- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ പണം കൊണ്ടു വരുന്നത് വെറുതെ; പൊലീസ് സ്‌റ്റേഷനിൽ എത്തി വിലങ്ങും സെർച്ച് ലൈറ്റും ബൈക്കുമായി എസ് പി മുങ്ങിയിട്ടും പൊലീസുകാർ അറിഞ്ഞില്ല; പാലക്കാട്ടെ കൊഴിഞ്ഞാമ്പാറ സ്‌റ്റേഷനിൽ നിന്നും ഒരു രസകരമായ കഥ
പാലക്കാട്: മാവോയിസ്റ്റ് ഭീഷണിയുടെ നടുവിലാണ് പാലാക്കാട്. അതിർത്തി പ്രദേശത്ത് എപ്പോൾ വേണമെങ്കിൽ മാവോയിസ്റ്റുകളെത്തും. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് കാര്യങ്ങളെന്നാണ് വയ്പ്. ഇതായിരുന്നു പാലക്കാട് എസ് പിയുടേയും ധാരണ. എന്നാൽ സംസ്ഥാന അതിർത്തിയിലെ പൊലീസ് സ്‌റ്റേഷനിൽ ജില്ലാ പൊലീസ് മേധാവി രാത്രികാല പരിശോധനയ്ക്ക് എത്തിയപ്പോൾ പൊലീസുകാർ ഉറക്കത്തിലായിരുന്നു. ആരെയും വിളിച്ചുണർത്താതെ സ്‌റ്റേഷനിൽ മോഷണവും നടത്തി എസ്‌പി. മടങ്ങി. അതും ആരും അറിഞ്ഞില്ല. തെരഞ്ഞെടുപ്പിനു രണ്ടുദിവസംമുമ്പ് പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പൊലീസ് സ്‌റ്റേഷനിൽ അരങ്ങേറിയ സംഭവം അങ്ങനെ ചർച്ചയാവുകയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റുകൾ ഭീഷണി മുഴക്കിയിരുന്നു. എന്നിട്ട് പോലും എല്ലാവരും ഉറങ്ങിയെന്നതാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്. പിറ്റേന്ന് രാവിലെ ജില്ലാ പൊലീസ് ഓഫീസിൽനിന്നു വിളിച്ചറിയിച്ചപ്പോഴാണ് മോഷണവിവരം പോലും പൊലീസുകാർ അറിഞ്ഞത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തി വഴി മദ്യവും പണവും മറ്റും ഒഴുകുന്നതു തടയാൻ സർവസന്
പാലക്കാട്: മാവോയിസ്റ്റ് ഭീഷണിയുടെ നടുവിലാണ് പാലാക്കാട്. അതിർത്തി പ്രദേശത്ത് എപ്പോൾ വേണമെങ്കിൽ മാവോയിസ്റ്റുകളെത്തും. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് കാര്യങ്ങളെന്നാണ് വയ്പ്. ഇതായിരുന്നു പാലക്കാട് എസ് പിയുടേയും ധാരണ. എന്നാൽ സംസ്ഥാന അതിർത്തിയിലെ പൊലീസ് സ്‌റ്റേഷനിൽ ജില്ലാ പൊലീസ് മേധാവി രാത്രികാല പരിശോധനയ്ക്ക് എത്തിയപ്പോൾ പൊലീസുകാർ ഉറക്കത്തിലായിരുന്നു. ആരെയും വിളിച്ചുണർത്താതെ സ്‌റ്റേഷനിൽ മോഷണവും നടത്തി എസ്‌പി. മടങ്ങി. അതും ആരും അറിഞ്ഞില്ല. തെരഞ്ഞെടുപ്പിനു രണ്ടുദിവസംമുമ്പ് പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പൊലീസ് സ്‌റ്റേഷനിൽ അരങ്ങേറിയ സംഭവം അങ്ങനെ ചർച്ചയാവുകയാണ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റുകൾ ഭീഷണി മുഴക്കിയിരുന്നു. എന്നിട്ട് പോലും എല്ലാവരും ഉറങ്ങിയെന്നതാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്. പിറ്റേന്ന് രാവിലെ ജില്ലാ പൊലീസ് ഓഫീസിൽനിന്നു വിളിച്ചറിയിച്ചപ്പോഴാണ് മോഷണവിവരം പോലും പൊലീസുകാർ അറിഞ്ഞത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തി വഴി മദ്യവും പണവും മറ്റും ഒഴുകുന്നതു തടയാൻ സർവസന്നാഹങ്ങളും സജ്ജമാണെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രാത്രികാല പരിശോധനക്കായി തമിഴ്‌നാട്ടിലേക്ക് നീളുന്ന പ്രധാനപാതയോരത്തുള്ള കൊഴിഞ്ഞാമ്പാറ പൊലീസ് സ്‌റ്റേഷൻ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ സന്ദർശിച്ചത്.
രാത്രി 12നും പുലർച്ചെ രണ്ടിനും ഇടയിൽ അപ്രതീക്ഷിത പരിശോധനയ്ക്കായി ജില്ലാ പൊലീസ് മേധാവി എത്തുമ്പോൾ ജി.ഡി ചാർജുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസറും പാറാവുകാരനും ഉൾപ്പെടെ നാലുപൊലീസുകാരും സുഖനിദ്രയിലായിരുന്നു. ആരെയും വിളിച്ചുണർത്താതെ സ്‌റ്റേഷനിൽ സൂക്ഷിച്ചിരുന്ന കൈവിലങ്ങും സേർച്ച് ലൈറ്റും എടുത്ത് പൊലീസ് മേധാവി സ്ഥലംവിട്ടു.
സ്‌റ്റേഷന് പുറത്തു താക്കോൽ മാറ്റാതെ പാർക്ക് ചെയ്ത ഡിപ്പാർട്ടുമെന്റ് വക ബൈക്കും കൂടെ ഉണ്ടായിരുന്ന പൊലീസുകാരനെ കൊണ്ട് എടുപ്പിച്ചാണ് എസ്‌പി. മടങ്ങിയത്. പിറ്റേന്ന് ഉറങ്ങി എഴുന്നേറ്റിട്ടും സ്‌റ്റേഷനിൽനിന്നു ബൈക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കളവുപോയത് പൊലീസുകാർ അറിഞ്ഞില്ല.
രാവിലെ ജില്ലാ പൊലീസ് ഓഫീസിൽനിന്നു വിവരം അറിയിച്ചപ്പോഴാണു ഇവർ കാര്യങ്ങളറിയുന്നത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.സി.പി.ഒയെയും മൂന്ന് പൊലീസുകാരെയും ജില്ലാ പൊലീസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി താക്കീതു നൽകി വിട്ടയച്ചെന്നാണു വിവരം. വിവാദമാകാതിരിക്കാൻ മറ്റ് നടപടികൾ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.