- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനസംഖ്യയുടെ രണ്ടു ശതമാനത്തിൽ താഴെയുള്ള ഹിന്ദുക്കൾ പാക്കിസ്ഥാനിൽ നേരിടുന്നത് കടുത്ത പീഡനം; വർഷം ആയിരം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി നിർബന്ധിത വിവാഹത്തിന് ഇരയാക്കുന്നു; നിയമംപോലും സഹായിക്കാനില്ലാത്ത അവസ്ഥയിൽ ഇന്ത്യയിലേക്കു രക്ഷപ്പെടാൻ ഒരുങ്ങി പാക് ഹിന്ദുക്കൾ
ലഹോർ: പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾ കടുത്ത മതപീഡനം നേരിടുന്നതായി റിപ്പോർട്ട്. ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതപരിവർത്തനത്തിന് ഇരയാക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വർഷം ഇങ്ങനെ ആയിരത്തോളം പെൺകുട്ടികളാണ് തട്ടിക്കൊണ്ടുപോകപ്പെട്ട് മതപരിവർത്തനത്തിന് ഇരയാകുന്നതെന്ന് കണക്കുകളും വ്യക്തമാക്കുന്നു. പാക്കിസ്ഥാനിലെ ജനസംഖ്യയിൽ 98 ശതമാനവും മുസ്ലിംകളാണ്. അവശേഷിക്കുന്ന രണ്ടു ശതമാനം ന്യൂനപക്ഷത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ഉൾപ്പെടുന്നു. പാക്കിസ്ഥാനിലെ സിന്ദ് പ്രവിശ്യയിൽ ഉൾപ്പെടുന്ന ഹൈദരബാദിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അനിലാ ദിവാന്റെ കഥ ഇത്തരത്തിലൊന്നാണ്. കഴിഞ്ഞവർഷമാണ് അനില തടിക്കൊണ്ടു പോകപ്പെട്ടത്. തട്ടിക്കൊണ്ടുപോയ ആൾ അനിലയെ നിർബന്ധിച്ചു മതംമാറ്റിയശേഷം വിവാഹം കഴിക്കുകയും ചെയ്തു. അനിലയുടെ ബന്ധുക്കൾ പരാതി നല്കിയെങ്കിലും ഇടപെടാൻ പൊലീസ് വിസമ്മതിച്ചു. അനില വീട്ടിൽനിന്ന് ഒളിച്ചോടിയതാണെന്നും ഇസ്ലാമിലേക്കു മതം മാറിയും തന്നെ വിവാഹം ച
ലഹോർ: പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾ കടുത്ത മതപീഡനം നേരിടുന്നതായി റിപ്പോർട്ട്. ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതപരിവർത്തനത്തിന് ഇരയാക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വർഷം ഇങ്ങനെ ആയിരത്തോളം പെൺകുട്ടികളാണ് തട്ടിക്കൊണ്ടുപോകപ്പെട്ട് മതപരിവർത്തനത്തിന് ഇരയാകുന്നതെന്ന് കണക്കുകളും വ്യക്തമാക്കുന്നു.
പാക്കിസ്ഥാനിലെ ജനസംഖ്യയിൽ 98 ശതമാനവും മുസ്ലിംകളാണ്. അവശേഷിക്കുന്ന രണ്ടു ശതമാനം ന്യൂനപക്ഷത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ഉൾപ്പെടുന്നു.
പാക്കിസ്ഥാനിലെ സിന്ദ് പ്രവിശ്യയിൽ ഉൾപ്പെടുന്ന ഹൈദരബാദിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അനിലാ ദിവാന്റെ കഥ ഇത്തരത്തിലൊന്നാണ്. കഴിഞ്ഞവർഷമാണ് അനില തടിക്കൊണ്ടു പോകപ്പെട്ടത്. തട്ടിക്കൊണ്ടുപോയ ആൾ അനിലയെ നിർബന്ധിച്ചു മതംമാറ്റിയശേഷം വിവാഹം കഴിക്കുകയും ചെയ്തു.
അനിലയുടെ ബന്ധുക്കൾ പരാതി നല്കിയെങ്കിലും ഇടപെടാൻ പൊലീസ് വിസമ്മതിച്ചു. അനില വീട്ടിൽനിന്ന് ഒളിച്ചോടിയതാണെന്നും ഇസ്ലാമിലേക്കു മതം മാറിയും തന്നെ വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്നുമാണ് തട്ടിക്കൊണ്ടുപോയ വ്യക്തി പൊലീസിനോടു പറഞ്ഞത്. ഇത് അംഗീകരിച്ച പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ അനിലയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. ജഡ്ജിക്കു മുന്നിൽ അനില സത്യം വെളിപ്പെടുത്തി. തുടർന്ന് അനിലയെ സ്വന്ത്രയാക്കാൻ കോടതി ഉത്തരവിട്ടു.
ഹിന്ദുക്കൾക്ക് പുറമേ ക്രിസ്ത്യൻ വിഭാഗത്തിലെ പെൺകുട്ടികളും ഇങ്ങനെ തട്ടിക്കൊണ്ടുപോകപ്പെടുന്നതായാ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മതപീഡനം സഹിക്ക വയ്യാതെ പലരും ഇന്ത്യയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. വർഷം 5,000 ഹിന്ദുക്കളാണ് പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിൽ അഭയം തേടുന്നത്.
തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്യുന്നതടക്കമുള്ള മതപീഡനങ്ങൾ നിയന്ത്രിക്കാൻ പാക്കിസ്ഥാനിൽ നിയമങ്ങളുണ്ട്. എന്നാൽ ഇവയെല്ലാം കടലാസിൽ മാത്രം ഒതുങ്ങുകയാണ്. ഇത്തരം നിയമങ്ങൾ പ്രാബല്യത്തിലാക്കുന്നതിനെതിരേ പോലും യഥാസ്ഥിതിക നേതാക്കളിൽനിന്ന് കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു.