- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകൾ സംബന്ധിച്ച് അന്വേഷണം നടത്താൻ നവാസ് ഷെരീഫ് ഉത്തരവിട്ടു. പുരോഗതി വിലയിരുത്താൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉന്നതതല യോഗം വിളിച്ചു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷെരീഫ് ഉന്നതതല യോഗം വിളിക്കുന്നത്. പാക്കിസ്ഥാൻ സൈന്യത്തലവൻ ജനറൽ റഹീൽ ഷെരീഫ്, ഐ.
ഇസ്ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകൾ സംബന്ധിച്ച് അന്വേഷണം നടത്താൻ നവാസ് ഷെരീഫ് ഉത്തരവിട്ടു. പുരോഗതി വിലയിരുത്താൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉന്നതതല യോഗം വിളിച്ചു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷെരീഫ് ഉന്നതതല യോഗം വിളിക്കുന്നത്.
പാക്കിസ്ഥാൻ സൈന്യത്തലവൻ ജനറൽ റഹീൽ ഷെരീഫ്, ഐ.എസ്.ഐ മേധാവി ലെഫ്. ജനറൽ റിസ്‌വാൻ അക്തർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീർ ജൻജ്വ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പാക് ഇന്റലിജൻസ് മേധാവി അഫ്താബ് സുൽത്താനാണ് അന്വേഷണ ചുമതല. ഇന്ത്യ നൽകിയ തെളിവുകൾ അഫ്താബിന് കൈമാറി.
തീവ്രവാദത്തെ തുടച്ചു നീക്കുന്നതിന് ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കുന്നതിന് പാക്കിസ്ഥാൻ പ്രതിഞ്ജാബദ്ധമാണെന്ന് നവാസ് ഷെരീഫ് ആവർത്തിച്ചു. ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് തീവ്രവാദത്തിനെതിരായ നിലപാട് ആവർത്തിച്ചത്.
തെളിവുകൾ പരിശോധിച്ച് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് യോഗം വിലയിരുത്തി. പത്താൻകോട്ട് ആക്രമണത്തെ അപലപിക്കുന്നതായും പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ആവർത്തിക്കുന്നു. ഈ മാസം നടക്കാനിരിക്കുന്ന സെക്രട്ടറിതല ചർച്ചയുടെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ വീണ്ടും ഉന്നതതല യോഗം വിളിച്ചത്.