- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒരുമാസം പരോൾ; പരോൾ അനുവദിച്ചത് തമിഴ്‌നാട് സർക്കാർ; തീരുമാനം അമ്മ അർപുതമ്മാൾ നൽകിയ അപേക്ഷയിൽ; പേരറിവാളന് പരോൾ കിട്ടിയത് 26 വർഷത്തെ ജയിൽവാസത്തിന് ശേഷം
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് പരോൾ അനുവദിച്ചു. തമിഴ്‌നാട് സർക്കാരാണ് തീരുമാനമെടുത്തത്.അമ്മ അർപുതമ്മാൾ നൽകിയ നിവേദനത്തിലാണ് സർക്കാർ തീരുമാനമെടുത്തത്. കേസിൽ അറസ്റ്റിലായശേഷം ആദ്യമായാണ് പേരറിവാളന് ജയിലിൽനിന്ന് പുറത്തിറങ്ങാൻ അവസരം ഒരുങ്ങുന്നത്. ചികിത്സയിൽ കഴിയുന്ന പിതാവിനെ പരിചരിക്കുന്നതിനാണ് 30 ദിവസത്തെ പരോൾ അനുവദിച്ചിട്ടുള്ളത് .പേരറിവാളന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ അർപ്പുതം അമ്മാൾ നിരവധി പരാതികൾ സമർപ്പിച്ചിരുന്നു.ഇത് തമിഴ്‌നാട് സർക്കാർ അംഗീകരിക്കുകയായിരുന്നു. നേരത്തെ, പേരറിവാളിന്റെ പരോൾ വിഷയം നിയമസഭയിൽ ഉയർത്തുന്നതിന് അണ്ണാ ഡിഎംകെ സഖ്യകക്ഷി എംഎൽഎമാർ പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ പിന്തുണ തേടിയിരുന്നു. എ.ജി. പേരറിവാളൻ. അറസ്റ്റിലാകുമ്പോൾ 19 വയസായിരുന്നു. കേസിൽ നിരപരാധിയായാണ് ചിലരെങ്കിലും പേരറിവാളനെ കാണുന്നത്. പ്രസിഡന്റ് ദയാഹർജി നേരത്തെ തള്ളിയിരുന്നു. പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി 2014 ഫെബ്രുവരി 18 നു ജീവപര്യന്തമായി ഇളവുചെയ്യുകയുണ്ടായി.രാജീവ് ഗാന്ധിയെ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് പരോൾ അനുവദിച്ചു. തമിഴ്‌നാട് സർക്കാരാണ് തീരുമാനമെടുത്തത്.അമ്മ അർപുതമ്മാൾ നൽകിയ നിവേദനത്തിലാണ് സർക്കാർ തീരുമാനമെടുത്തത്. കേസിൽ അറസ്റ്റിലായശേഷം ആദ്യമായാണ് പേരറിവാളന് ജയിലിൽനിന്ന് പുറത്തിറങ്ങാൻ അവസരം ഒരുങ്ങുന്നത്. ചികിത്സയിൽ കഴിയുന്ന പിതാവിനെ പരിചരിക്കുന്നതിനാണ് 30 ദിവസത്തെ പരോൾ അനുവദിച്ചിട്ടുള്ളത്
.പേരറിവാളന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ അർപ്പുതം അമ്മാൾ നിരവധി പരാതികൾ സമർപ്പിച്ചിരുന്നു.ഇത് തമിഴ്‌നാട് സർക്കാർ അംഗീകരിക്കുകയായിരുന്നു. നേരത്തെ, പേരറിവാളിന്റെ പരോൾ വിഷയം നിയമസഭയിൽ ഉയർത്തുന്നതിന് അണ്ണാ ഡിഎംകെ സഖ്യകക്ഷി എംഎൽഎമാർ പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ പിന്തുണ തേടിയിരുന്നു.
എ.ജി. പേരറിവാളൻ. അറസ്റ്റിലാകുമ്പോൾ 19 വയസായിരുന്നു. കേസിൽ നിരപരാധിയായാണ് ചിലരെങ്കിലും പേരറിവാളനെ കാണുന്നത്. പ്രസിഡന്റ് ദയാഹർജി നേരത്തെ തള്ളിയിരുന്നു. പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി 2014 ഫെബ്രുവരി 18 നു ജീവപര്യന്തമായി ഇളവുചെയ്യുകയുണ്ടായി.രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച് ബോംബ് നിർമ്മിക്കാൻ ആവശ്യമായ രണ്ട് ബാറ്ററികൾ എത്തിച്ച് നൽകിയെന്നതാണ് പേരറിവാളന്റെ പേരിലെ കുറ്റം. കൂടാതെ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.
44കാരനായ പേരറിവാളൻ 26 വർഷമായി ജയിലിലാണ്. പേരറിവാളൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയയ്ക്കാൻ തമിഴ്‌നാട് സർക്കാർ ശ്രമിച്ചിരുന്നെങ്കിലും കേന്ദ്രം ഈ നീക്കം തടഞ്ഞിരുന്നു.കഴിഞ്ഞ വർഷം സെപ്റ്റംബർ 13 ന് പേരറിവാളന് വെല്ലൂർ സെൻട്രൽ ജയിലിനകത്ത് സഹതടവുകാരന്റെ മർദ്ദനമേറ്റത് വിവാദമായിരുന്നു. ഇരുമ്പുവടികൊണ്ടാണ് പേരറിവാളന് മർദ്ദനമേറ്റത്.
1991 മെയ് 21ന് ശ്രീപെരുംപുതൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. 1998 ജനുവരി 28ന് നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ ഉൾപ്പെടെ 26 പേർക്ക് വധശിക്ഷയുമായി കോടതി വിധിയുണ്ടായി.1999 മെയ് 11ന് നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ജയകുമാർ, റോബട്ട് പയസ്, രവിചന്ദ്രൻ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 19 പേരെ വിട്ടയച്ചു.
2000 ഏപ്രിൽ 25ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി തമിഴ്‌നാട് ഗവർണർ ഇളവു ചെയ്തു. 2011 ഓഗസ്റ്റ് 11ന് പ്രതികളുടെ ദയാഹർജി രാഷ്ട്രപതി തള്ളി. എന്നാൽ പിന്നീടു നടന്ന നിയമ പോരാട്ടത്തിനൊടുവിൽ 2014 ഫെബ്രുവരി 18ന് മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്തു.