- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആണവായുധം ഉള്ള ഞങ്ങളെ ഒരുപാട് വിരട്ടരുത്; കാശ്മീർ ഹിത പരിശോധന നടത്തുന്നതു വരെ ഞങ്ങൾക്ക് വിശ്രമമില്ല; ചർച്ചകൾ അലസിയ നാണക്കേട് അകറ്റാൻ ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ദാവൂദ് ഇബ്രാഹിമിനെതിരെ ഇന്ത്യ കൈവശപ്പെടുത്തിയ തെളിവുകൾ മനസ്സിലാക്കിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിലെ ചർച്ചയിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറിയത്. ദാവൂദിന് വേണ്ടിയാണ് പാക്കിസ്ഥാൻ ഇതെല്ലാം ചെയ്തതെന്ന് അന്താരാഷ്ട്ര സമൂഹത്തിനും മനസ്സിലായി. അതിന്റെ നാണക്കേട് ഒഴിവാക്കാൻ ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ് പാക്കിസ്ഥാ
ഇസ്ലാമാബാദ്: ദാവൂദ് ഇബ്രാഹിമിനെതിരെ ഇന്ത്യ കൈവശപ്പെടുത്തിയ തെളിവുകൾ മനസ്സിലാക്കിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിലെ ചർച്ചയിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറിയത്. ദാവൂദിന് വേണ്ടിയാണ് പാക്കിസ്ഥാൻ ഇതെല്ലാം ചെയ്തതെന്ന് അന്താരാഷ്ട്ര സമൂഹത്തിനും മനസ്സിലായി. അതിന്റെ നാണക്കേട് ഒഴിവാക്കാൻ ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ് പാക്കിസ്ഥാൻ
പാക് സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് മുന്നറിയിപ്പുകളുമായി രംഗത്തെത്തുകയാണ്. അണ്വായുധ ശേഷിയുള്ള പാക്കിസ്ഥാന് ഉപഭുഖണ്ഡത്തിലെ വൻശക്തിയായ ഇന്ത്യയെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാമെന്നായിരുന്നു സർതാജിന്റെ താക്കീത്. ''മോദി(പ്രധാനമന്ത്രി നരേന്ദ്ര മോദി)യുടെ ഇന്ത്യയ്ക്ക് മേഖലയിലെ വൻശക്തരാണെന്ന ഭാവമാണെങ്കിൽ അണ്വായുധശേഷിയുള്ള പാക്കിസ്ഥാന് എങ്ങനെയാണ് സ്വയം പ്രതിരോധിക്കേണ്ടതെന്ന ധാരണയുണ്ട്'' ഡാൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ സർതാജ് അസീസ് പറഞ്ഞു.
കാശ്മീർ ഇന്ത്യയ്‌ക്കൊരു വിഷയമല്ലെങ്കിൽ എഴുപതിനായിരത്തോളം സൈനികരെ എന്തിനാണ് അവിടെ വിന്യസിച്ചിരിക്കുന്നത്?? കാശ്മീൽ ഹിതപരിശോധന നടത്താൻ ഇന്ത്യ തയ്യാറാകണമെന്നും സർജാത് ആവശ്യപ്പെട്ടു. കാശ്മീർ പ്രശ്‌നത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ ചർച്ച വേണ്ടെന്ന ഇന്ത്യൻ നിലപാടിനെ പരിഹസിക്കുകയായിരുന്നു സർജാത്.
തെളിവുകൾ കൈമാറുന്നതിലല്ല,? പാക്കിസ്ഥാനെതിരായ പ്രചാരണമാണ് ഇന്ത്യയെ സംബന്ധിച്ചടുത്തോളം പ്രധാനം. ഇന്ത്യൻ രഹസ്വാന്വേഷണ ഏജൻസിയായ 'റാ' പാക് മണ്ണിൽ ഭീകരവാദം വളർത്തുന്നതിന്റൈ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും അസീസ് പ്രതികരിച്ചു. ''എല്ലാം സ്വന്തം വരുതിയിൽ നിർത്തുകയെന്നതാണ് ഇന്ത്യയുടെ രീതി. വ്യാപാരത്തെയും സഹകരണത്തെയും സംബന്ധിച്ചല്ലാതെ മറ്റൊരു വിഷയത്തിലും ചർച്ചയ്ക്ക് അവർ തയ്യാറാകില്ല.''-അസീസ് പറഞ്ഞു.
നിലവിലെ സംഭവവികാസനങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ തന്ത്രങ്ങൾ ഫലിക്കില്ലെന്ന തിരിച്ചറിവ് ഇന്ത്യയ്ക്ക് ഉണ്ടാകണമെന്നും പാക്കിസ്ഥാനുമായുള്ള ചർച്ചകളിൽ ആത്മാർത്ഥത കാണിക്കണമെന്നും സർതാജ് കൂട്ടിച്ചേർത്തു.