ സർക്കാരിനും കഴിയില്ല. സുപ്രീംകോടതിയുടെ തീരുമാനം വരും വരെ ഉദ്യോഗസ്ഥരെല്ലാം അവധിയിൽ തുടരുമെന്നാണ് സൂചന. നേരത്തെ തുലാമാസ പൂജയ്ക്ക് രഹ്നാ ഫാത്തിമയുമായി എത്തിയ ഐജി ശ്രീജിത്ത് സന്നിധാനത്ത് എത്തി അയ്യപ്പസന്നിധിയിൽ പൊട്ടിക്കരഞ്ഞിരുന്നു. ഇത് അയ്യപ്പനോടുള്ള മാപ്പപേക്ഷയാണെന്ന വിലയിരുത്തലെത്തി. ഇത് ഏറെ ചർച്ചയായി. പൊലീസിലെ വിശ്വാസികളെല്ലാം കോടതി ഉത്തരവിനെ തുടർന്ന് പെട്ടുവെന്നായിരുന്നു വിലയിരുത്തൽ.
ഇതിന് പിന്നാലെയാണ് ആട്ട ചിത്തിരയ്ക്ക് ഏറ്റവും വലിയ ഭക്തനായി അറിയപ്പെട്ട പി വിജയനെ തന്നെ സുരക്ഷയ്ക്ക് നിയോഗിച്ചത്. ഭക്തരുടെ ഒപ്പം നിന്ന് എല്ലാം കൃത്യമായി വിജയൻ ചെയ്യുമെന്നായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ പൊലീസിലെ ഗ്രൂപ്പിസമാണ് തന്നിലേക്ക് ഈ ഉത്തരവാദിത്തം എത്തിയതെന്ന് വിജയൻ വിലയിരുത്തിയെന്നാണ് സൂചന. ഇതോടെയാണ് അവധി എടുത്തത്. വിജയ് സാഖറെയും വിശ്വാസപരമായ കാര്യങ്ങളാൽ മാറി നിൽക്കുകയായിരുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള അതീവ സുരക്ഷാ പാതയുടെ ചുമതലയുണ്ടായിരുന്ന ഐ.ജിമാരാണ് അവധിയിൽ പ്രവേശിച്ചത്.
സുരക്ഷാ പ്രശ്നങ്ങൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കേണ്ട ചുമതലയാണ് ഇന്റലിജൻസ് മേധാവിക്കുള്ളത്. ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. അവധി വിവാദമായതോടെ എ.ഡി.ജി.പി വിനോദ് കുമാർ ഡൽഹിയിൽ നിന്ന് ഇന്ന് തിരുവനന്തപുരത്തെത്തി ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്നറിയുന്നു. ആട്ട ചിത്തിക്ക് യുവതി പ്രവേശനം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇതെന്നും സൂചനയുണ്ട്.