- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ വാതിലിൽ മുട്ടിവിളിച്ച് പുറത്തിറക്കി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; നടുക്കുന്ന സംഭവം പട്ടാമ്പിക്കടുത്ത കുലുക്കല്ലൂരിൽ; ആക്രമിച്ചത് ആയുധവുമായി എത്തിയ ആൾ; കൊല നടത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു; വിവാഹ ബ്രോക്കറായ അബ്ബാസ് വിവാഹം ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു പണം വാങ്ങി പറ്റിച്ചെന്ന് ആരോപിച്ചു കൊല
പാലക്കാട്: പാലക്കാടിനെ നടക്കി കൊലപാതകം. പട്ടാമ്പിക്കടുത്തു കുലുക്കല്ലൂർ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയിൽ ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ എത്തിയ ആൾ വാതിലിൽ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം മാരകായുധം ഉപയോഗിച്ചു വെട്ടു കൊലപ്പെടുത്തുകയായിരുന്നു.
തുരുതുരാ വെട്ടേറ്റ അബ്ബാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ. പ്രതിയായ നെല്ലായ സ്വദേശി കൊപ്പം പൊലീസിന്റെ കസ്റ്റഡിയിൽ ആണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിവാഹ ബ്രോക്കറായ അബ്ബാസ് വിവാഹം ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു പണം വാങ്ങി പറ്റിച്ചെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്നു കൊപ്പം പൊലീസ് പറഞ്ഞു.
ഇന്നു പുലർച്ചെ പണം വാങ്ങാനെന്നു പറഞ്ഞ് നെല്ലായ മഞ്ചക്കല്ലിൽനിന്ന് ഓട്ടോ വിളിച്ചു വണ്ടുംതറ വടക്കുംമുറിയിൽ എത്തിയ പ്രതി, വീട്ടിൽ കയറി അബ്ബാസിനെ പുറത്തേക്കുവിളിച്ചു ഇറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ.
മറുനാടന് മലയാളി ബ്യൂറോ