കറാച്ചി: ആണവായുധങ്ങൾ സ്വന്തമാക്കിയത് ഇന്ത്യയുമായുള്ള യുദ്ധം മുന്നിൽ കണ്ടാണെന്നു പാക്കിസ്ഥാൻ. ഏതു സമയത്തും യുദ്ധം ഉണ്ടാകുമെന്ന പ്രതീതിയാണ് ഇന്ത്യ നൽകുന്നതെന്നും അതിനാലാണ് ആണവായുധങ്ങൾ നിർമ്മിച്ചുകൂട്ടുന്നതെന്നും പാക് വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി പറഞ്ഞു.

ആദ്യമായാണ് ആണവായുധ നിർമ്മാണത്തെപ്പറ്റി പാക്കിസ്ഥാന്റെ വിശദീകരണം പുറത്തുവരുന്നത്. യുദ്ധം തുടങ്ങാനല്ല, യുദ്ധം തടയാനാണ് പാക്കിസ്ഥാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നതെന്നും അസീസ് ചൗധരി പറഞ്ഞു.