- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാഹോറിനും കറാച്ചിക്കും മുകൽലൂടെ വിമാനങ്ങൾ പറക്കുന്നത് നിരോധിച്ച് പാക്കിസ്ഥാൻ; ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളെ വഴിതിരിച്ച് വിടേണ്ടി വരും; വിമാന യാത്രകളെല്ലാം താളം തെറ്റും
ഉറി സൈനിക ക്യാമ്പ് ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ പാക്കിസ്ഥാന് മുകളിലൂടെ പറക്കുന്ന ഇന്ത്യൻ വിമാനങ്ങളെ ബുദ്ധിമുട്ടിക്കുകയെന്ന നീക്കം ശക്തമാക്കാനൊരുങ്ങുകയാണ് പാക്കിസ്ഥാനെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ലാഹോറിനും കറാച്ചിക്കും മുകൽലൂടെ വിമാനങ്ങൾ പറക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതനുസരിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ കറാച്ചിക്ക് മുകളിലൂടെ 33,000 അടി ഉയരത്തിൽ വിമാനങ്ങൾ പറത്തുന്നതിന് വിലക്കുണ്ട്. കൂടാതെ ലാഹോറിന് മുകളിലൂടെ 29,000 അടിക്ക് താഴെ വിമാനങ്ങൾ പറത്തുന്നത് ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. ഇതിന് പുറമെ തങ്ങളുടെ മൊത്തം എയർസ്പേസിൽ വിദേശ കമേഴ്സ്യൽ വിമാനങ്ങൾ താണ് പറക്കുന്നതിനും പാക്കിസ്ഥാൻ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.ഇതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുമുള്ള വിമാനങ്ങളെ വഴിതിരിച്ച് വിടേണ്ടി വരുമെന്നും യാത്രകളെല്ലാം താളം തെറ്റുമെന്നുമുള്ള ഉത്കണ്ഠ ശക്തമാവുകയാണ്. ഓപ്പറേഷൻ സംബന്ധിയായ കാരണങ്ങളാലാണ് ഇത്തര
ഉറി സൈനിക ക്യാമ്പ് ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ പാക്കിസ്ഥാന് മുകളിലൂടെ പറക്കുന്ന ഇന്ത്യൻ വിമാനങ്ങളെ ബുദ്ധിമുട്ടിക്കുകയെന്ന നീക്കം ശക്തമാക്കാനൊരുങ്ങുകയാണ് പാക്കിസ്ഥാനെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ലാഹോറിനും കറാച്ചിക്കും മുകൽലൂടെ വിമാനങ്ങൾ പറക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതനുസരിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ കറാച്ചിക്ക് മുകളിലൂടെ 33,000 അടി ഉയരത്തിൽ വിമാനങ്ങൾ പറത്തുന്നതിന് വിലക്കുണ്ട്. കൂടാതെ ലാഹോറിന് മുകളിലൂടെ 29,000 അടിക്ക് താഴെ വിമാനങ്ങൾ പറത്തുന്നത് ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. ഇതിന് പുറമെ തങ്ങളുടെ മൊത്തം എയർസ്പേസിൽ വിദേശ കമേഴ്സ്യൽ വിമാനങ്ങൾ താണ് പറക്കുന്നതിനും പാക്കിസ്ഥാൻ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.ഇതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുമുള്ള വിമാനങ്ങളെ വഴിതിരിച്ച് വിടേണ്ടി വരുമെന്നും യാത്രകളെല്ലാം താളം തെറ്റുമെന്നുമുള്ള ഉത്കണ്ഠ ശക്തമാവുകയാണ്.
ഓപ്പറേഷൻ സംബന്ധിയായ കാരണങ്ങളാലാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് എയർമെന്മാർക്കായി ഇറക്കിയ നോട്ടീസിൽ ഈ നടപടിയെ പാക്കിസ്ഥാൻ ന്യായീകരിക്കുന്നത്. കറാച്ചിയിൽ ഇത്തരത്തിലുള്ള നിയന്ത്രണം ഒരാഴ്ചത്തേക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ലാഹോറിൽ നിയന്ത്രണം ഒക്ടോബർ 31 വരെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ എയർസ്പേസിന് നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് പാക്കിസ്ഥാന് മുകളിലൂടെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും ഗൾഫ് നാടുകളിലേക്കും പറക്കുന്ന വിമാനങ്ങളുടെ സമയം വൈകുമെന്ന ആശങ്ക ശക്തമായിട്ടുണ്ടെന്നാണ് ഒരു ഇന്ത്യൻ വിമാനക്കമ്പനിയിലെ മുതിർന്ന ഇന്റർനാഷണൽ റൂട്ട് പ്ലാനറും കമാൻഡറും പറയുന്നത്.പാക്കിസ്ഥാന്റെ സൈനിക വിമാനങ്ങൾ പരിശീലനപ്പറക്കൽ നടത്തുന്നത് മൂലമാണിത്തരത്തിലുള്ള നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുന്നതെന്നാണ് മറ്റൊരു കമാൻഡർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇന്ത്യയെ ലക്ഷ്യം വച്ചാണ് പാക്കിസ്ഥാൻ പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തുന്നതെന്ന് വ്യക്തമാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കറാച്ചി രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികളോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ലാഹോർ ജമ്മുകാശ്മീരിനോടും പഞ്ചാബിനോടും അടുത്താണ് നിലകൊള്ളുന്നത്. ഈ ഒരു നിർണായക സാഹചര്യത്തിൽ പാക്കിസ്ഥാനുമായുള്ള വ്യോമബന്ധങ്ങൾ തുടരേണ്ടതുണ്ടോയെന്ന കാര്യം വരെ പ്രധാനമന്ത്രി മോദി ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്. പാക്കിസ്ഥാന്റെ ഇന്റർനാഷണൽ എയർലൈൻസുകളെ ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കുന്നത് ഇനിയും അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യവും ഇതിന്റെ ഭാഗമായി ആലോചിക്കുന്നുണ്ട്.
വടക്കെ ഇന്ത്യ, പടിഞ്ഞാറെ ഇന്ത്യ കിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്കും ഗൾഫ് നാടുകളിലേക്കും പറക്കുന്ന എല്ലാ ഇന്ത്യൻ വിമാനങ്ങളും പാക്കിസ്ഥാന് മുകളിലൂടെയാണ് പറക്കുന്നത്. പാക്കിസ്ഥാന് മുകളിലൂടെ പറക്കുന്നതിന് വിലക്കുണ്ടായാൽ ഈ വിമാനങ്ങൾ അഹമ്മദാബാദിന് മുകളിലൂടെ അറബിക്കടലിന് മുകളിലൂടെ മസ്‌കറ്റ് എയർസ്പേസിലേക്ക് പറന്ന് ഗൾഫിലേക്കോ പാശ്ചാത്യ രാജ്യങ്ങളിലേക്കോ പ്രവേശിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉറവിടം വ്യക്തമാക്കുന്നത്. ജമ്മുകാശ്മീരിന് മുകളിലൂടെ പറന്ന് ചൈനീസ് എയർസ്പേസിലേക്ക് പ്രവേശിച്ച് തുടർന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞുള്ള റൂട്ടിന്റെ സാധ്യതയും ഇന്ത്യ തിരക്കുന്നുണ്ട്. എന്നാൽ ചൈന ഇതുമായി സഹകരിക്കുമോയെന്ന് ഉറപ്പില്ല.