- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ളാഗ് മീറ്റിംഗിൽ വെടിനിർത്താൻ ധാരണ; തുരങ്കത്തിലൂടെ നുഴഞ്ഞു കയറ്റവും; പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് ഇന്ത്യൻ സേന പൊളിച്ചു; പാക് തീവ്രവാദികളുടെ നുഴഞ്ഞു കയറ്റവും പൊളിഞ്ഞു
ശ്രീനഗർ: നുഴഞ്ഞു കയറ്റക്കാർക്കായി തുരങ്കവും. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യൻ അതിർത്തിയിലേക്ക് നിർമ്മിച്ച തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ ആർ.എസ് പുര സെക്ടറിലെ അർണിയ സബ് സെക്ടറിലാണ് തുരങ്കം കണ്ടെത്തിയത്. അതിർത്തി സംരക്ഷണ സേന നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. തുരങ്കം കണ്ടെത്തിയതോടെ ഇതിലൂടെ നുഴഞ്ഞു കയറാനുള്ള പാക് തീവ്രവാദികളുടെ ശ്രമമാണ് ഇന്ത്യ തകർത്തത്. 14 അടി നീളമുള്ള തുരങ്കമാണ് കണ്ടെത്തിയതെന്ന് മുതിർന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. തീവ്രവാദികൾക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി നുഴഞ്ഞു കയറാൻ മാത്രം വലുപ്പമുള്ള തുരങ്കമാണ് കണ്ടെത്തിയത്. ബി.എസ്.എഫ് ഉദ്യോഗസ്ഥർ തുരങ്കം കണ്ടെത്തുമ്പോൾ അതിനുള്ളിൽ ആളുണ്ടായിരുന്നു. ബി.എസ്.എഫ് വെടിയുതിർത്തുവെങ്കിലും ഉള്ളിലുണ്ടായിരുന്നവർ പാക്കിസ്ഥാനിലേക്ക് രക്ഷപെട്ടു. 2012 ജൂലൈയ്ക്ക് ശേഷം ബി.എസ്.എഫ് കണ്ടെത്തുന്ന അഞ്ചാമത്തെ തുരങ്കമാണിത്. ഈ വർഷം ഫെബ്രുവരിയിൽ സാമ്പാ ജില്ലയിൽ 20 അടി നീളമുള്ള തുരങ്കം കണ്ടെത്തിയിരുന്നു. ആർ.എസ് പുര സെക്ടറിൽ തന്നെ 30 അ
ശ്രീനഗർ: നുഴഞ്ഞു കയറ്റക്കാർക്കായി തുരങ്കവും. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യൻ അതിർത്തിയിലേക്ക് നിർമ്മിച്ച തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ ആർ.എസ് പുര സെക്ടറിലെ അർണിയ സബ് സെക്ടറിലാണ് തുരങ്കം കണ്ടെത്തിയത്. അതിർത്തി സംരക്ഷണ സേന നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. തുരങ്കം കണ്ടെത്തിയതോടെ ഇതിലൂടെ നുഴഞ്ഞു കയറാനുള്ള പാക് തീവ്രവാദികളുടെ ശ്രമമാണ് ഇന്ത്യ തകർത്തത്.
14 അടി നീളമുള്ള തുരങ്കമാണ് കണ്ടെത്തിയതെന്ന് മുതിർന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. തീവ്രവാദികൾക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി നുഴഞ്ഞു കയറാൻ മാത്രം വലുപ്പമുള്ള തുരങ്കമാണ് കണ്ടെത്തിയത്. ബി.എസ്.എഫ് ഉദ്യോഗസ്ഥർ തുരങ്കം കണ്ടെത്തുമ്പോൾ അതിനുള്ളിൽ ആളുണ്ടായിരുന്നു. ബി.എസ്.എഫ് വെടിയുതിർത്തുവെങ്കിലും ഉള്ളിലുണ്ടായിരുന്നവർ പാക്കിസ്ഥാനിലേക്ക് രക്ഷപെട്ടു.
2012 ജൂലൈയ്ക്ക് ശേഷം ബി.എസ്.എഫ് കണ്ടെത്തുന്ന അഞ്ചാമത്തെ തുരങ്കമാണിത്. ഈ വർഷം ഫെബ്രുവരിയിൽ സാമ്പാ ജില്ലയിൽ 20 അടി നീളമുള്ള തുരങ്കം കണ്ടെത്തിയിരുന്നു. ആർ.എസ് പുര സെക്ടറിൽ തന്നെ 30 അടി നീളമുള്ള തുരങ്കവും 2014 ഓഗസ്റ്റ് 23ന് പല്ലൻവാല സെക്ടറിൽ 50 അടി നീളമുള്ള തുരങ്കവും ബി.എസ്.എഫ് കണ്ടെത്തിയിരുന്നു.
ഇരുവിഭാഗവും വെടിനിർത്തൽ കരാർ പാലിക്കുമെന്ന് ഇന്നലെ നടന്ന ഫ്ളാഗ് മീറ്റിംഗിൽ തീരുമാനിച്ചതിന് പിന്നാലെയാണ് തുരങ്കപാത കണ്ടെത്തിയത്.