- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മൾ വിചാരിച്ചതുപോലെ അത്ര നിസ്സാരക്കാരല്ല പാക്കിസ്ഥാൻ; കൈവശംവച്ചിരിക്കുന്നത് 140 അണുബോംബുകൾ; ആണവായുധങ്ങൾ വഹിക്കാൻ പാകത്തിലുള്ള വിമാനങ്ങൾ സ്വന്തമാക്കി; പുതിയ അമേരിക്കൻ റിപ്പോർട്ടിൽ ഇന്ത്യക്ക് ആശങ്കപ്പെടാൻ ഏറെ
വിചാരിക്കുന്നത്ര നിസ്സാരക്കാരല്ല അയൽപക്കത്തെ ശത്രുക്കളെന്ന് മുന്നറിയിപ്പ് നൽകുകയാണ് അമേരിക്കൻ ആറ്റോമിക് സയന്റിസ്റ്റുകളുടെ പുതിയ റിപ്പോർട്ട്. 130-നും 140നും ഇടയ്ക്ക് അണുവായുധങ്ങൾ അമേരിക്കയ്ക്കുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആണവായുധങ്ങൾ വർഷിക്കാൻ ശേഷിയുള്ള യുദ്ധവിമാനങ്ങളും പാക്കിസ്ഥാൻ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ എഫ്-16 യുദ്ധവിമാനങ്ങളും ഉൾപ്പെടുന്നു. ഹാൻസ് എം ക്രിസ്റ്റെൻസനും റോബർട്ട് എസ് നോറിസും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടാണ് ഇന്ത്യക്ക് ആശങ്ക പകരുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെയും വ്യോമസേനാ താവളങ്ങളുടെയും സാറ്റലൈറ്റ് ചിത്രങ്ങൾ വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടാണിത്. വൻതോതിലുള്ള ആണവായുധശേഖരം പാക്കിസ്ഥാനുണ്ടെന്ന് ഈ ചിത്രങ്ങൾ തെളിയിക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. പാക്കിസ്ഥാൻ അതിന്റെ ആണവായുധ ശേഖരം വൻതോതിൽ വർധിപ്പിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടുതൽ ആണവായയുധങ്ങളും അത് വഹിക്കാൻ ശേഷിയുള്ള മിസൈലുകളും വിമാനങ്ങളും പാക്കിസ്ഥാന്റെ പക്കലുണ്ട്. 140 അണുബോംബുകൾ പാ
വിചാരിക്കുന്നത്ര നിസ്സാരക്കാരല്ല അയൽപക്കത്തെ ശത്രുക്കളെന്ന് മുന്നറിയിപ്പ് നൽകുകയാണ് അമേരിക്കൻ ആറ്റോമിക് സയന്റിസ്റ്റുകളുടെ പുതിയ റിപ്പോർട്ട്. 130-നും 140നും ഇടയ്ക്ക് അണുവായുധങ്ങൾ അമേരിക്കയ്ക്കുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആണവായുധങ്ങൾ വർഷിക്കാൻ ശേഷിയുള്ള യുദ്ധവിമാനങ്ങളും പാക്കിസ്ഥാൻ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ എഫ്-16 യുദ്ധവിമാനങ്ങളും ഉൾപ്പെടുന്നു.
ഹാൻസ് എം ക്രിസ്റ്റെൻസനും റോബർട്ട് എസ് നോറിസും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടാണ് ഇന്ത്യക്ക് ആശങ്ക പകരുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെയും വ്യോമസേനാ താവളങ്ങളുടെയും സാറ്റലൈറ്റ് ചിത്രങ്ങൾ വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടാണിത്. വൻതോതിലുള്ള ആണവായുധശേഖരം പാക്കിസ്ഥാനുണ്ടെന്ന് ഈ ചിത്രങ്ങൾ തെളിയിക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു.
പാക്കിസ്ഥാൻ അതിന്റെ ആണവായുധ ശേഖരം വൻതോതിൽ വർധിപ്പിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടുതൽ ആണവായയുധങ്ങളും അത് വഹിക്കാൻ ശേഷിയുള്ള മിസൈലുകളും വിമാനങ്ങളും പാക്കിസ്ഥാന്റെ പക്കലുണ്ട്. 140 അണുബോംബുകൾ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നാണ് കരുതുന്നത്. 2020 ആകുമ്പോഴേക്കും പാക്കിസ്ഥാന് 80-ഓളം അണുബോംബുകൾ മാത്രമേ ഉണ്ടാകൂ എന്നാണ് 1999-ലെ അമേരിക്കൻ റിപ്പോർട്ട് സൂചിപ്പിച്ചിരുന്നത്. ഇത് അതിനെക്കാള# ഏറെ മുകളിലാണെന്നും പുതിയ റിപ്പോർട്ട് പറയുന്നു.
കൂടുതൽ ആണവായുധങ്ങൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് പാക്കിസ്ഥാനെന്നും റിപ്പോർട്ട് പറയുന്നു. നാല് പ്ലൂട്ടോണിയം റിയാക്ടറുകളും സമ്പുഷ്ട യുറേനിയം നിർമ്മാണ യൂണിറ്റുകളും പാക്കിസ്ഥാനുണ്ട്. പത്തുവർഷത്തിനുള്ളിൽ ലോകത്തേറ്റവും കൂടുതൽ ആണവായുധങ്ങളുള്ള മൂന്നാമത്തെ രാജ്യമായി പത്തുവർഷത്തിനകം പാക്കിസ്ഥാൻ മാറുമെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുതിയ വിലയിരുത്തൽ അനുസരിച്ച് പത്തുവർഷത്തിനകം പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങളുടെ എണ്ണം 350 ആകും.
ഇപ്പോഴത്തെ നിലയനുസരിച്ച് 2025 ആകുമ്പോഴേക്കും ആണവായുധ ശേഖരം 250 എങ്കിലുമായി ഉയരും. അതോടെ ആണവായുധ ശേഖരതത്തിന്റെ കാര്യത്തിൽ ലോകത്തെ അഞ്ചാമത്തെ വൻശക്തിയായി പാക്കിസ്ഥാൻ മാറും. എഫ്-16 യുദ്ധവിമാനങ്ങളെയാണ് ആണവായുധ പ്രയോഗത്തിനായി പാക്കിസ്ഥാൻ കൂടുതലായും ആശ്രയിക്കുന്ന്. മിറാഷ് -3, മിറാഷ്-5 വിമാനങ്ങളും പാക്കിസ്ഥാൻ സൈന്യത്തിന്റെ പക്കലുണ്ട്.