- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുകൊണ്ടാണ് പാക്കിസ്ഥാൻ അവസാന നിമിഷം സമാധാന ചർച്ചകളിൽനിന്ന് പിന്മാറിയത്? പഠാൻകോട്ട് സംഭവം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന് പരത്തുന്നതിന്റെ രാഷ്ട്രീയം എന്ത്?
ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സമാധാന ചർച്ചകൾക്ക് കനത്ത തിരിച്ചടിയാണ് സമാധാന ചർച്ചകൾ തൽക്കാലം നിർത്തിവെക്കുന്നു എന്ന പാക് ഹൈക്കമ്മീഷണറുടെ പ്രത്യേകത. പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ തെളിവുശേഖരണത്തിന് പാക് ഉന്നതതല സംഘത്തിന് അനുമതി നൽകി ഇന്ത്യ ഒരുപടി മുന്നോട്ടുകയറിയപ്പോഴാണ് ഏകപക്ഷീയമായ പിന്മാറ്റത്തിലൂടെ പാക്കിസ്ഥാൻ നടപടികൾ പിന്നോട്ടടിച്ചത്. ഏഴ് ജവാന്മാർ വീരചരമം പ്രാപിച്ച പഠാൻകോട്ട് ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന ആരോപണമാണ് പാക്കിസ്ഥാൻ നടത്തിയത്. ഇത് തള്ളിയ ഇന്ത്യ എൻ.ഐ.എയെ പാക്കിസ്ഥാനിൽ അയച്ച് കുടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിന്റെ പ്രസ്താവന. എന്നാൽ, ബാസിതിന്റെ പ്രസ്താവനയിലേക്ക് നയിച്ച വേറെ ചില കാരണങ്ങൾ കൂടിയുണ്ട്. മാർച്ച് 25-ന് ബലൂചിസ്താനിൽനിന്ന് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻകൂടിയായ കുൽ ഭൂഷൺ യാദവിനെ അറസ്റ്റ് ചെയ്തുവെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് കുൽഭൂഷൺ യാദവെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. എന്നാ
ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സമാധാന ചർച്ചകൾക്ക് കനത്ത തിരിച്ചടിയാണ് സമാധാന ചർച്ചകൾ തൽക്കാലം നിർത്തിവെക്കുന്നു എന്ന പാക് ഹൈക്കമ്മീഷണറുടെ പ്രത്യേകത. പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ തെളിവുശേഖരണത്തിന് പാക് ഉന്നതതല സംഘത്തിന് അനുമതി നൽകി ഇന്ത്യ ഒരുപടി മുന്നോട്ടുകയറിയപ്പോഴാണ് ഏകപക്ഷീയമായ പിന്മാറ്റത്തിലൂടെ പാക്കിസ്ഥാൻ നടപടികൾ പിന്നോട്ടടിച്ചത്.
ഏഴ് ജവാന്മാർ വീരചരമം പ്രാപിച്ച പഠാൻകോട്ട് ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന ആരോപണമാണ് പാക്കിസ്ഥാൻ നടത്തിയത്. ഇത് തള്ളിയ ഇന്ത്യ എൻ.ഐ.എയെ പാക്കിസ്ഥാനിൽ അയച്ച് കുടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിന്റെ പ്രസ്താവന.
എന്നാൽ, ബാസിതിന്റെ പ്രസ്താവനയിലേക്ക് നയിച്ച വേറെ ചില കാരണങ്ങൾ കൂടിയുണ്ട്. മാർച്ച് 25-ന് ബലൂചിസ്താനിൽനിന്ന് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻകൂടിയായ കുൽ ഭൂഷൺ യാദവിനെ അറസ്റ്റ് ചെയ്തുവെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് കുൽഭൂഷൺ യാദവെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. എന്നാൽ, ഇയാൾക്ക് സർക്കാർ ഏജൻസികളുമായി യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
നാലു ദിവസത്തിനുശേഷം കുൽഭൂഷൺ യാദവിന്റെ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു. ബലൂചിസ്താനിൽ തന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ പക്ഷേ, ഇന്ത്യ നിരാകരിച്ചു. ഇന്ത്യൻ നേവിയിൽനിന്ന് നേരത്തെ തന്നെ വിരമിച്ച കുൽഭൂഷണിന് റോയുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.
പഠാൻകോട്ട് പാക്കിസ്ഥാന്റെ സംയുക്ത അന്വേഷണ സംഘം എത്തുയതുപോലെ ഏപ്രിൽ ഒന്നിന് എൻ.ഐ.എ ടീം പാക്കിസ്ഥാൻ സന്ദർശിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പഠാൻകോട്ട് ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയിൽ മുന്നേറുകയാണെന്ന് കരുതുന്നതിനിടെയാണ് അപ്രതീക്ഷിതമായി ചൈനയുടെ ഇടപെടൽ ഇക്കാര്യത്തിലുണ്ടാവുന്നത്.
ജയ്‌ഷേ മുഹമ്മദ് തലവനും പഠാൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനുമായ മസൂദ് അസറിനെ വിലക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ചൈന ഐക്യരാഷ്ട്രസഭയിൽ എതിർത്തു.
അസറിനെതിരായ വിലക്കിനുള്ള ഇന്ത്യയുടെ അപേക്ഷ പരിഗണിക്കുന്നതിൽ നിന്നും അൽ ക്വയ്ദ സാങ്ഷൻ കമ്മിറ്റിയെയാണ് ചൈന വിലക്കിയത്. വിഷയം മാറ്റിവയ്ക്കണമെന്ന് അവസാന നിമിഷം ചൈന ആവശ്യപ്പെടുകയായിരുന്നു. പഠാൻകോട്ട് ആക്രമണത്തിനു പിന്നാലെ അസറിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഇന്ത്യ കമ്മിറ്റിക്ക് കത്തയച്ചിരുന്നു.അസറിനെതിരായ വ്യക്തമായ തെളിവുകളുമായാണ് ഇന്ത്യ യു.എന്നിനെ സമീപിച്ചത്.
പാക്കിസ്ഥാനുമായി ചേർന്ന് ചൈന നടത്തിയ ആസൂത്രിത നീക്കമായിരുന്നു ഇതെന്ന് വ്യക്തമാണ്. യു.എൻ.സമിതിയിൽ അംഗമല്ലാത്തതിനാൽ പാക്കിസ്ഥാന് അവരുടെ അഭിപ്രായം നേരിട്ടറിയിക്കാൻ സാധ്യമല്ല. ചൈന ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പഠാൻകോട്ട് ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന പ്രസ്താവനയുമായി പാക്കിസ്ഥാൻ വരുന്നത്.