- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞത്തുകൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കടത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സ്‌കോഡ ഫാബിയ കാറിൽ; റെന്റ് എ കാർ സ്ഥാപനത്തിൽ നിന്നും വാഹനം പൊലീസ് കസ്റ്റഡിയിൽ: ദുരൂഹതയുടെ ചുരുളഴിച്ചത് മൊഴികളിലെ വൈരുദ്ധ്യം
തിരുവനന്തപുരം: പുല്ലുവിളയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കടത്തിയ സ്‌കോഡ ഫാബിയ കാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയാണെന്ന് സൂചന. മൃതദേഹം കടലിൽ തള്ളാൻ ഉപയോഗിച്ച റെന്റ് എ കാർ ഇന്നലെ വിഴിഞ്ഞം പൊലീസ് കണ്ടെത്തിയതോടെയാണ് ഈ സുപ്രധാന വിവരം പുറത്തു വന്നത്. വിഴിഞ്ഞം ഇലഞ്ഞിക്കൽ വിളാകത്ത് സ്വാമിയുടെ മകൻ ഷാജിയുടെ മൃതദേഹമാ
തിരുവനന്തപുരം: പുല്ലുവിളയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കടത്തിയ സ്‌കോഡ ഫാബിയ കാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയാണെന്ന് സൂചന. മൃതദേഹം കടലിൽ തള്ളാൻ ഉപയോഗിച്ച റെന്റ് എ കാർ ഇന്നലെ വിഴിഞ്ഞം പൊലീസ് കണ്ടെത്തിയതോടെയാണ് ഈ സുപ്രധാന വിവരം പുറത്തു വന്നത്. വിഴിഞ്ഞം ഇലഞ്ഞിക്കൽ വിളാകത്ത് സ്വാമിയുടെ മകൻ ഷാജിയുടെ മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയിൽ പുല്ലുവിള കടൽത്തീരത്ത് നിന്ന് കണ്ടെത്തിയത്. ആദ്യഘട്ട അന്വേഷണത്തിൽ യാതൊരു തുമ്പും ലഭിക്കാതിരുന്ന സാഹചര്യത്തിൽ വിഴിഞ്ഞം സർക്കിൾ ഇൻസ്‌പെക്ടർ സിഐജി ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്. കൊല്ലപ്പെട്ട ഷാജിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മാറി മാറി ചോദ്യം ചെയ്‌തെങ്കിലും ഷാജിയുടെ സഹോദരൻ സതീഷിന്റെ മൊഴിയിലുള്ള വൈരുദ്ധ്യമാണ് പൊലീസിന് കച്ചിത്തുരുമ്പായത്.
കൊലപാതകത്തിൽ ഷാജിയുടെ സഹോദരൻ സതീഷിന് പങ്കുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെ സതീഷിനെ വിഴിഞ്ഞം പൊലീസ് കഴിഞ്ഞ മാസം 20ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതേതുടർന്ന് സതീഷിനെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല. ഒടുവിൽ സതീഷ് സഹോദരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു. കോവളം പൊലീസ് സ്റ്റേഷനു സമീപത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് സഹോദരൻ ഷാജിയെ കൊലപ്പെടുത്തിതെന്നും മരിച്ചെന്നുറപ്പായ ശേഷം മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞത്തെ പഴയവാർഫിനു സമീപം കടലിൽ കല്ല് കെട്ടി താഴ്‌ത്തിയെന്നുമാണ് സതീഷിന്റെ മൊഴി. പ്രതി കുറ്റം സമ്മതിച്ചതോടെ മൃതദേഹം വാർഫ് വരെ എത്തിക്കാൻ ഉപയോഗിച്ച കാറിനെ ചുറ്റിപ്പറ്റിയായി അന്വേഷണം. സതീഷിന്റെ മൊഴി പ്രകാരം ചുവന്ന നിറത്തിലുള്ള സ്‌കോഡ ഫാബിയ കാറാണ് ഉപയോഗിച്ചിരുന്നുവെന്നും കാർ വാടകയ്‌ക്കെടുത്തതടക്കമുള്ള വിവരങ്ങൾ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ റെന്റ് എ കാർ സ്ഥാപനത്തിൽ നിന്ന് കാർ ഇന്നലെ രാത്രി കസ്റ്റഡിയിലെടുക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേരിലുള്ളതാണെന്ന് പൊലീസിന് സൂചന ലഭിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. കൂടാതെ സതീഷിന്റെ മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഒറ്റയ്ക്കാണ് കൃത്യം നടത്തിയെതെന്ന് സതീഷ് ആവർത്തിച്ചു സമ്മതിച്ചെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലിൽ മറ്റൊരാൾ കൂടിയുണ്ടെന്ന് സമ്മതിച്ചു. കോട്ടപ്പുറം സ്വദേശിക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് സതീഷിന്റെ ടെലിഫോൺ സംഭാഷണങ്ങൾ പരിശോധിച്ചതിൽ നിന്നും മനസിലായി. ഇയാൾ സംഭവത്തിനു ശേഷം ഗൾഫിലേക്ക് കടന്നതായാണ് സൂചന. ഇവർ രണ്ടു പേർ കൂടാതെ വേറെ പ്രതികളും ഉണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം. തുടക്കത്തിൽ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ കേസ് അന്വേഷിച്ചെങ്കിലും പിന്നീട് കോവളം പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു.
സഹോദരൻ ഷാജിയെ കൊലപ്പെടുത്തിയ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനും വിദേശത്ത് കടന്ന കോട്ടപ്പുറം സ്വദേശിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ഷാജിയെ കൊലപ്പെടുത്താനുള്ള സാഹചര്യത്തെ കുറിച്ച് ഇപ്പോഴും സതീഷ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്. തുടക്കത്തിൽ സ്വത്ത് സംബന്ധിച്ച് തർക്കമാണെന്നും പിന്നീട് സാമ്പത്തിക ഇടപാടാണെന്നും കൊലപാതകത്തിന് പ്രേരിപ്പിച്ചെതെന്ന സതീഷിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. 'അടുത്ത ദിവസങ്ങളിൽ തന്നെ കൊലപാതകവുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ ലഭ്യമാകുമെന്ന് മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുമെന്നും വിഴിഞ്ഞം സിഐബിനു വ്യക്തമാക്കി.