- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയൽ എസ്റ്റേറ്റിലും ഷെയർ മാർക്കറ്റിലും നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടിച്ച് സ്കൂൾ പ്രിൻസിപ്പൽ; തട്ടിയെടുത്ത പണം ചോദിച്ച് വീട്ടമ്മ എത്തിയതോടെ പിൻവാതിലിലൂടെ ഓടി രക്ഷപെട്ടു; ഒടുവിൽ പൊലീസിന്റെ വലയിലുമായി; പാങ്ങോട് മന്നാനിയ കോളേജ് മേധാവി ആസിഫ് ഭാര്യയുടെ ചെക്ക് മോഷ്ടിച്ച് കള്ളഒപ്പിട്ട് പണം തട്ടാൻ ശ്രമിച്ച വ്യക്തി
തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പ് നടത്തിയപ്പോൾ പണം തിരികെ ചോദിച്ചെത്തിയ രക്ഷകർത്താവിനെ കണ്ട് പിൻവാതിലിലൂടെ രക്ഷപ്പെട്ട പ്രിൻസിപ്പാൾ ഒടുവിൽ പൊലീസിന്റെ പിടിയിൽ. ഫ്ളാറ്റ് നിർമ്മാണത്തിനും റിയൽ എസ്റ്റേറ്റിനും ഷെയർമാർക്കറ്റിലും നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടിച്ച് മുങ്ങിയ തിരുവനന്തപുരം പാങ്ങോട് മന്നാനിയ കോളേജ് ഓഫ് ആർട് ആൻഡ് സയൻസ് മുൻ പ്രിൻസിപ്പാൾ ആസിഫാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്.കോളേജിലെ അദ്ധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മറ്റ് ജീവനക്കാരിൽ നിന്നുമായി നാലരക്കോടിയോളം രൂപ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.ഡി അശോകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു കോളേജ് പ്രിൻസിപ്പാളിന് ഒരിക്കലും ചേരാത്ത രീതിയിലുള്ള തട്ടിപ്പുകളാണ് ആസിഫിന്റെ കൈയിലുള്ളത്. നിക്ഷേപ തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് സ്വന്തമായി ഒരു കോളേജ് തുടുങ്ങുകയായിരുന്നു ആസിഫിന്റെ ലക്ഷ്യം. പണം പലിശയ്ക്കെടുത്ത് പിടിച്ച് നിൽക്കാൻ ശ്രമിച്ച് അതിൽ കൂടുതൽ ബാധ്യതയായി മാറിയപ്പോൾ സ്വന്തം ഭാര്യയുടെ ചെക്ക് മോഷ
തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പ് നടത്തിയപ്പോൾ പണം തിരികെ ചോദിച്ചെത്തിയ രക്ഷകർത്താവിനെ കണ്ട് പിൻവാതിലിലൂടെ രക്ഷപ്പെട്ട പ്രിൻസിപ്പാൾ ഒടുവിൽ പൊലീസിന്റെ പിടിയിൽ. ഫ്ളാറ്റ് നിർമ്മാണത്തിനും റിയൽ എസ്റ്റേറ്റിനും ഷെയർമാർക്കറ്റിലും നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടിച്ച് മുങ്ങിയ തിരുവനന്തപുരം പാങ്ങോട് മന്നാനിയ കോളേജ് ഓഫ് ആർട് ആൻഡ് സയൻസ് മുൻ പ്രിൻസിപ്പാൾ ആസിഫാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്.കോളേജിലെ അദ്ധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മറ്റ് ജീവനക്കാരിൽ നിന്നുമായി നാലരക്കോടിയോളം രൂപ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.ഡി അശോകൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഒരു കോളേജ് പ്രിൻസിപ്പാളിന് ഒരിക്കലും ചേരാത്ത രീതിയിലുള്ള തട്ടിപ്പുകളാണ് ആസിഫിന്റെ കൈയിലുള്ളത്. നിക്ഷേപ തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് സ്വന്തമായി ഒരു കോളേജ് തുടുങ്ങുകയായിരുന്നു ആസിഫിന്റെ ലക്ഷ്യം. പണം പലിശയ്ക്കെടുത്ത് പിടിച്ച് നിൽക്കാൻ ശ്രമിച്ച് അതിൽ കൂടുതൽ ബാധ്യതയായി മാറിയപ്പോൾ സ്വന്തം ഭാര്യയുടെ ചെക്ക് മോഷ്ടിച്ച് കള്ള ഒപ്പിട്ട് പണം തട്ടാൻ ശ്രമിച്ചത് ഉൾപ്പടെയാണ് ആസിഫിനെതിരെയുള്ള പരാതി.
ഷെയർ മാർക്കറ്റിൽ നിന്നും വലിയ ലാഭമുണ്ടാക്കാമെന്നും റിയൽ എസ്റ്റേറ്റിൽ ഇൻവെസ്റ്റ് ചെയ്താൽ 65 ലക്ഷം രൂപയുള്ള ഫ്ളാറ്റുകൾ തിരുവനന്തപുരം നഗരത്തിൽ 45 ലക്ഷം രൂപയ്ക്ക് വാങ്ങി തരാം എന്നുൾപ്പടെ നിരവധി വാഗ്ദാനങ്ങൾ നൽകിയായിരുന്നു തട്ടിപ്പ്. നഗരത്തിലെ നിർമ്മാണത്തിലുള്ള ഒരു ഫ്ളാറ്റ് കൊണ്ട് കാണിച്ചാണ് ഇയാൾ ഈ തട്ടിപ്പിന് ശ്രമിച്ചത്. എന്നാൽ പണം നൽകിയ ചിലർ അന്വേഷിച്ചപ്പോഴാണ് ഇയാൾക്ക് ഈ ഫ്ളാറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലായത്. ചില നിക്ഷേപകർ പണം തിരികെ ചോദിച്ച് ഭയപ്പെടുത്തിയപ്പോൾ അവർക്ക് പണം നൽകാനായി പണം പലിശയ്ക്കെടുത്താണ് കടം കയറിയത്.
കടം കൂടി വന്നതിനൊപ്പം ആസിഫിന്റെ തട്ടിപ്പും കൂടി വന്നു. പലിശ അടയ്ക്കാനും മറ്റുമായി കൂടുതൽ പേരെ നിക്ഷേപത്തിലേക്ക് എത്തിക്കുകയായിരുന്നു.കോളേജ് പ്രിൻസിപ്പാളായതുകൊണ്ട് തന്നെ ആസിഫിൽ നിന്നും ഇങ്ങനെയൊരു ചതി ആരും പ്രതീക്ഷിച്ചതുമില്ല. പണം തട്ടിച്ചതിന്റെ പേരിൽ കേസുകളുണ്ടായതോടെ ഇയാളുടെ പ്രിൻസിപ്പാൾ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
പാങ്ങോട്: മന്നാനിയ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.ആസിഫ് തട്ടിയെടുത്ത പണം ചോദിച്ചു വീട്ടമ്മ കോളേജിൽ എത്തി. വീട്ടമ്മ കേളേജിൽ എത്തുന്നതിനു മുൻപ് പ്രിൻസിപാൾ കോളേജിൽ നിന്നും തടി തപ്പിയിരുന്നു. മുങ്ങിയ പ്രിൻസിപാളിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു വീട്ടമ്മ കോളേജിനു മുന്നിൽ സത്യാഗ്രഹമിരിക്കാൻ തീരുമാനിച്ചു. ്അവർക്കൊപ്പം ഐക്യദാർഢ്യം പ്രക്യാപിച്ച് വിദ്യാർത്ഥികളും കേളേജിനു മുൻപിൽ സത്യാഗ്രഹം ഇരുന്നതോടെയാണ് ആസിഫിന്റെ ത്ട്ടിപ്പുകൾ പുറത്ത് വന്നത്.പുലിപ്പാറ അജ്മൽ കോട്ടേജിൽ ജാൻസാ ബീവിയാണ് പ്രിൻസിപാളിനെ അന്വഷിച്ച് മന്നാനിയ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ എത്തിയത്. ഇവരിൽ നിന്ന് 13.75 ലക്ഷം രൂപ ആസിഫ് ഓൺലൈൻ ബിസിനസിനായി വാങ്ങിയിരുന്നു. ഇതിൽ ഒരു ലക്ഷം രൂപ തിരിച്ചു നൽകി.
ഇയാളുടെ ഭാര്യയും രണ്ട് മക്കളും ഇയാളുടെ അടുത്ത് നിന്ന് മാറിയാണ് താമസിച്ച് വന്നിരുന്നത്.തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ഇയാൾ മദ്യപാനവും സ്ത്രീകളുമൊത്ത് മോശമായ രീതിയിലെ ഒരു ജീവിതവും നയിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളെ ഇപ്പോൾ റിമാൻഡ് ചെയ്തതായും ഡിവൈഎസ്‌പി അറിയിച്ചു.