പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 115ാമത് ഓർമപ്പെരുന്നാൾ ആഘോഷത്തിന് ഇന്നു കൊടിയേറും. രണ്ടിനു ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കൊടിയേറ്റ് നിർവഹിക്കും. മൂന്നിനു തീർത്ഥാടനവാരം ഉദ്ഘാടനം. 29നു രണ്ടിനു യുവജനസംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫാ. ടോം ഉഴുന്നാലിൽ പ്രസംഗിക്കും.

നവംബർ ഒന്നിന് 10ന് സന്യാസ സമൂഹം സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി പ്രസംഗിക്കും. 2.30ന് തീർത്ഥാടക സംഗമവും പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷ സമാപന സമ്മേളനവും.

8.15ന് റാസ. പെരുന്നാൾ ദിനമായ രണ്ടിനു 8.30ന് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10.30ന് കബറിങ്കൽ ധൂപപ്രാർത്ഥന. 12ന് എംജിഒസിഎസ്എം സംഗമം ബാവാ ഉദ്ഘാടനം ചെയ്യും. രണ്ടിന് റാസ. മൂന്നിന് പെരുന്നാൾ കൊടിയിറങ്ങും.