- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പിയടി പിടിക്കപ്പെട്ടതിന്റെ മനോവിഷം മൂലം ആത്മഹത്യ ചെയ്തെന്ന് തീർത്ത് പറഞ്ഞ് എഫ് ഐ ആർ; ശരീരത്തിൽ കണ്ട പരിക്കുകളെ കുറിച്ചും മർദ്ദനങ്ങളെ കുറിച്ചും മിണ്ടാട്ടമില്ല; നെഹ്റു കോളേജ് മാനേജ്മെന്റിനെ രക്ഷിക്കാൻ ഉറച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടും എഫ് ഐ ആറും; മരിച്ചിട്ടും വിഷ്ണു വേട്ടയാടപ്പെടുന്നത് ഇങ്ങനെ
തൃശ്ശൂർ: പാമ്പാടി നെഹ്രു കോളേജ് മാനേജ്‌മെന്റിന്റെ സാമ്പത്തിക കരുത്തും സ്വാധീനവും പകൽ പോലെ വ്യക്തമാണ്. മുതലാളിക്ക് വേണ്ടി എന്തും ചൊയ്യാൻ പൊലീസ് കൂട്ടുനിൽക്കും. നെഹ്രു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് തൂങ്ങിമരിച്ചതിന്റെ പ്രഥമവിവര റിപ്പോർട്ടിൽ (എഫ്.െഎ.ആർ.) ഗുരുതര പിഴവുകൾ കടന്നുവന്നത് ഇതിന് തെളിവാണ്. മാനേജ്‌മെന്റ് വാദങ്ങൾ പരിഗണിച്ചാണ് പൊലീസ് എഫ് ഐ ആർ നൽകിയത്. കോളേജ് മാനേജ്‌മെന്റിന്റെ പീഡനവും മർദ്ദനവും ഒന്നും ഇനിയും പൊലീസ് അറിഞ്ഞിട്ടില്ല. വെറുമൊരു സ്വാഭാവിക മരണമായി ഇതിനെ ചിത്രീകരിക്കുകയാണ് പൊലീസ്. ശരീരത്തിലുണ്ടായിരുന്ന മുറിവുകളെക്കുറിച്ച് ഒന്നും പറയാത്ത എഫ്.െഎ.ആറിൽ മരണകാരണം കോപ്പിയടി പിടിക്കപ്പെട്ടതിലെ മനോവിഷമമാണെന്ന് ഉറപ്പിച്ചു പറയുന്നു. മരണകാരണം എഫ്.െഎ.ആറിൽ പറയുക പതിവില്ല. അതാണ് ഇവിടെ തെറ്റുന്നത്. കോപ്പിയടി നടന്നിട്ടില്ലെന്ന് സർവ്വകലാശാല പോലും പറഞ്ഞു കഴിഞ്ഞു. എന്നിട്ടും പൊലീസിന് ഇപ്പോഴും ഇത് തൂങ്ങി മരണം. മാനേജ്‌മെന്റിന് വേണ്ടി മാത്രമുള്ള എഫ് ഐ ആർ ആണ് സമർപ്പിച്ചതെന്ന് ഓരോ വാചകത്തിലും വ്യക്ത
തൃശ്ശൂർ: പാമ്പാടി നെഹ്രു കോളേജ് മാനേജ്‌മെന്റിന്റെ സാമ്പത്തിക കരുത്തും സ്വാധീനവും പകൽ പോലെ വ്യക്തമാണ്. മുതലാളിക്ക് വേണ്ടി എന്തും ചൊയ്യാൻ പൊലീസ് കൂട്ടുനിൽക്കും. നെഹ്രു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് തൂങ്ങിമരിച്ചതിന്റെ പ്രഥമവിവര റിപ്പോർട്ടിൽ (എഫ്.െഎ.ആർ.) ഗുരുതര പിഴവുകൾ കടന്നുവന്നത് ഇതിന് തെളിവാണ്. മാനേജ്‌മെന്റ് വാദങ്ങൾ പരിഗണിച്ചാണ് പൊലീസ് എഫ് ഐ ആർ നൽകിയത്. കോളേജ് മാനേജ്‌മെന്റിന്റെ പീഡനവും മർദ്ദനവും ഒന്നും ഇനിയും പൊലീസ് അറിഞ്ഞിട്ടില്ല. വെറുമൊരു സ്വാഭാവിക മരണമായി ഇതിനെ ചിത്രീകരിക്കുകയാണ് പൊലീസ്.
ശരീരത്തിലുണ്ടായിരുന്ന മുറിവുകളെക്കുറിച്ച് ഒന്നും പറയാത്ത എഫ്.െഎ.ആറിൽ മരണകാരണം കോപ്പിയടി പിടിക്കപ്പെട്ടതിലെ മനോവിഷമമാണെന്ന് ഉറപ്പിച്ചു പറയുന്നു. മരണകാരണം എഫ്.െഎ.ആറിൽ പറയുക പതിവില്ല. അതാണ് ഇവിടെ തെറ്റുന്നത്. കോപ്പിയടി നടന്നിട്ടില്ലെന്ന് സർവ്വകലാശാല പോലും പറഞ്ഞു കഴിഞ്ഞു. എന്നിട്ടും പൊലീസിന് ഇപ്പോഴും ഇത് തൂങ്ങി മരണം. മാനേജ്‌മെന്റിന് വേണ്ടി മാത്രമുള്ള എഫ് ഐ ആർ ആണ് സമർപ്പിച്ചതെന്ന് ഓരോ വാചകത്തിലും വ്യക്തമാണ്. കുളിമുറിയിൽ തൂങ്ങിമരിച്ചു എന്നല്ലാതെ ഏതുഭാഗത്താണ് തൂങ്ങിയതെന്ന് കൃത്യമായി പറയുന്നില്ല. സഹപാഠിയുടെ മൊഴി മാത്രമാണ് എഫ്.െഎ.ആറിന് അടിസ്ഥാനമാക്കിയിട്ടുള്ളത്.
പഴയന്നൂർ എസ്.ഐ. ജനശേഖരൻ തയ്യാറാക്കിയ എഫ്.ഐ.ആറിലാണ് കോപ്പിയടിച്ച് പിടിച്ചതിന്റെ മനോവിഷമമാണ് മരണകാരണം എന്ന് ഉറപ്പിച്ചിരിക്കുന്നത്. കോപ്പിയടിയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിശദവിവരങ്ങൾ ഈ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷമമാണ് മരണത്തിനു കാരണമെന്നും വേറെ സംശയങ്ങൾ ഒന്നുമില്ലെന്നും സഹപാഠിയുടെ മൊഴിയിൽ ഉറപ്പിച്ചുപറയുന്നതായി എഫ് ഐ ആർ വിശദീകരിക്കുന്നു. മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ സോഷ്യൽ മീഡിയ പങ്കുവച്ച വെളിപ്പെടുത്തലൊന്നും പൊലീസ് അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ എഫ് ഐ ആർ.
ഇതുമൂലംതന്നെ സംശയങ്ങൾ ഒന്നുമില്ലാത്ത സാധാരണ ഒരു ആത്മഹത്യയായാണ് മൃതദേഹപരിശോധന നടത്തിയ ഡോക്ടർമാരും ഇതിനെ കൈകാര്യം ചെയ്തത്. ഇതോടെ കേസിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്താലും ജാമ്യം നൽകേണ്ടി വരും. ദുർബ്ബലമായ ആരോപണമാണ് എഫ് ഐ ആറിൽ ഉള്ളതെന്നതിനാലാണ് ഇത്. പരിക്കുകളോടുകൂടിയ തൂങ്ങിമരണവും പരിക്കുകളില്ലാത്ത തൂങ്ങിമരണവും രണ്ടുതരത്തിലാണ് മൃതദേഹപരിശോധനയിൽ പരിഗണിക്കുകയെന്ന് ഡോക്ടർമാർ പറയുന്നു. ഇതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. മുറിവ് ആരുടേയും കണ്ണിൽപ്പെട്ടതുമില്ല. പി.ജി. വിദ്യാർത്ഥികൾ മൃതദേഹപരിശോധനയ്ക്കായി നിയോഗിക്കപ്പെട്ടത് ഗൗരവം ബോധ്യപ്പെടുത്താത്തതുകൊണ്ടാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
മൂക്കിനും കണ്ണിനും ഇടയിലെ മുറിവ് തീരെ ചെറുതല്ലെങ്കിലും ഈ മുറിവ് ഡോക്ടർമാരിലും സംശയം ഉണ്ടാക്കിയില്ല. ശരീരത്തിന്റെ പലഭാഗത്തും മർദ്ദനമേറ്റു എന്നു പറയുന്നുണ്ടെങ്കിലും ഇത്തരം മുറിവുകളൊന്നും വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല. പൊലീസ് സർജന്റെ നേതൃത്വത്തിലല്ലാതെ മൃതദേഹപരിശോധന നടന്നതും വിവാദമാകും. ചെറിയ വീഴ്ചകൾകൊണ്ട് ഉണ്ടാകുന്ന തരത്തിലുള്ള മുറിവല്ല ജിഷ്ണുവിന്റെ മുഖത്തുണ്ടായിരുന്നതെന്നാണ് വിലയിരുത്തൽ. ഇതൊന്നും പോസ്റ്റ്‌മോർട്ടത്തിൽ ഇല്ലാതെ പോയത് കേസിനെ ബാധിക്കും. മുഖത്തെ മുറവു വ്യക്തമാക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു. അതും പൊലീസ് അറിയാത്തതും കൊണ്ട് പരിക്കിനെ കുറിച്ച് എഫ് ഐ ആർ മൗനം പാലിക്കുകയാണ്.