- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക പ്രശസ്ത മ്യൂസിയമായ പാരീസിലെ ലൂവ്‌റിൽ വെടിവയ്‌പ്പ്; കത്തിയുമായി എത്തിയ അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി; മ്യൂസിയം അടച്ചു
പാരീസ്: ലോകത്തിലെ ഏറ്റവും പ്രശസ്ത മ്യൂസിയങ്ങളിലൊന്നായ പാരീസിലെ ലൂവ്‌റിൽ വെടിവയ്‌പ്പ്. കത്തിയുമായി ആക്രമണം നടത്തിയ വ്യക്തിക്കു നേർക്ക് സുരക്ഷാ സേന വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം മ്യൂസിയത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പൊലീസ് ഒഴിപ്പിച്ചു. മ്യൂസിയം താൽക്കാലികമായി അടക്കുകയും ചെയ്തു. മ്യൂസിയത്തിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയതായി ഫ്രഞ്ച് സൈനികവൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടലിനിടയിൽ സൈനികനും അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ആൾക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിയുടെ അടിവയറ്റിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു. ഒരു സൈനികന്റെ തലയിലും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷ കൂടുതൽ വർധിപ്പിച്ചതായി സർക്കാർ അറിയിച്ചു. ഫ്രാൻസിന്റെ തലസ്ഥാനത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന മ്യൂസിയമാണിത്. ഡാവിൻചിയുടെ മോണ ലിസ അടക്കം വിലമതിക്കാനാവാത്ത ഒട്ടേറെ കലാസൃഷ്ടികൾ ഇവിടെയുണ്ട്.
പാരീസ്: ലോകത്തിലെ ഏറ്റവും പ്രശസ്ത മ്യൂസിയങ്ങളിലൊന്നായ പാരീസിലെ ലൂവ്‌റിൽ വെടിവയ്‌പ്പ്. കത്തിയുമായി ആക്രമണം നടത്തിയ വ്യക്തിക്കു നേർക്ക് സുരക്ഷാ സേന വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
സംഭവത്തിന് ശേഷം മ്യൂസിയത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പൊലീസ് ഒഴിപ്പിച്ചു. മ്യൂസിയം താൽക്കാലികമായി അടക്കുകയും ചെയ്തു. മ്യൂസിയത്തിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയതായി ഫ്രഞ്ച് സൈനികവൃത്തങ്ങൾ അറിയിച്ചു.
ഏറ്റുമുട്ടലിനിടയിൽ സൈനികനും അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ആൾക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിയുടെ അടിവയറ്റിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു. ഒരു സൈനികന്റെ തലയിലും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷ കൂടുതൽ വർധിപ്പിച്ചതായി സർക്കാർ അറിയിച്ചു. ഫ്രാൻസിന്റെ തലസ്ഥാനത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന മ്യൂസിയമാണിത്. ഡാവിൻചിയുടെ മോണ ലിസ അടക്കം വിലമതിക്കാനാവാത്ത ഒട്ടേറെ കലാസൃഷ്ടികൾ ഇവിടെയുണ്ട്.