- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടക്കാരെ ഉൾപ്പെടുത്താൻ കേന്ദ്രനിർദേശവും സുപ്രീംകോടതി മാനദണ്ഡവും കാറ്റിൽപ്പറത്തി; അഞ്ച് പേരെ ഉൾപ്പെടുത്തേണ്ടിടത്ത് തിരുകി കയറ്റിയത് 13 പേരെ; കിംസ് ആശുപത്രി മുതലാളിയും പട്ടികയിൽ; കേരളത്തിന്റെ പത്മ പുരസ്‌ക്കാര പട്ടിക 'ജംബോ' ആയത് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഇഷ്ടക്കാർക്ക് നൽകുന്നതാണ് പത്മ പുരസ്‌ക്കാരമെന്നത് പകൽപോലെ വ്യക്തമായ കാര്യമാണ്. ഇതിൽ അർഹിക്കുന്നവർക്ക് കിട്ടിയാൽ കിട്ടി എന്നതാണ് സ്ഥിതി. ഇത്തവണയും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച പത്മ പുരസ്‌ക്കാര ലിസ്റ്റിനെ ചൊല്ലി വിവാദങ്ങൾ പതിവു പോലെ തുടരുകയാണ്. കേന്ദ്രത്തിന് നൽകിയ ലിസ്റ്റ് ജംബോ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഇഷ്ടക്കാർക്ക് നൽകുന്നതാണ് പത്മ പുരസ്‌ക്കാരമെന്നത് പകൽപോലെ വ്യക്തമായ കാര്യമാണ്. ഇതിൽ അർഹിക്കുന്നവർക്ക് കിട്ടിയാൽ കിട്ടി എന്നതാണ് സ്ഥിതി. ഇത്തവണയും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച പത്മ പുരസ്‌ക്കാര ലിസ്റ്റിനെ ചൊല്ലി വിവാദങ്ങൾ പതിവു പോലെ തുടരുകയാണ്. കേന്ദ്രത്തിന് നൽകിയ ലിസ്റ്റ് ജംബോ ആയി മാറിയെന്നാണ് ആരോപണം. അഞ്ച് പേരെ മാത്രം ശുപാർശ ചെയ്താൽ മതിയെന്ന കീഴ്‌വഴക്കം മറികടന്ന് 13 പേരെ നിയോഗിച്ചു എന്നതാണ് വിവാദത്തിന് ഇടയാക്കുന്നത്.
കേന്ദ്രസർക്കാരിന്റെ നിർദേശവും സുപ്രീം കോടതി വിധിയും ലംഘിച്ചാണ് പത്മ പുരസ്‌കാര ശുപാർശ പട്ടികയിലേക്ക് സംസ്ഥാന സർക്കാർ 13 പേരുകൾ നൽകിയത്. പേരുകൾ ശുപാർശ ചെയ്യാൻ മന്ത്രി കെ.സി ജോസഫ് അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയേയാണ് നിയോഗിച്ചത്. അഞ്ചു പേരുടെ പേരുകൾ ശുപാർശ ചെയ്താൽ മതിയെന്ന മന്ത്രിസഭാ തീരുമാനം ഉപസമിതി തന്നെ ലംഘിച്ചു. ചട്ടലംഘനം രേഖകളിൽ നിന്ന് വ്യക്തമാണ്. പത്മാപുരസ്‌കാരത്തിന് യോഗ്യതയുള്ളവരെ ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ പ്രത്യേക സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.
കൂടാതെ 1995 ലെ ബാലാജി രാഘവനും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ, ഹൈക്കോടതിചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കമ്മിറ്റിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി വിധിയുമുണ്ട്. ഈ നിയമങ്ങൾക്കെല്ലാം വിരുദ്ധമായിട്ടാണ് സർക്കാർ പേരുകൾ ശുപാർശ ചെയ്യാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത്. പത്മാ പുരസ്‌കാരത്തിനായി സാധാരണയായി ശുപാർശ ചെയ്യുന്നത് ജമ്പോ ലിസ്റ്റാണെന്ന വിമർശനം ഉണ്ടായിരുന്നു. ഈ സാഹചര്യത്തി ലാണ് ഇത്തവണ 5 പേരുടെ പേരുകൾ ശുപാർശ ചെയ്താൽമതിയെന്ന് മന്ത്രിസഭ തീരുമാനിച്ചത്. ഇതാണ് ഉപസമിതി തന്നെ ലംഘിച്ചത്. 13 പേരുടെ പേരുകളാണ് ഉപസമിതി ശുപാർശ ചെയ്തത്.
പത്മഭൂഷൺ പുരസ്‌കാരത്തിനായി പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ പേരാണു സർക്കാർ ശുപാർശ ചെയ്തതെന്ന് മന്ത്രി കെ സി ജോസഫ് വ്യക്തമാക്കി. പത്മശ്രീക്കായി ഡോ. വി.പി. ഗംഗാധരൻ, ഡോ. സഹദുള്ള (ആരോഗ്യരംഗം), ഗുരു ചേമഞ്ചേരി കുഞ്ഞുരാമൻ നായർ, പി. ജയചന്ദ്രൻ, ശ്രീകുമാരൻ തമ്പി (കല), അക്കിത്തം അച്യുതൻ നമ്പൂതിരി (സാഹിത്യം), പി.യു. തോമസ് നവജീവൻ, കെ. മുരളീധരൻ കേശവൻ (സാമൂഹിക സേവനം), പി. കുഞ്ഞികൃഷ്ണൻ, സതീഷ് ധവാൻ ഡയറക്ടർ സ്‌പേസ് സെന്റർ (ശാസ്ത്രം), പ്രീജ ശ്രീധരൻ, സണ്ണി ജോസഫ് (കായികം), കെ എം റോയി (പത്രപ്രവർത്തനം) എന്നിവരെയാണു ശുപാർശ ചെയ്തതെന്നു മന്ത്രി അറിയിച്ചു.
കഴിഞ്ഞ വർഷം വിവിധ മേഖകളിലെ 40 പേരുകൾ ശുപാർശ ചെയ്തിരുന്നു. എന്നാൽ കേന്ദ്രത്തിൽനിന്നു വേണ്ടത്ര പരിഗണന കിട്ടിയില്ല. അതിനാൽ ഈ വർഷം എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. അതിനാൽ മന്ത്രിസഭാ ഉപസമിതിയെ സെർച്ച് കമ്മിറ്റിയായി നിയോഗിച്ചു. ആദ്യം അഞ്ചു പേരുകൾ അയയ്ക്കാൻ ഉദ്ദേശിച്ചു. അവസാനം മന്ത്രിസഭ അംഗീകരിച്ച 13 പേരുകൾ അയക്കുകയായിരുന്നു. അതേസമയം ഇക്കാര്യത്തിൽ മാനദണ്ഡം പാലിച്ചില്ലെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണു ശുപാർശ സമർപ്പിച്ചത്. ഇതു സംബന്ധിച്ചു സുപ്രീം കോടതിയുടെ നിർദേശമൊന്നും സർക്കാരിനു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അർഹരായ ചുരുങ്ങിയ ആളുകളുടെ പട്ടിക നൽകിയാൻ മാത്രമേ പുരസ്‌ക്കാരം ലഭിക്കാൻ സാധ്യതയുള്ളൂ എങ്കിലും വ്യവസായികളെയും മറ്റുള്ളവരെയും തൃപ്തിപ്പെടുത്താൻ വേണ്ടി ഇത്തണയും സംസ്ഥാനം കേന്ദ്രത്തിന് നൽകിയത് ജംബോ പട്ടികയാണ്. ആരോഗ്യ രംഗത്തുള്ളവർ എന്ന പേരിൽ തലസ്ഥാനത്തെ നക്ഷത്ര ആശുപത്രിയുടെ മുതലാളി അടക്കമുള്ളവർ ഇടം പിടിച്ചപ്പോൾ മോഹൻലാൽ അടക്കമുള്ളവർ ഇത്തവണ പത്മ പട്ടികയിൽ നിന്നും പുറത്തായിരുന്നു.
മുൻകാലങ്ങളിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച പത്മപട്ടികയ്‌ക്കെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. യോഗ്യത ഇല്ലാത്തവരെ കുത്തിത്തിരുകി എന്നതായിരുന്നു പ്രധാന ആക്ഷേപം. ഈ ആക്ഷേപം പരിഹരിക്കാൻ വേണ്ടിയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്ന് കാര്യങ്ങൾ പതിവുപോലെയായി മാറി. അഞ്ചുപേരിൽ കൂടുതൽ ഉൾപ്പെടുത്തിയാൽ സർക്കാരിനു പേരുദോഷമുണ്ടാകുമെന്ന ചീഫ് സെക്രട്ടറിയുടെ ഉപദേശം മറികടന്ന് പട്ടികയിൽ ഉൾപ്പെടുത്തിയതു 13 പേരെ ആയിരുന്നു.
പട്ടികയിൽ കിംസ് ആശുപത്രി ഉടമ ഇടം പിടിച്ചതാണ് ഇത്തവണം വിവാദങ്ങൾക്ക് വഴിവെക്കുന്നത്. ഡോ. എം.ഐ. സഹദുള്ളയെ ആരോഗ്യവിദ്യാഭ്യാസം ഇനത്തിൽ പെടുത്തിയാണ് സർക്കാർ കേന്ദ്രത്തിന് പട്ടിക അയച്ചത്. എന്നാൽ, റോജി റോയിയുടെ മരണം അടക്കം നിരവധി വിവാദങ്ങൾ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. പഞ്ചനക്ഷത്ര സൗകര്യമുള്ള ഈ ആശുപത്രി പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമായ ആശുപത്രി കൂടിയാണ്. കൂടാതെ ആശുപത്രിയിലെ ഡോക്ടറുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങൾ അതീവ ഗൗരവതരമാണ് താനും. എന്നാൽ, ഭരിക്കുന്ന രാഷ്ട്രീയക്കാർക്ക് ഏറെ പ്രിയപ്പെട്ടവൻ എന്ന നിലയിലാണ് ഡോ. സഹദുള്ള ഇത്തവണ പത്മ പട്ടികയിൽ ഇടംപിടിച്ചത്.
മുൻവർഷങ്ങളിൽ കോടികൾ മുടക്കി ചില വ്യവസായികളും ധനികരുമുൾപ്പെട്ട പ്രാഞ്ചിയേട്ടന്മാർ പത്മപുരസ്‌കാരങ്ങൾ സ്വന്തമാക്കിയെന്ന് ആരോപണമുയർന്നിരുന്നു. അതേസമയം രക്തബാങ്കെന്ന പേരിൽ കേരളം മുഴുവൻ ഓടിനടന്ന ബോബി ചെമ്മണ്ണൂരിനെ ഇത്തവണ ഉൾപ്പെടുത്താതിരിക്കാൻ കാരണമായത് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങളാണ്.