- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാസിസം പ്രചരിപ്പിക്കുന്ന ആർഎസ്എസ് കേന്ദ്രങ്ങളാണ് തീവ്രവാദത്തിന്റെ വിളനിലം; ക്രൈസ്തവരും മുസ്ലീങ്ങളും അടങ്ങുന്ന ന്യൂനപക്ഷങ്ങളെ പൊതുസ്ഥലത്ത് തച്ചുകൊല്ലുന്ന രാജ്യത്തിന് മറ്റുള്ളവരെ ഉപദേശിക്കാൻ എന്ത് അർഹത? ഇന്ത്യക്കെതിരെ ശക്തമായ വിമർശനവുമായി പാക് പ്രതിനിധി യുഎന്നിൽ; യോഗി ആദിത്യനാഥിനെയും അമിത്ഷായെയും കടന്നാക്രമിച്ച് സാദ് വരെയ്ഷ്; മറുപടി നൽകിയത് പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ പ്രചാരകരാണെന്ന ആരോപണത്തിന്
ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നതിന് പാക്കിസ്ഥാനെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ, ആർഎസ്സിനെതിരെ ശക്തമായി ആഞ്ഞടിച്ച് പാക് പ്രതിനിധി. സാദ് വരെയ്ഷാണ് യുഎന്നിൽ, ആർഎസ്എസിനെയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശനവിഷയമാക്കിയത്. 'ഫാസിസം പ്രചരിപ്പിക്കുന്ന ആർഎസ്എസ് കേന്ദ്രങ്ങളാണ് ഞങ്ങളുടെ മേഖലയിലെ തീവ്രവാദത്തിന്റെ വിളനിലം. ഹിന്ദുക്കളുടെ മതശ്രഷ്ഠതയ്ക്ക് വേണ്ടി തുറന്നുവാദിക്കുന്ന നാണംകെട്ട ഹിന്ദു മൗലികവാദിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിന്റെ മുഖം. ക്രിസ്ത്യാനികളും, മുസ്ലീങ്ങളും അടങ്ങുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ പൊതുസ്ഥലത്ത് തച്ചുകൊല്ലുകയാണ്. ഇവിടെയാണ് യോഗി ആദിത്യനാഥ് ഭരിക്കുന്നത്.'. ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷായെ പേരുപറയാതെ വരെയ്ഷ് വിമർശിച്ചു. അസമിലെ നിരവധി ബംഗാളികൾ പൊടുന്നനെ ഭവനരഹിതരായി. ഇവരെ ചിതലുകളെന്നാണ് ഇന്ത്യയിലെ ഒരു പ്രമുഖനേതാവ് വിശേഷിപ്പിച്ചത്. ക്രൈസ്തവ ദേവാലയങ്ങളും മുസ്ലിം പള്ളികളും കത്തിക്കുന്ന ഈ രാ
ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നതിന് പാക്കിസ്ഥാനെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ, ആർഎസ്സിനെതിരെ ശക്തമായി ആഞ്ഞടിച്ച് പാക് പ്രതിനിധി. സാദ് വരെയ്ഷാണ് യുഎന്നിൽ, ആർഎസ്എസിനെയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശനവിഷയമാക്കിയത്.
'ഫാസിസം പ്രചരിപ്പിക്കുന്ന ആർഎസ്എസ് കേന്ദ്രങ്ങളാണ് ഞങ്ങളുടെ മേഖലയിലെ തീവ്രവാദത്തിന്റെ വിളനിലം. ഹിന്ദുക്കളുടെ മതശ്രഷ്ഠതയ്ക്ക് വേണ്ടി തുറന്നുവാദിക്കുന്ന നാണംകെട്ട ഹിന്ദു മൗലികവാദിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിന്റെ മുഖം. ക്രിസ്ത്യാനികളും, മുസ്ലീങ്ങളും അടങ്ങുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ പൊതുസ്ഥലത്ത് തച്ചുകൊല്ലുകയാണ്. ഇവിടെയാണ് യോഗി ആദിത്യനാഥ് ഭരിക്കുന്നത്.'.
ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷായെ പേരുപറയാതെ വരെയ്ഷ് വിമർശിച്ചു. അസമിലെ നിരവധി ബംഗാളികൾ പൊടുന്നനെ ഭവനരഹിതരായി. ഇവരെ ചിതലുകളെന്നാണ് ഇന്ത്യയിലെ ഒരു പ്രമുഖനേതാവ് വിശേഷിപ്പിച്ചത്. ക്രൈസ്തവ ദേവാലയങ്ങളും മുസ്ലിം പള്ളികളും കത്തിക്കുന്ന ഈ രാജ്യത്തിന് മറ്റുള്ളവരെ ഉപദേശിക്കാൻ അർഹതയില്ലെന്നും പ്രതിനിധി തുറന്നടിച്ചു.
പാക്കിസ്ഥാനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച ഇന്ത്യയ്ക്കുള്ള മറുപടിയാണ് പാക് പ്രതിനിധി നൽകിയത്. പെഷവാറിലെ സൈനിക സ്‌കൂൾ ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക്കിസ്ഥാന്റെ വാദത്തിന് ഇന്ത്യ അതേനാണയത്തിൽ മറുപടി നൽകി. സ്വന്തം ഭീകരതയുടെ മുഖം മറച്ചുപിടിക്കാനാണ് പാക്കിസ്ഥാൻ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായ ഈനം ഗംഭീർ പറഞ്ഞു.
ഭീകരതയ്‌ക്കെതിരെ പോരാടുന്നുവെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. എന്നാൽ വസ്തുത മറിച്ചാണ്. 132 തീവ്രവാദികൾക്ക് പാലും പഴവും നൽകി ഊട്ടിവളർത്തുന്നില്ലെന്ന് പാക്കിസ്ഥാന് പറയാൻ കഴിയുമോയെന്നും അവർ ചോദിച്ചു. യു.എൻ പട്ടികയിലുള്ള കൊടുംതീവ്രവാദിയായ ഹഫീസ് സയിദ് പാക്കിസ്ഥാനിൽ സ്വൈര്യസഞ്ചാരം നടത്തുന്നില്ലെന്ന് പാക്കിസ്ഥാന് പറയാനാകുമോയെന്നും ഈനം ചോദിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ പാക്കിസ്ഥാനിലെ പഴയ സർക്കാരിനെ പോലെ തന്നെയാണെന്ന് ഈനം ഗംഭീർ പറഞ്ഞു.
2014-ലെ പെഷവാർ സ്‌കൂൾ ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ ആരോപണം ഇന്ത്യ തള്ളി. യു.എൻ ആഗോള തീവ്രവാദ പട്ടികയിൽ പെടുത്തിയ 132 തീവ്രവാദികളെ അതിഥികളായി കാണുകയും അവരെ സംരക്ഷിക്കുകയുമാണ് പാക്കിസ്ഥാൻ ചെയ്യുന്നത്. സ്‌കൂൾ ആക്രമണത്തിനിടെ 150 കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ഇന്ത്യയ്ക്കുണ്ടായ ദുഃഖം രേഖപ്പെടുത്തുന്നതിന് പാർലമെന്റിന്റെ ഇരുസഭകളും രണ്ട് മിനിട്ട് മൗനമാചരിച്ചിരുന്നു. ഖുറേഷി ഇപ്പോൾ ഉന്നയിച്ച ആരോപണം നിഷ്‌കളങ്കരായ ആ കുട്ടികളുടെ ഓർമയെ അവഹേളിക്കുന്നതാണ് ഈനം പറഞ്ഞു.
നേരത്തെ, പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ പ്രചാരകരാണെന്നും, ഇന്ത്യ പാക്കിസ്ഥാനിൽ നിന്ന് തീവ്രവാദ ഭീഷണി നേരിടുന്നതായും സുഷമാ സ്വരാജ് ആരോപിച്ചിരുന്നു. യുഎൻ പൊതു സഭയിലായിരുന്നു സുഷമ സ്വരാജിന്റെ വിമർശനം. അതേസമയം പെഷവാർ സ്‌കൂൾ ആക്രമണമുൾപ്പെടെയുള്ള ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന് പാക് വിദേശകാര്യമന്ത്രി മെഹ്മൂദ് ഖുറൈഷി ആരോപിച്ചു.
യു.എൻ പൊതു സഭയിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനങ്ങളാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയത്. ഇന്ത്യ തീവ്രവാദത്തിന്റെ ഇരയാണെന്നും, പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ പ്രചാരകരാണെന്നും സുഷമ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയിദ് പാക്കിസ്ഥാനിൽ വിലസുകയാണെന്നും സുഷമ സ്വരാജ് പറഞ്ഞു.