- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നൂപുർ ശർമയെ വധിക്കാനെത്തിയ പാക്ക് പൗരന് തീവ്രവാദ ബന്ധം; റിസ്വാൻ അഷ്‌റഫിന് ഇന്ത്യയിൽ നിന്നും സഹായം ലഭിച്ചതായും കണ്ടെത്തൽ; സഹായം നൽകിയത് ആരെന്ന് കണ്ടെത്താൻ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പൊലീസ്
ജയ്പുർ:പ്രവാചക നിന്ദയുടെ പേരിൽ വിവാദത്തിൽപെട്ട ബിജെപി മുൻ വക്താവ് നൂപുർ ശർമയെ കൊലപ്പെടുത്താൻ പാക്കിസ്ഥാനിൽ നിന്നെത്തിയ റിസ്വാൻ അഷ്‌റഫിന് (24) തെഹ്രികെ ലബൈക് എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞവർഷം ലഹോർ കോട്ടയിൽ രാജാ രഞ്ജിത് സിങ്ങിന്റെ പ്രതിമ തകർത്ത കേസിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിരുന്നു.നൂപുർ ശർമയെ വധിക്കാനാണ് അതിർത്തി കടന്നെത്തിയതെന്നു ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.
അതേസമയം പാക് പൗരന് രാജ്യത്തിനകത്തു നിന്നും സഹായം ലഭിച്ചതായി സൂചന. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് നൂപുർ ശർമ്മയെ ലക്ഷ്യമിട്ട് റിസ്വാൻ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. രാജ്യത്തിനകത്തു നിന്നും റിസ്വാന് സഹായം നൽകിയത് ആരെന്ന് കണ്ടെത്താനുള്ള ഊർജ്ജിത അന്വേഷണത്തിലാണ് പൊലീസ്.
പ്രദേശവാസിയുടെ സഹായം ഇല്ലാതെ അതിർത്തി കടന്ന് കൃത്യം നടപ്പിലാക്കുക എന്നത് ദുഷ്‌കരമാണ്.ഇതിന് പുറമേ കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ ഇന്ത്യയിൽ നിന്നുള്ള ചിലർക്ക് ഇമ്രാൻ ഖാന്റെ പാർട്ടിയുമായി ബന്ധമുള്ള തെഹ്രീക്ക്-ഇ-ലബ്ബിയാകുമായി ബന്ധമുണ്ടെന്ന് റിസ്വാൻ പറഞ്ഞിരുന്നു.ഇതോടെയാണ് ഇന്ത്യയ്ക്കകത്തു നിന്നും റിസ്വാന് സഹായം ലഭിച്ചിരിക്കാമെന്ന വിലയിരുത്തലിൽ അന്വേഷണ സംഘം എത്തിയത്.
തീവ്രമായ ഹിന്ദു വിരുദ്ധ നിലപാട് വെച്ചു പുലർത്തുന്ന റിസ്വാൻ ഹിന്ദുക്കൾക്ക് നേരെ പാക്കിസ്ഥാനിലും ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ വർഷം മഹാരാജ് രഞ്ജിത്ത് സിംഗിന്റെ പ്രതിമ ഇയാൾ തകർത്തിരുന്നു.ഈ കുറ്റത്തിനാണ് റിസ്വാൻ ജയിൽ വാസവും അനുഭവിച്ചത്.
പാക്ക് അതിർത്തിയിൽ ശ്രീഗംഗാനഗറിൽ നിന്ന് അതിർത്തിരക്ഷാ സേനയാണ് കഴിഞ്ഞ 17ന് പുലർച്ചെ ഇയാളെ പിടികൂടി പൊലീസിനു കൈമാറിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നൂപുർ ശർമ്മയെ വധിക്കാൻ പാക്കിസ്ഥാനിൽ നിന്നും എത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും കൊലപ്പെടുത്താനായി കൊണ്ടുവന്ന കത്തിയും കണ്ടെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ