ഡൽഹി: കോടികളുടെ വിറ്റ് വരവുണ്ടെന്ന പറഞ്ഞിട്ട് എന്താ കാര്യം ശമ്പളം നൽകിയില്ലെങ്കിൽ പിന്നെ അവിട ജോലി ചെയ്തിട്ട് എന്ത് ഗുണം. പറഞ്ഞ് വരുന്നത് യോഗ ഗുരു ബാബാ രാം ദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്റെ കാര്യമാണ്.317 കോടിയിൽ നിന്ന് 2500 കോടിയിലേക്ക് ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന് വിറ്റുവരവുണ്ടായിട്ടും ശമ്പളം തരാത്തതു കൊണ്ടാണ് സിഇഓ സ്ഥാനം രാജിവെച്ചതെന്ന് മുൻ പതഞ്ജലി ഗ്രൂപ്പ് മുൻ സിഇഒ എസ്.കെ പാത്ര.

പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്റെ സിഇഒയും പതഞ്ജലി ഫുഡ് പാർക്കിന്റെ പ്രസിഡന്റും ആയിരുന്നു എസ്.കെ പാത്ര. 2011 മുതൽ 2014 വരെയുള്ള പാത്രയുടെ കാലയളവിലാണ് 317 കോടിയിൽ നിന്ന് 2500 കോടിയിലേക്ക് ഗ്രൂപ്പ് എത്തിയത്.രാംദേവ് തന്നോട് സ്ഥാപനത്തിൽ സൗജന്യമായി സേവനം ചെയ്യണമെന്ന് പറഞ്ഞതിനാലാണ് രാജിവെച്ചതെന്ന് എസ്.കെ പാത്ര പ്രതികരിച്ചു. നേരത്തെ സിഇഓ ജോലി നിർവഹിക്കുന്നതിന് വേതനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് രാംദേവ് സൗജന്യം സേവനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതുകൊണ്ടാണ് കമ്പനി വിടാൻ കാരണമെന്നാണ് പത്രയുടെ പക്ഷം.

കുടൂംബം നോക്കാൻ തനിക്ക് പണം വേണം, കുടൂംബത്തിന് വേണ്ടി തന്നെയാണ് പണം ഉണ്ടാക്കുന്നത്. ബന്ധുക്കളും എന്റെ നിലപാടിനൊപ്പമാണ്. തനിക്ക് പ്രതികൂലമായി വരുമെന്നതിനാൽ വേതനവിഷയത്തിൽ താൻ അവരുടെ വാക്കുകളെയും പ്രവർത്തികളെയും താൻ എതിർത്തില്ലെന്നും എസ്.കെ പാത്ര പറഞ്ഞു.ബാബാ രാംദേവിന് ലാഭത്തിൽ മാത്രമാണ് ലക്ഷ്യമെന്നും പുറത്തിറക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പ്രശ്നമല്ലെന്ന നിലപാടുമാണ് രാം ദേനിനുള്ളത്. വഴരെ തുച്ഛമായ ശമ്പളമാണ് ജോലിയെടുക്കുന്നവർക്ക് നൽകുന്നത്. നല്ല പോലെ ജോലിയെടുപ്പിക്കുകയും സേവയാണ് ഇതെല്ലാം എന്ന് പറഞ്ഞ് കൂലി നൽകാതിരിക്കുകയും ചെയ്യുന്നുവെന്നും എസ്.കെ പാത്ര പറഞ്ഞു.