പാലക്കാട്:മരുതറോഡിൽ സിപിഎം ലോക്കൽ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എന്ത് സംഭവിച്ചാലും പ്രതികൾ സിപിഎമ്മുകാർ ആണ് എന്ന് സമ്മതിക്കരുത് എന്ന നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. കൊലപാതകം നടന്ന ഉടനെ പ്രതികൾ ആർ.എസ്.എസുകാർ ആണ് എന്ന് പാർട്ടി നേതാക്കൾ പ്രസ്താപന ഇറക്കിയിരുന്നു.

എന്നാൽ പിടിയിലായ പ്രതി അനീഷ് തങ്ങൾ സിപിഎമ്മുകാർ ആണെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിൽ എന്നും പ്രതി തുറന്ന് പറഞ്ഞത് പൊലീസിനോട് പറഞ്ഞത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എന്ത് വിലകൊടുത്തും കൊലപാതകം ആർ.എസ്.എസിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനെ തള്ളി ബി.ജെപിയും ആരോപണവുമായി രംഗത്തുണ്ട്.

സംഭവംകണ്ട് എന്ന് പറഞ്ഞു രംഗത്തെത്തിയ സാക്ഷിയാണ് സിപിഎമ്മിനെ കൂടുതൽ കുഴപ്പിക്കുന്നത്. താൻ സംഭവം കണ്ടു എന്നും തന്റെ മകൻ ഉൾപ്പെടുന്ന സി.പിഎമ്മുകാരാണ് ഇത് ചെയ്തത് എന്നും സാക്ഷിയായ ആൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് പാർട്ടിയേ കൂടുതൽ കുഴപ്പത്തിലാക്കി.

ഈ സാക്ഷിയേ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള നിർദ്ദേശമാണ് മുകളിൽ നിന്നും വന്നിരിക്കുന്നത്. സാക്ഷിക്ക് എന്തേലും സംഭവിച്ചാൽ അതും പാർട്ടിയുടെ തലയിൽ വരും എന്നാണ് പാർട്ടിനേതൃത്വം ചിന്തിക്കുന്നത്. അതുകൊണ്ട് സാക്ഷിയുടം സുരക്ഷിതത്വം കൂടി നോക്കാൻ ആണ് പാർട്ടിയുടെ തീരുമാനം.

എന്നാൽ കൊലപാതകികൾ ആർ.എസ്.എസുകാരാണ് എന്ന നിലപാടിൽ മാറ്റമുണ്ടാവരുത് ശക്തമായി നേതാക്കളും അണികളും കുറ്റക്കാർ ആർ.എസ്.എസുകാർ ആണ് എന്ന നിലപാട് എടുക്കണം. പാർട്ടിയുടെ വാദങ്ങൾ അങ്ങനെ തന്നെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കണം എന്നാണ് കർശനനിർദ്ദേശം.സിപിഎമ്മിന്റെ വാദങ്ങൾ ഇങ്ങനെയാണ്. ഷാജഹാനെ കൊലപ്പെടുത്താൻ മൂന്നു പേർക്ക് ആർഎസ്എസ് പരിശീലനം ലഭിച്ചിരുന്നു.

കൊലയിൽ നേരിട്ട് പങ്കെടുത്ത ശബരീഷ്, അനീഷ്, സുജീഷ് എന്നിവർക്കാണ് ആർഎസ്എസ് ആയുധപരിശീലനം നൽകിയത്. അതോടൊപ്പം മാരകായുധങ്ങളും നൽകി. പ്രദേശത്ത് അറിയപ്പെടുന്ന ബിജെപി- ആർഎസ്എസ് പ്രവർത്തകരായ ഇവരാണ് മറ്റുള്ളവരെയും ആർഎസ്എസിലേക്ക് അടുപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന സംഘത്തെ വാർത്തെടുക്കുകയും അവരെ സിപിഐ എമ്മിനെതിരെ ഉപയോഗിക്കുകയുമായിരുന്നു ആർഎസ്എസ് ലക്ഷ്യം.

ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതുമുതൽ പ്രദേശത്ത് ആർഎസ്എസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഷാജഹാനുമായി തർക്കം തുടങ്ങിയതോടെ വിവരം ആർഎസ്എസ് കാര്യാലയത്തിൽ അറിയിച്ചു. സിപിഐ എമ്മിന്റെ കോട്ടയായ കുന്നങ്കാട് പ്രദേശത്ത് കൈയിൽ രാഖി കെട്ടി നടക്കാൻ ആർഎസ്എസ് കേന്ദ്രത്തിൽനിന്നാണ് നിർദേശിച്ചത്. തങ്ങളെല്ലാവരും ആർഎസ്എസ് പ്രവർത്തകരാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.ആർഎസ്എസിന്റെ ബോർഡുകൾ സ്ഥാപിക്കുക, അതിന്റെ പേരിൽ സംഘർഷമുണ്ടാക്കുക തുടങ്ങിയ പദ്ധതികളും രണ്ട് വർഷമായി ആലോചിച്ചു വരികയായിരുന്നു.

എന്നാൽ ഇതെല്ലാം സ്ഥിരമായി സിപിഎം ഉപയോഗിക്കുന്ന ക്യപ്‌സ്യൂൾ മറുപടികളാണ് എന്നാണ ബിജെപിയുടെ ആരോപണം.കൊലപാതകം കഴിഞ്ഞ് പ്രതികൾ ഒളിവിലിരുന്ന സ്ഥലത്ത് നിന്നും രാഖി കണ്ടെത്തി കഴിഞ്ഞു എന്നുള്ള സിപിഎം വാദം. ഇത് വളരെ ബാലിശമായ കണ്ടെത്തലാണ് എന്നാണ് ബിജെപി പറയുന്നത്. പ്രതികളിൽ ചിലർ തിരഞ്ഞെടുപ്പ്കാലത്ത് സിപിഎം സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ഫേയിസ് ബുക്ക് പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട് എന്നാൽ ഇതിനെയുംസിപിഎം തള്ളിപറയുകയാണ്.

സിപിഎം നേതാവ് കൃഷ്ണദാസ് രംഗത്തെത്തിയതുകൊലപാതകത്തെ ആർ.എസ്.എസിന്റെ തലയിൽ കെട്ടി വെക്കുക എന്നതിന്റെ ഭാഗമായിട്ടാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്.പ്രതികളുടെ കുടുംബം സി.പിഎമ്മിനോപ്പമാണ് ഇങ്ങനെ ഒരു അസുരവിത്ത് എങ്ങനെ അവിടെ പിറന്നു എന്ന് ചോദിച്ചു കൊണ്ട് സിപിഎം നേതാവ് കൃഷ്ണദാസ് ആരോപണങ്ങൾ ഉന്നയിച്ചത്. കൊലപാതകത്തിനുശേഷം എന്താണ് പറയേണ്ടതെന്നു വരെ അക്രമികളെ ആർഎസ്എസ് പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു.

കൊലക്കത്തിക്കു മൂർച്ച കൂട്ടുമ്പോൾത്തന്നെ കൊലപാതകം പൊതുജനമധ്യത്തിൽ എങ്ങനെ അവതരിപ്പിക്കണമെന്ന വിശദീകരണവും ആർഎസ്എസ് തയാറാക്കുന്നുണ്ടെന്നും ''ഈ വിദ്വാൻ അവിടെ ഗണേശോത്സവത്തിന്റെ ബോർഡ് വയ്ക്കാൻ പോയി. അവിടെനിന്നാണു തർക്കം. അതിന്റെ തലേന്നു ശ്രീകൃഷ്ണ ജയന്തിയുടെ ബോർഡ് വയ്ക്കാൻ പോയി. അതും അനുവദിച്ചില്ല. ഇതിനിടെ രാഖി കെട്ടിവന്നതു ബ്രാഞ്ച് സെക്രട്ടറി ചോദ്യം ചെയ്തു.

ചോദ്യം ചെയ്തു എന്നു പറഞ്ഞാൽ, നീയെന്താ രാഖിയൊക്കെ കെട്ടി വന്നത് എന്നു ചോദിച്ചു. ഗണേശോത്സവത്തിനു ബോർഡ് വയ്ക്കാൻ പോകുക, ശ്രീകൃഷ്ണ ജയന്തിക്കു ബോർഡ് വയ്ക്കാൻ പോകുക, രാഖി കെട്ടി വരിക... നിങ്ങൾക്ക് സിപിഎമ്മിനെക്കുറിച്ചുള്ള പൊതുബോധം ഇതാണെങ്കിൽ എനിക്കൊന്നും പറയാനില്ല.

കൊലപാതകം ആസൂത്രണം ചെയ്ത ആർഎസ്എസ്, അതിനുശേഷം മാധ്യമങ്ങൾ ചോദിക്കുമ്പോൾ എന്തൊക്കെയാണു പറയേണ്ടത് എന്നുപോലും കൃത്യമായി പഠിപ്പിച്ചു വിട്ടിരിക്കുകയാണ്. ഇതിൽക്കൂടുതൽ എന്തു പറയാൻ? ഈ കൊലയാളികൾക്കു സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല. സിപിഎം ബന്ധമുള്ളവർ ബ്രാഞ്ച് സെക്രട്ടറിയെ കൊല്ലുമോ? സിപിഎമ്മുമായി ബന്ധമുള്ളയാൾ ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും ബോർഡ് വയ്ക്കാൻ പോകുമോ? സിപിഎമ്മുമായി ബന്ധമുള്ളയാൾ രാഖി കെട്ടി നടക്കുമോ. ഇങ്ങനെയാണ് കൃഷ്ണദാസിന്റെ വാദങ്ങൾ.