- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാനം സ്ഥാപിക്കാനെത്തിയ ബാവ മടങ്ങിയത് പ്രശ്നം വഷളാക്കി; കേരളത്തിലെ യാക്കോബായ-ഓർത്തഡോക്‌സ് വിശ്വാസികൾക്കു കടുത്ത നിരാശ
കോട്ടയം: സമാധാന ദൗത്യവുമായി കേരളത്തിലെത്തിയ പാത്രിയാർക്കീസ് ബാവ മടങ്ങിയത് പ്രശ്‌നത്തിനു പരിഹാരം കാണാനാകാതെ. സമാധാന നിർദ്ദേശം മുന്നോട്ടുവച്ചാണ് ബാവ പത്തുദിവസം മുമ്പ് കേരള സന്ദർശനം ആരംഭിച്ചത്. ഓർത്തഡോക്‌സ് സഭാ മേലദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കബാവ സമാധാന നിർദ്ദേശത്തെ പിന്തുണച്ചതോടെ ഇരു ബാവമാരും തമ്
കോട്ടയം: സമാധാന ദൗത്യവുമായി കേരളത്തിലെത്തിയ പാത്രിയാർക്കീസ് ബാവ മടങ്ങിയത് പ്രശ്‌നത്തിനു പരിഹാരം കാണാനാകാതെ. സമാധാന നിർദ്ദേശം മുന്നോട്ടുവച്ചാണ് ബാവ പത്തുദിവസം മുമ്പ് കേരള സന്ദർശനം ആരംഭിച്ചത്.
ഓർത്തഡോക്‌സ് സഭാ മേലദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കബാവ സമാധാന നിർദ്ദേശത്തെ പിന്തുണച്ചതോടെ ഇരു ബാവമാരും തമ്മിൽ ചർച്ച നടക്കുമെന്നും ഓർത്തഡോക്‌സ് യാക്കാബായ സഭാവിശ്വാസികൾ വർഷങ്ങളായി കാത്തിരുന്ന സമാധാന അന്തരീക്ഷത്തിന് വഴിയൊരുങ്ങുമെന്നും കരുതിയിരുന്നു. എന്നാൽ തർക്കം നിലനില്ക്കുന്ന പിറവം വലിയ പള്ളി പാത്രിയാർക്കീസ് ബാവ സന്ദർശിച്ചതോടെ സമാധാന നീക്കം പൊളിയുകയായിരുന്നു.
ഇത് അകൽച്ച രൂക്ഷമാക്കാനും ഇടവരുത്തി. സർക്കാർ അംഗീകരിച്ച പരിപാടിയിൽ പിറവം പള്ളി സന്ദർശനം ഇല്ലായിരുന്നു. അവിടെ ബാവയെ പ്രവേശിപ്പിച്ചതോടെ സംസ്ഥാന സർക്കാരും പക്ഷപാതപരമായി പെരുമാറിയെന്നാണ് ഓർത്തഡോക്‌സ് സഭയുടെ ആരോപണം. ഓർത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്താനാസിയോസും അൽമായ വേദിയും ഈ നടപടി ചോദ്യം ചെയ്തു രംഗത്തെത്തി. ഈ സംഭവത്തോടെ, പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശനത്തിൽ സഭാതർക്കത്തിന്റെ കാര്യത്തിൽ വെടി നിർത്തലുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിയിരിക്കുകയാണ്.
കോടതി വിധികൾ തർക്കം പരിഹരിക്കാൻ സഹായിക്കില്ലെന്ന നിലപാടായിരുന്നു പാത്രിയാർക്കീസ് ബാവയുടേത്. എന്നാൽ കോടതി വിധികൾ അംഗീകരിക്കപ്പെട്ടതു വഴി സമാധാനം സ്ഥാപിക്കപ്പെട്ടതെന്ന നിലപാടാണ് ഓർത്തഡോക്‌സ് സഭയുടേത്. 1995ലെ സുപ്രീംകോടതി വിധി സഭയുടെ സമാധാനത്തിനുള്ളതാണെന്നും ഇരുവിഭാഗവും അന്നത്തെ പാത്രിയാർക്കീസും അംഗീകരിച്ചതാണെന്നും ഓർത്തഡോക്‌സ് സഭ വാദിക്കുന്നു. കോടതിക്കപ്പുറം പ്രശ്‌നങ്ങൾ ചർച്ചചെയ്തു തീർക്കണമെന്ന നിലപാടായിരുന്നു യാക്കോബായ സഭയുടേത്.
പാത്രിയാർക്കീസ് ബാവ മുന്നോട്ട് വച്ച സമാധാന നിർദ്ദേശം ചർച്ച ചെയ്യാൻ പോലും ആകാത്തതിനാൽ പ്രശ്‌നത്തിൽ പരിഹാരം അടുത്തെങ്ങും ഉണ്ടാകില്ലെന്ന നിരാശയിലാണ് വിശ്വാസി സമൂഹം.