ചെന്നൈ: പലതരം മയക്കുമരുന്ന് കടത്ത് കണ്ടിട്ടുണ്ട് സിഐഎസ്എഫുകാർ. ഇത്തരത്തിലൊന്ന് ആദ്യത്തെ അനുഭവമാണെന്ന് ഡ്യൂട്ടിലുണ്ടായിരുന്ന എല്ലാവരും ഏകസ്വരത്തിൽ പറയുന്നു. കൊളംബോയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് ഹെറോയിൻ ക
ടത്താൻ നൂതന സംവിധാനം കണ്ടുപിടിച്ചത്. കൈയിൽ അവേശഷിച്ച കോണ്ടത്തിലാണ് ഇയാൾ ഹെറോയിൻ കടത്താൻ ശ്രമിച്ചത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

പരിശോധനയ്ക്കിടെ യാത്രക്കാരന്റെ രഹസ്യഭാഗത്ത് പതിവിൽ കവിഞ്ഞ ഒരു അസ്വാഭാവികത ശ്രദ്ധയിൽ പെട്ടു. സൂക്ഷമപരിശോധന നടത്തിയപ്പോഴാണ് സംഗതി പിടികിട്ടിയത്. കോണ്ടം ഇട്ടുകൊണ്ടായിരുന്നു ഇഷ്ടന്റെ യാത്ര. ലിംഗത്തിൽ റബർബാൻഡിട്ട കോണ്ടത്തിൽ നിറയെ ഹെറോയിൻ.100 ഗ്രാം ഹെറോയിനാണ് കണ്ടെടുത്തത്. ചെന്നൈയിലെ എൻജിനീയറിങ് കോളേജിൽ സ്റ്റോർകീപ്പറാണ് പുതിയ സംവിധാനം കണ്ടുപിടിച്ച വിരുതൻ. കേസ് ഇനി കസ്സംസുകാരുടെ കോർട്ടിലാണ്.