അഡലെയ്ഡ്: ഐ.ബി.എസ്.എഫ് ലോക ബില്യാഡ്‌സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ബില്യാഡ്‌സ് രാജാവ് പങ്കജ് അദ്വാനി കിരീടം സ്വന്തമാക്കി. ഞായറാഴ്ച അഡലെയ്ഡിൽ നടന്ന ഫൈനലിൽ സിംഗപ്പൂരിന്റെ പീറ്റർ ഗിൽക്രിസ്റ്റിനെയാണ് പങ്കജ് തോൽപ്പിച്ചത്.

1168 പോയിന്റിന്റെ കൂറ്റൻ ലീഡ് നേടിയാണ് പങ്കജ് ചാമ്പ്യനായത്. 30കാരനായ പങ്കജിന്റെ പതിനാലാം ലോക കിരീടമാണിത്. കഴിഞ്ഞയാഴ്ച പോയിന്റ് ഫോർമാറ്റ് ഫൈനലിൽ പീറ്ററിനോട് നേരിട്ട തോൽവിക്ക് ശക്തമായ തിരിച്ചടി നൽകിയാണ് കിരീടത്തിൽ ഈ ബംഗളൂരുകാരൻ മുത്തമിട്ടത്.