- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1000 കോടിയുടെ സ്ഥാപനം തുടങ്ങി 10,000 പേർക്ക് തൊഴിൽ കൊടുക്കാൻ അമേരിക്കൻ മലയാളി ഏൽപ്പിച്ചത് പാസ്റ്ററെ; 300 ഏക്കർ വാങ്ങിയപ്പോഴെ പാസ്റ്റർ അടിച്ചു മാറ്റിയത് നാലരക്കോടി; കരുനാഗപ്പള്ളിയിൽ പിടിയിലായത് ബൈബിളിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നയാൾ
അടൂർ: 1000 കോടി രൂപ ചെലവ് വരുന്നതും 10,000 പേർക്ക് തൊഴിൽ ലഭിക്കുന്നതുമായ വൻകിട കമ്പനിക്കായി വിദേശ മലയാളിക്കു ഭൂമി വാങ്ങി നൽകിയതിൽ തട്ടിപ്പ് നടത്തിയ പാസ്റ്റർ അറസ്റ്റിൽ. കരുനാഗപ്പള്ളി എസ്.ആർ.പി. മാർക്കറ്റ് മണപ്പള്ളി സൗത്ത് പച്ചക്കുളത്ത് ബഥേൽ പാസ്റ്റർ ബാബുക്കുട്ടനെ (47) ആണ് എസ്.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പല ഇടപാടുകളിലായി
അടൂർ: 1000 കോടി രൂപ ചെലവ് വരുന്നതും 10,000 പേർക്ക് തൊഴിൽ ലഭിക്കുന്നതുമായ വൻകിട കമ്പനിക്കായി വിദേശ മലയാളിക്കു ഭൂമി വാങ്ങി നൽകിയതിൽ തട്ടിപ്പ് നടത്തിയ പാസ്റ്റർ അറസ്റ്റിൽ. കരുനാഗപ്പള്ളി എസ്.ആർ.പി. മാർക്കറ്റ് മണപ്പള്ളി സൗത്ത് പച്ചക്കുളത്ത് ബഥേൽ പാസ്റ്റർ ബാബുക്കുട്ടനെ (47) ആണ് എസ്.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പല ഇടപാടുകളിലായി 4.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം.
ഗ്രാനൈറ്റ് പൊട്ടിച്ച് പ്രത്യേക തരം ടൈൽ ഉണ്ടാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് പത്തനംതിട്ട സ്വദേശിയായ വിദേശ മലയാളി കൊല്ലത്ത് സ്ഥാപിക്കാൻ പദ്ധതിയിട്ടത്. 1000 കോടി രൂപ ചെലവ് വരുന്നതും 10,000 പേർക്ക് തൊഴിൽ ലഭിക്കുന്നതുമായ വൻകിട കമ്പനിയുടെ ചുമതലകൾ പാസ്റ്ററെയാണ് ഏൽപ്പിച്ചത്. പാസ്റ്ററായ ബാബുക്കുട്ടൻ വീട്ടിലെത്തുകയും പ്രാർത്ഥിച്ച് വിശ്വാസം ആർജിക്കുകയുമായിരുന്നു. തുടർന്ന് കമ്പനിക്ക് ആവശ്യമായ ഭൂമി വാങ്ങാൻ വിദേശ മലയാളി പാസ്റ്ററെ ചുമതലപ്പെടുത്തി.
കമ്പനിക്ക് 600 ഏക്കറാണു വേണ്ടിയിരുന്നത്. ഏകദേശം 300 ഏക്കർ സ്ഥലം പാസ്റ്റർ ഇടനിലനിന്ന് കമ്പനിയുടെ പേരിൽ വാങ്ങിയതായാണു സൂചന. ഭൂമിയുടെ യഥാർഥ വിലയുടെ ഇരട്ടിയിലധികം വിദേശ മലയാളിയിൽ നിന്നു വാങ്ങിയെങ്കിലും അതു മുഴുവൻ ഉടമകൾക്കു നൽകിയില്ല. നാലു പേർക്ക് അഡ്വാൻസ് നൽകാനെന്ന പേരിൽ വിദേശ മലയാളിയിൽ നിന്നു വാങ്ങിയ 60 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.
വിദേശ മലയാളിയുടെ കള്ള ഒപ്പിട്ട് വ്യാജ കരാർ തയാറാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി. അഡ്വാൻസ് ലഭിക്കാതിരുന്ന വസ്തു ഉടമകൾ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്തത്