- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനുകളിൽ പാൻട്രി ജീവനക്കാരുടെ പകൽക്കൊള്ള; 15 രൂപയുടെ കുടിവെള്ളത്തിന് വാങ്ങുന്നത് 20 രൂപ! ഏഴ് രൂപയുടെ ചായക്കും കോഫിക്കും ഈടാക്കുന്നത് 10 രൂപ; ചോദ്യം ചെയ്തതോടെ ബാക്കി തുക മടക്കിനൽകി മാപ്പ് പറഞ്ഞ് പാൻട്രി മാനേജർ; പരാതി നൽകുമെന്ന് യാത്രക്കാർ
കൊച്ചി: കുടിവെള്ളത്തിന് അമിത വില ഈടാക്കിയത് യാത്രക്കാർ ചോദ്യം ചെയ്തു. പാൺട്രി മാനേജർ വിൽപ്പനക്കാരനെ വിളിച്ചു ചോദ്യം ചെയ്തപ്പോൾ നിഷേധിച്ചു. ഒടുവിൽ കൂടുതൽപേർ എത്തിയതോടെ ചില്ലറയില്ലാഞ്ഞതിനാലാണ് ബാലൻസ് തുക നൽകാതിരുന്നതെന്ന് ജീവനക്കാരൻ പറഞ്ഞു. എന്നാൽ യാത്രക്കാർ ഇത് അംഗീകരിക്കാതായതോടെ പരാതി പറഞ്ഞ എല്ലാവർക്കും ബാക്കി തുക തിരിച്ചു നൽകുകയും മാനേജർ മാപ്പ് പറയുകയും ചെയ്തു. ഇന്നലെ കന്യാകുമാരിയിൽ നിന്നും മുംബൈ സി.എസ്.ടി വരെ പോകുന്ന ട്രെയിൻ നമ്പർ 16382 ജയന്തി ജനതാ എക്സ്പ്രസ്സിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊല്ലത്ത് നിന്നും ആലുവയ്ക്ക് യാത്ര ചെയ്ത രാജീവ്, സുബ്രഹ്മണ്യൻ,സന്ദീപ് എന്നീ യാത്രക്കാരാണ് കുടിവെള്ളത്തിന് അമിത വില ഈടാക്കുന്നത് ശ്രദ്ധിക്കുന്നത്. ഇവർ വാങ്ങിയ വെള്ളത്തിന് 20 രൂപ വാങ്ങിയപ്പോൾ 15 രൂപ മാത്രമല്ലേ എന്ന ചോദിച്ചപ്പോൾ ഇരുപത് രൂപയാണ് എന്ന് പാൺട്രി ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ഇവർ ബോട്ടിൽ പരിശോധിച്ചപ്പോൾ 15 രൂപ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളോട് മാത്രമാണോ ഇങ്ങനെ അധിക തുക വാങ്ങിയ
കൊച്ചി: കുടിവെള്ളത്തിന് അമിത വില ഈടാക്കിയത് യാത്രക്കാർ ചോദ്യം ചെയ്തു. പാൺട്രി മാനേജർ വിൽപ്പനക്കാരനെ വിളിച്ചു ചോദ്യം ചെയ്തപ്പോൾ നിഷേധിച്ചു. ഒടുവിൽ കൂടുതൽപേർ എത്തിയതോടെ ചില്ലറയില്ലാഞ്ഞതിനാലാണ് ബാലൻസ് തുക നൽകാതിരുന്നതെന്ന് ജീവനക്കാരൻ പറഞ്ഞു. എന്നാൽ യാത്രക്കാർ ഇത് അംഗീകരിക്കാതായതോടെ പരാതി പറഞ്ഞ എല്ലാവർക്കും ബാക്കി തുക തിരിച്ചു നൽകുകയും മാനേജർ മാപ്പ് പറയുകയും ചെയ്തു.
ഇന്നലെ കന്യാകുമാരിയിൽ നിന്നും മുംബൈ സി.എസ്.ടി വരെ പോകുന്ന ട്രെയിൻ നമ്പർ 16382 ജയന്തി ജനതാ എക്സ്പ്രസ്സിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊല്ലത്ത് നിന്നും ആലുവയ്ക്ക് യാത്ര ചെയ്ത രാജീവ്, സുബ്രഹ്മണ്യൻ,സന്ദീപ് എന്നീ യാത്രക്കാരാണ് കുടിവെള്ളത്തിന് അമിത വില ഈടാക്കുന്നത് ശ്രദ്ധിക്കുന്നത്. ഇവർ വാങ്ങിയ വെള്ളത്തിന് 20 രൂപ വാങ്ങിയപ്പോൾ 15 രൂപ മാത്രമല്ലേ എന്ന ചോദിച്ചപ്പോൾ ഇരുപത് രൂപയാണ് എന്ന് പാൺട്രി ജീവനക്കാരൻ പറഞ്ഞു.
തുടർന്ന് ഇവർ ബോട്ടിൽ പരിശോധിച്ചപ്പോൾ 15 രൂപ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളോട് മാത്രമാണോ ഇങ്ങനെ അധിക തുക വാങ്ങിയിര്ക്കുന്നത് എന്നറിയാനായി മൂന്നോളം കംപാർട്ട് മെന്റുകളിൽ മൂവരും കയറി കുപ്പിവെള്ളത്തിന് വാങ്ങിയ വില അന്വേഷിച്ചു. എല്ലാ യാത്രക്കാരുടെ പക്കൽ നിന്നും 20 രൂപയാണ് ഈടാക്കിയത് എന്ന് ബോധ്യപ്പെട്ടതോടെ പരാതിയുമായി എ.സി കോച്ചിലുണ്ടായിരുന്ന് ടി.ടി.ഇ യോട് പുരാതിപ്പെട്ടപ്പോൾ പാൺട്രി മാനേജരോട് പരാതിപ്പെടാൻ പറഞ്ഞു.
ഇതോടെ വെള്ളം വാങ്ങിയ യാത്രക്കാരെല്ലാം കൂട്ടത്തോടെ പാൺട്രി മാനേജരോട് പരാതി പറയുകയായിരുന്നു. മാനേജർ വെള്ളം വിൽപ്പന നടത്തിയ ജീവനക്കാരനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ ആദ്യം നിഷേധിക്കുകയും പിന്നീട് ചില്ലറ ഇല്ലാഞ്ഞതിനാലാണ് ബാക്കി നൽകാതിരുന്നതെന്നും പറഞ്ഞു. എന്നാൽ യാത്രക്കാർ പരാതിപ്പെടുമെന്ന് അറിയിച്ചതോടെയാണ് കുറ്റസമ്മതം നടത്തിയത്. പിന്നീട് എല്ലാവർക്കും ബാക്കി തുക മാനേജർ മടക്കി നൽകുകയും യാത്രകാകരോട് ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ ഐ.ആർ.സി.സി ക്ക് പരാതി നൽകുമെന്നാണ് യാത്രക്കാർ പറയുന്നത്.
ദീർഘ, ഹ്രസ്വ ദൂര യാത്രക്കാർ ഏറെ ആശ്രയിക്കുന്ന യാത്രാ മാർഗ്ഗമാണ് ട്രെയിൻ. യാത്രാ മധ്യേ ഭക്ഷണ സാധനങ്ങൾക്ക് ട്രെയിനിനുള്ളിൽ തന്നെ റെയിൽവേ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ഐ.ആർ.സി.ടി.സിയെയാണ് ചടുമതലപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണമാണ് ഇവർ നൽകുന്നത്. എന്നാൽ യാത്രക്കാർക്ക് കുറഞ്ഞ ചെലവിലാണ് ഭക്ഷണം ലഭ്യമാകുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ല. ഇക്കാര്യം അറിയാവുന്ന ഒട്ടുമിക്ക പാൺട്രി ജീവനക്കാരും അമിതമായ തുക ഈടാക്കിയാണ് ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത്. പുറത്ത് 20 രൂപയ്ക്ക് കിട്ടുന്ന ഒരു ലിറ്റർ കുടിവെള്ളത്തിന് റെയിൽവെയിൽ 15 രൂപ മാത്രമേയുള്ളൂ.
ഈ വിവരം ഒട്ടുമിക്ക യാത്രക്കാർക്കും അറിയില്ല എന്നതാണ് സത്യം. ഇത് മുതലാക്കി 20 രൂപ വാങ്ങുമ്പോൾ വിൽക്കുന്നയാളുടെ പോക്കറ്റിൽ വീഴുന്നത് 5 രൂപ. ഒരു ദീർഘ ദൂര ട്രെയിനിൽ ചുരുങ്ങിയത് ദിവസം ആയിരത്തോളം കുടിവെള്ളം വിൽപ്പന നടത്തും. ഇതിലൂടെ 5000 രൂപ ദിനം പ്രതി യാത്രക്കാരെ ചൂഷണം ചെയ്ത് ഇവർ നേടിയെടുക്കും. ട്രെയിനിനുള്ളിൽ പരാതിപ്പെട്ടാൽ ഐ.ആർ.സി.ടി.സി ക്ക് പരാതി നൽകാനാണ് നിർദ്ധേശിക്കുന്നത്. എന്നാൽ ഇതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് മൂലം ആരും പരാതി നൽകാറില്ല. പരാതി രേഖപ്പെടുത്താനുള്ള രജിസ്റ്റർ പാൺട്രി മാനേജരുടെ പക്കലുണ്ടെങ്കിലും യാത്രക്കാർക്ക് നൽകാൻ തയ്യാറാകാറില്ല.