- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർക്കും പ്രിന്റ് ചെയ്യാനാവാത്ത സുരക്ഷാ കോഡുമായി തന്നെ പുതിയ നോട്ടുകൾ പുറത്തിറങ്ങുന്നത്; അതീവ സുരക്ഷാ കോഡ് എർപ്പെടുത്തിയത് റോയും ഐബിയും ഡിആർഐയും പരിശോധിച്ചശേഷം; വർഷം തോറും 70 കോടിയുടെ കള്ളനോട്ട് ഇന്ത്യയിൽ എത്തിച്ചിരുന്ന പാക്കിസ്ഥാന് വമ്പൻ തിരിച്ചടി
ന്യൂഡൽഹി: ഇന്ന് വിപണിയിലെത്തുന്ന 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകൾ അതീവ സുരക്ഷാ കോഡുകൾ ഉൾപ്പെടുന്നവയാണെന്ന് റിപ്പോർട്ട്. ഓരോവർഷവും ഇന്ത്യയിൽ 70 കോടിയുടെ കള്ളനോട്ട് എത്തിച്ചിരുന്ന പാക്കിസ്ഥാന് ഒരുതരത്തിലും പകർത്താൻ പറ്റാത്ത തരത്തിലുള്ള സുരക്ഷാ മുൻകരുതലുകളാണ് പുതിയ നോട്ടിലുള്ളത്. നോട്ടുകളിലെ സുരക്ഷാ മുൻകരുതലുകൾ റോയും ഇന്റലിജൻസ് ബ്യൂറോയും റവന്യൂ ഇന്റലിജന്റ്‌സും പരിശോധിച്ച് ഉറപ്പുവരുത്തിയതാണന്നും റിപ്പോർട്ടുണ്ട്. നോട്ടുകളിലെ സുരക്ഷാ മുൻകരുതലുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, കഴിഞ്ഞ ആറുമാസമായി കുറ്റമറ്റ സുരക്ഷാ മുൻകരുതലുകളോടെ നോട്ട് പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു റോയും ഐബിയും ഡിആർഐയുമൊക്കെ. പെഷവാറിൽ ഇന്ത്യൻ കള്ളനോട്ടുകൾ അച്ചടിക്കാനുള്ള കേന്ദ്രം പാക്കിസ്ഥാനുണ്ടെന്ന് ഉറപ്പാവുകയും 1000, 500 നോട്ടുകൾ അവർ വിപണിയിലിറക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമായതോടെയാണ് നിലവിലുള്ള കറൻസികൾ ഒഴിവാക്കാൻ കേന്ദ്രം നടപടിയാരംഭിച്ചത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ഈ ക
ന്യൂഡൽഹി: ഇന്ന് വിപണിയിലെത്തുന്ന 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകൾ അതീവ സുരക്ഷാ കോഡുകൾ ഉൾപ്പെടുന്നവയാണെന്ന് റിപ്പോർട്ട്. ഓരോവർഷവും ഇന്ത്യയിൽ 70 കോടിയുടെ കള്ളനോട്ട് എത്തിച്ചിരുന്ന പാക്കിസ്ഥാന് ഒരുതരത്തിലും പകർത്താൻ പറ്റാത്ത തരത്തിലുള്ള സുരക്ഷാ മുൻകരുതലുകളാണ് പുതിയ നോട്ടിലുള്ളത്. നോട്ടുകളിലെ സുരക്ഷാ മുൻകരുതലുകൾ റോയും ഇന്റലിജൻസ് ബ്യൂറോയും റവന്യൂ ഇന്റലിജന്റ്‌സും പരിശോധിച്ച് ഉറപ്പുവരുത്തിയതാണന്നും റിപ്പോർട്ടുണ്ട്.
നോട്ടുകളിലെ സുരക്ഷാ മുൻകരുതലുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, കഴിഞ്ഞ ആറുമാസമായി കുറ്റമറ്റ സുരക്ഷാ മുൻകരുതലുകളോടെ നോട്ട് പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു റോയും ഐബിയും ഡിആർഐയുമൊക്കെ. പെഷവാറിൽ ഇന്ത്യൻ കള്ളനോട്ടുകൾ അച്ചടിക്കാനുള്ള കേന്ദ്രം പാക്കിസ്ഥാനുണ്ടെന്ന് ഉറപ്പാവുകയും 1000, 500 നോട്ടുകൾ അവർ വിപണിയിലിറക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമായതോടെയാണ് നിലവിലുള്ള കറൻസികൾ ഒഴിവാക്കാൻ കേന്ദ്രം നടപടിയാരംഭിച്ചത്.
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ഈ കേന്ദ്രം പെഷവാറിൽ പ്രവർത്തിച്ചിരുന്നത്. അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമും ലഷ്‌കറെ തൊയ്ബ പോലുള്ള ഭീകര സംഘടനകളുമാണ് നോട്ട് ഇന്ത്യയിൽ എത്തിച്ചിരുന്നത്. ഇന്ത്യൻ കറൻസികൾ നൂറുശതമാനവും അതേ മാതൃകയിൽ അച്ചടിക്കാനുള്ള ശേഷി പാക്കിസ്ഥാൻ സ്വന്തമാക്കിയതായി ഏതാനും വർഷം മുമ്പ് രഹസ്യാന്വേഷണ ഏജൻസികൾ സർക്കാറിനും റിസർവ് ബാങ്കിനും നൽകിയിരുന്നു.
ഒരുതരത്തിലും പകർത്താനാവാത്ത സുരക്ഷാ മുൻകരുതലുകളുമായി പുതിയ നോട്ടുകൾ വരുന്നത് പാക്കിസ്ഥാന് കടുത്ത തിരിച്ചടിയായിരിക്കുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. തീവ്രവാദത്തിനും ഭീകര പ്രവർത്തനങ്ങൾക്കും മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുമായാണ് പാക്കിസ്ഥാൻ കള്ളനോട്ടുകൾ ഇന്ത്യയിൽ പ്രചരിപ്പിച്ചിരുന്നതെന്ന് കറൻസികൾ പിൻവലിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, കറൻസികൾ പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിനും ചിലർ തുടക്കം കുറിച്ചിട്ടുണ്ട്. 125 കോടി ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി കറൻസികൾ പിൻവലിച്ച നടപടി സാമ്പത്തിക തീവ്രവാദമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ ഒരാൾ പൊതുതാത്പര്യ ഹർജി നൽകി. 500, 1000 നോട്ടുകൾ റദ്ദാക്കിയതിനെതിരെ സ്വമേധയാ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഇതിന് മുമ്പ് സർക്കാർ നോട്ടുകൾ റദ്ദാക്കിയത് ഓർഡിനൻസും നിയമഭേദഗതിയും നടപ്പാക്കിക്കൊണ്ടാണെന്നും അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചു.
എന്നാൽ, പുതിയതായി ഇറങ്ങുന്ന 2000 രൂപ നോട്ടുകലിൽ നാനോ ജിപിഎസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം പൊള്ളയാണെന്ന് തെളിഞ്ഞു. നോട്ട് എങ്ങോട്ട് നീങ്ങിയാലും നിരീക്ഷിക്കപ്പെടുമെന്ന പ്രചാരണവും ശക്തമായിരുന്നു. 120 മീറ്റർ താഴ്ചയിൽവരെ കുഴിച്ചിട്ടാലും നോട്ട് കണ്ടെത്താനാകുമെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ, ഇതൊക്കെ അസംബന്ധമാണെന്നാണ് ഔദ്യോഗിക വിശദീകരണം.