പഠാൻകോട്ട്: പഠാൻകോട്ട് വ്യോമത്താവളത്തിലെ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് മലയാളിയെ എൻഐഎ, കേന്ദ്ര ഇന്റലിന്റ്‌സ് കസ്റ്റഡിയിലെടുത്തു. പഠാൻകോട്ടിനു സമീപ സ്ഥലമായ മുസാഫിറിലെ ലോഡ്ജിൽ നിന്നാണ് ഈയാളെ കസ്റ്റഡിയിൽ എടുത്തത്. വയനാട് സ്വദേശഇയായ റിയാസ് എന്ന ദിനേശനെയാണ് കസ്റ്റഡിയിൽ എടുത്തത്. മാനന്തവാടി ബിലാക്കാട് സ്വദേശിയാണ് ഇയാൾ.

തീവ്രവാദി ആക്രമണം നടന്ന ദിവസം സമീപപ്രദേശത്തെ ലോഡ്ജുകൾ പൊലീസ് റെയ്ഡ് ചെയ്തിരുന്നു. അന്ന്, അഞ്ചു മാലിദ്വീപുകാർക്കൊപ്പമാണ് റിയാസ് അറസ്റ്റിലായത്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. വിശദമായി അേേന്വഷിച്ചപ്പോൾ റിയാസിന്റെ ഫോണിൽ നിന്നും പാക്കിസ്ഥാനിലേക്ക് നിരവധി കോളുകൾ പോയതായി കണ്ടെത്തി. കതുടർന്നാണ് കസ്റ്റഡിയിലെടുത്തത്.

റിയാസ് പറഞ്ഞ കാര്യങ്ങൾ വാസ്തവ വിരുദ്ധമായിരുന്നു താനും. വെളിപ്പെടുത്തിയ പേരിൽ പിശകും തോന്നി. വിശദമായ അന്വേഷണത്തിൽ മാനന്തവാടി ബിലാക്കാട് സ്വദേശി ദിനേശനാണ് കസ്റ്റഡിയിലുള്ള റിയാസെന്ന് വ്യക്തമായി. ഉടനെ, കേരള പൊലീസിന് കേന്ദ്ര ഇന്റലിജൻസ് വിവരങ്ങൾ കൈമാറി. ദിനേശനെ കുറിച്ച് അന്വേഷിക്കാൻ മാനന്തവാടി പൊലീസിനെ ചുമതലപ്പെടുത്തി.

ചാരായം വാറ്റിയ കേസിൽ പതിമൂന്നു വർഷം മുൻപ് പിടിയിലായ ശേഷം ദിനേശൻ സൗദിഅറേബ്യയിലേക്ക് നാടുവിട്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ഇയാൾ മതംമാറി റിയാസായെന്നാണ് കേന്ദ്ര, സംസ്ഥാന ഇന്റലിജൻസുകളുടെ കണ്ടെത്തൽ. നിലവിൽ, കേന്ദ്ര ഇന്റലിജൻസ്, എൻ.ഐ.എ. ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ്. മാനന്തവാടി തേയില തോട്ടത്തിലെ ജീവനക്കാരനാണ് അച്ഛൻ. പതിമൂന്നു വർഷമായി വീട്ടുകാരുമായി ബന്ധമില്ല. കേന്ദ്ര ഇന്റലിജൻസിന്റെ നിർദ്ദേശപ്രകാരം ദിനേശനെക്കുറിച്ചുള്ള പ്രാദേശിക വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.