- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിലേതെന്ന് പറഞ്ഞ് വ്യാജ ചിത്രം ഉയർത്തിയ കാട്ടിയ പാക്കിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ; ഭീകരർ തട്ടിക്കൊണ്ടു പോയി കൊന്ന സൈനികൻ ഉമർ ഫയാസിന്റെ ചിത്രം ഉയർത്തി കാട്ടിയ ഇന്ത്യൻ വനിതാ പ്രതിനിധി യു.എൻ. പൊതുസഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു
ന്യൂയോർക്ക്: കാശ്മീരിലേതെന്ന് പറഞ്ഞ് ഫലസ്തീൻ യുവതിയുടെ ചിത്രം ഉയർത്തിക്കാട്ടിയ പാക്കിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ വീണ്ടും രംഗത്ത്. ഇത്തവണ ഇന്ത്യൻ വനിതാ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠിയാണ് പാക്കിസ്ഥാനെ യുഎൻ പൊതുസഭയിൽ വലിച്ചു കീറിയത്. ജമ്മുകശ്മീരിൽ പാക്കിസ്ഥാൻ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികൻ ഉമർ ഫയാസിന്റെ ചിത്രം ഉയർത്തിക്കാണിച്ചാണ് ഇന്ത്യ പാക്കിസ്ഥാന് മറുപടിനൽകിയത്. 'ഈ ചിത്രം വ്യാജമല്ല; നിഷ്ഠുരവും ദുരന്തമയവുമായ യാഥാർഥ്യം വിളിച്ചുപറയുന്ന ചിത്രമാണിത്'- യു.എൻ. പൊതുസഭയിൽ തിങ്കളാഴ്ച സംസാരിച്ച പൗലോമി ത്രിപാഠി ഫയാസിന്റെ ഫോട്ടോ ചൂണ്ടിക്കാട്ടി പറഞ്ഞു. പാക്കിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരർ 2017 മേയിൽ ലെഫ്റ്റനന്റ് ഉമർ ഫയാസിനെ വിവാഹച്ചടങ്ങിനിടെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൗലോമി പറഞ്ഞു. ഇന്ത്യൻ അതിർത്തിയിലെ, പ്രത്യേകിച്ച് കശ്മീരിലെ ജനങ്ങൾ ദിവസേന സഹിക്കേണ്ടിവരുന്ന ഈ യാഥാർഥ്യമാണ് പാക്കിസ്ഥാൻ മറച്ചുവെക്കാൻ ശ്രമിക്കുന്നത്. പാക്കിസ്ഥാന്റെ യഥാർഥമുഖം ആരി
ന്യൂയോർക്ക്: കാശ്മീരിലേതെന്ന് പറഞ്ഞ് ഫലസ്തീൻ യുവതിയുടെ ചിത്രം ഉയർത്തിക്കാട്ടിയ പാക്കിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ വീണ്ടും രംഗത്ത്. ഇത്തവണ ഇന്ത്യൻ വനിതാ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠിയാണ് പാക്കിസ്ഥാനെ യുഎൻ പൊതുസഭയിൽ വലിച്ചു കീറിയത്.
ജമ്മുകശ്മീരിൽ പാക്കിസ്ഥാൻ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികൻ ഉമർ ഫയാസിന്റെ ചിത്രം ഉയർത്തിക്കാണിച്ചാണ് ഇന്ത്യ പാക്കിസ്ഥാന് മറുപടിനൽകിയത്. 'ഈ ചിത്രം വ്യാജമല്ല; നിഷ്ഠുരവും ദുരന്തമയവുമായ യാഥാർഥ്യം വിളിച്ചുപറയുന്ന ചിത്രമാണിത്'- യു.എൻ. പൊതുസഭയിൽ തിങ്കളാഴ്ച സംസാരിച്ച പൗലോമി ത്രിപാഠി ഫയാസിന്റെ ഫോട്ടോ ചൂണ്ടിക്കാട്ടി പറഞ്ഞു. പാക്കിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരർ 2017 മേയിൽ ലെഫ്റ്റനന്റ് ഉമർ ഫയാസിനെ വിവാഹച്ചടങ്ങിനിടെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൗലോമി പറഞ്ഞു.
ഇന്ത്യൻ അതിർത്തിയിലെ, പ്രത്യേകിച്ച് കശ്മീരിലെ ജനങ്ങൾ ദിവസേന സഹിക്കേണ്ടിവരുന്ന ഈ യാഥാർഥ്യമാണ് പാക്കിസ്ഥാൻ മറച്ചുവെക്കാൻ ശ്രമിക്കുന്നത്. പാക്കിസ്ഥാന്റെ യഥാർഥമുഖം ആരിൽനിന്നും ഒളിക്കാനാവില്ല -പൗലോമി പറഞ്ഞു.
കശ്മീരിൽ ഇന്ത്യ നടത്തിയ അതിക്രമങ്ങളുടെ പടമെന്ന് പറഞ്ഞ് ഗസ്സയിലെ പടം ഉയർത്തിക്കാട്ടി പാക് സ്ഥിരംപ്രതിനിധി മലീഹ ലോധി കഴിഞ്ഞദിവസം യു.എന്നിൽ പ്രസംഗിച്ചിരുന്നു. എന്നാൽ ആ ചിത്രം 2014-ൽ ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ റവ്യ അബ് ജോം എന്ന പതിനേഴുകാരിയുടെ യായിരുന്നു.