- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ നടത്തുന്നത് തീവ്രവാദത്തിന്റെ ഐവി ലീഗ്; രാജ്യം ജനാധിപത്യ വ്യവസ്ഥിതിയിൽ നിന്നും വഴിമാറിക്കൊണ്ടിരിക്കുന്നു; ഭീകരതയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം; യുഎൻ പൊതുസഭയിൽ പാക്കിസ്ഥാനെതിരെ രൂക്ഷവിമർശവുമായി ഇന്ത്യ
ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പാക്കിസ്ഥാനെതിരെ രൂക്ഷവിമർശവുമായി ഇന്ത്യ. യു.എന്നിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പ്രസംഗത്തിന് ശക്തമായ മറുപടി നൽകി. പാക്കിസ്ഥാൻ ഭീകരരാഷ്ട്രമാണ്. അയൽരാജ്യമായ ഇന്ത്യയിലേക്ക് തീവ്രവാദം കയറ്റി അയക്കൽ പാക്കിസ്ഥാൻ സ്വീകരിച്ച ദീർഘകാല നയമാണ്. ഇന്ത്യക്കെതിരെ യുദ്ധകുറ്റങ്ങൾ ചെയ്തു കൂട്ടുന്ന പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ ഐവി ലീഗാണ് നടത്തുന്നതെന്നും ഇന്ത്യ പൊതു സമ്മേളനത്തിൽ തുറന്നടിച്ചു. തീവ്രവാദ പരിശീലനത്തിനും സംഘടനകൾക്ക് ധനസഹായം നൽകുന്നതിനും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്നതിനുമായി ശതകോടിക്കണക്കിന് പണമാണ് പാക്കിസ്ഥാൻ ചെലവഴിക്കുന്നത്. അന്താരാഷ്ട്ര സഹായമായി ലഭിക്കുന്ന തുക പോലും അയൽരാജ്യത്തെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ തീവ്രവാദ സംഘടനകൾക്കു വേണ്ടി വകയിരുത്തുന്നുണ്ടെന്ന് ഇന്ത്യക്കായി യു.എന്നിൽ സംസാരിച്ച സെക്രട്ടറി ഈനം ഗംഭീർ പറഞ്ഞു. പുരാതന കാലത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സംസ്‌കാരമായ തക്ഷശില ഉണ്ടായിരുന്ന മണ്ണാണ് തീവ്രവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്.
ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പാക്കിസ്ഥാനെതിരെ രൂക്ഷവിമർശവുമായി ഇന്ത്യ. യു.എന്നിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പ്രസംഗത്തിന് ശക്തമായ മറുപടി നൽകി. പാക്കിസ്ഥാൻ ഭീകരരാഷ്ട്രമാണ്. അയൽരാജ്യമായ ഇന്ത്യയിലേക്ക് തീവ്രവാദം കയറ്റി അയക്കൽ പാക്കിസ്ഥാൻ സ്വീകരിച്ച ദീർഘകാല നയമാണ്. ഇന്ത്യക്കെതിരെ യുദ്ധകുറ്റങ്ങൾ ചെയ്തു കൂട്ടുന്ന പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ ഐവി ലീഗാണ് നടത്തുന്നതെന്നും ഇന്ത്യ പൊതു സമ്മേളനത്തിൽ തുറന്നടിച്ചു.
തീവ്രവാദ പരിശീലനത്തിനും സംഘടനകൾക്ക് ധനസഹായം നൽകുന്നതിനും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്നതിനുമായി ശതകോടിക്കണക്കിന് പണമാണ് പാക്കിസ്ഥാൻ ചെലവഴിക്കുന്നത്. അന്താരാഷ്ട്ര സഹായമായി ലഭിക്കുന്ന തുക പോലും അയൽരാജ്യത്തെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ തീവ്രവാദ സംഘടനകൾക്കു വേണ്ടി വകയിരുത്തുന്നുണ്ടെന്ന് ഇന്ത്യക്കായി യു.എന്നിൽ സംസാരിച്ച സെക്രട്ടറി ഈനം ഗംഭീർ പറഞ്ഞു.
പുരാതന കാലത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സംസ്‌കാരമായ തക്ഷശില ഉണ്ടായിരുന്ന മണ്ണാണ് തീവ്രവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ ആകർഷിക്കപ്പെട്ട കരിക്കുലം ഉയർന്നുവന്നതും തക്ഷശിലയിലായിരുന്നു. നിലവിൽ ഇവിടെ തീവ്രവാദത്തിന്റെ ഐവി ലീഗാണ് തുടരുന്നത്.
അധികാരികളുടെ ഒത്താശയോടെ തീവ്രവാദ സംഘടനകൾ ഫണ്ടുകൾ കണ്ടത്തെുന്നത് പാക്കിസ്ഥാൻ അന്തരാഷ്ട്ര ഉടമ്പടി ലംഘിക്കുന്നുവെന്നതിന്റെ തെളിവാണ്. പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്തു നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾ ഇന്ത്യക്കും മേഖലയിലെ മറ്റു രാജ്യങ്ങൾക്കും ഭീഷണിയായികൊണ്ടിരിക്കയാണ്. തീവ്രവാദമാണ് ഏറ്റവും മോശമായ മനുഷ്യാവകാശ ലംഘനമെന്നും ഈനം ഗംഭീർ തുറന്നടിച്ചു. കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ധ്വംസനം നടത്തുകയാണെന്ന നവാസ് ശരീഫിന്റെ പ്രസംഗത്തിന് മറുപടി നൽകുകയായിരുന്നു അവർ.
തീവ്രവാദികളും അവരുടെ നേതാക്കളും പാക്കിസ്ഥാൻ തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കുകയാണ്. പാക് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. ജെയ്ഷ് ഇ മുഹമ്മദ് ഭീകരൻ മസൂദ് അഗ്‌സർ, മുംബൈ ആക്രമണത്തിലെ സൂത്രധാരൻ സകിർറുൽ റഹ്മാൻ ലഖ് വി എന്നിവരുടെ പേര് പരാമർശിച്ചുകൊണ്ട് ഈനം ഗംഭീർ വ്യക്തമാക്കി. ജമ്മുകശ്മീരിലെ ഉറിയിൽ സൈന്യത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ പങ്കുണ്ടെന്നും ഇന്ത്യ യു.എന്നിൽ അറിയിച്ചു.
കശ്മീരിൽ ബുർഹാൻ വാനിയെ സൈനിക ഏറ്റുമുട്ടലിൽ വധിച്ചതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തെ 'കശ്മീരിൽ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ധ്വംസനമെന്നാണ്'' നവാസ് ശരീഫ് യു.എന്നിൽ പറഞ്ഞത്. ബുർഹാൻ വാനി സ്വാതന്ത്ര്യസമരപോരളിയെന്ന് വിശേഷിപ്പിച്ച ശരീഫിന്റെ നടപടിയെയും ഇന്ത്യ വിമർശിച്ചു. ഭീകരസംഘടനയുടെ സ്വയം പ്രഖ്യാപിത നേതാവിനെ പിന്തുണക്കുന്ന നിലപാടാണ് പാക് പ്രധാനമന്ത്രിയുടേത്. പാക്കിസ്ഥാൻ ജനാധിപത്യ വ്യവസ്ഥിതിയിൽ നിന്നും വഴിമാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ്. സ്വന്തം രാജ്യത്തിലെ ജനങ്ങൾക്കു മേൽ ഭീകരവാദം പ്രയോഗിക്കുകയും ഭീകരസംഘടനകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നു.
തീവ്രവാദത്തിൽ നിന്നും കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന നിശ്ചയദാർഢ്യം ഇന്ത്യക്കുണ്ട്. ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ലന്നെും പൊതുസഭയിൽ ഇന്ത്യ വ്യക്തമാക്കി. യു.എൻ പൊതുസഭയിൽ ഇന്ത്യക്കെതിരെ പാക് പ്രധാനമന്ത്രി പ്രസംഗിച്ച് മണിക്കൂറുകൾക്കകമാണ് ഇന്ത്യ രൂക്ഷമായി പ്രതികരിച്ച് രംഗത്തത്തെിയിരിക്കുന്നത്.